AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Delhi Traffic: ഡല്‍ഹിയില്‍ ഇനി ഇഴഞ്ഞുനീക്കില്ല; ഗതാഗതക്കുരുക്ക് തീര്‍ക്കാന്‍ പുത്തന്‍ വിദ്യ

Traffic Woes in Sangam Vihar Badarpur: പുതിയ പദ്ധതിയുടെ സാധ്യതാ പഠനത്തില്‍ പ്രസ്തുത റൂട്ടിലെ ഗതാഗത രീതികള്‍, ഭൗതിക പരിമിതികള്‍, എഞ്ചിനിയറിങ് വെല്ലുവിളികള്‍ എന്നിവയെല്ലാം പരിശോധിക്കും. ഗതാഗത സര്‍വേകള്‍, ഭൂപ്രകൃതി മാപ്പിങ്, മണ്ണ് പരിശോധന എന്നിവയും നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

Delhi Traffic: ഡല്‍ഹിയില്‍ ഇനി ഇഴഞ്ഞുനീക്കില്ല; ഗതാഗതക്കുരുക്ക് തീര്‍ക്കാന്‍ പുത്തന്‍ വിദ്യ
പ്രതീകാത്മക ചിത്രം Image Credit source: Puneet Vikram Singh/Moment/Getty Images
Shiji M K
Shiji M K | Published: 06 Apr 2026 | 08:14 AM

ഡല്‍ഹി: യാത്രക്കാരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ഗതാഗതക്കുരുക്ക്. തലസ്ഥാനനഗരിയിലും സ്ഥിതി മോശമല്ല. വാഹനങ്ങളും ആളുകളും വര്‍ധിക്കുന്നതിന് അനുസരിച്ച് ഡല്‍ഹിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്. എന്നാലത് പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് ഡല്‍ഹി പൊതുമരാമത്ത് വകുപ്പ്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ കണ്‍സള്‍ട്ടന്റായി നിയമിക്കുന്നതിനായി വകുപ്പ് 1.5 കോടി രൂപ അനുവദിച്ചു.

സംഗം വിഹാറിനും മാ ആനന്ദമയി മാര്‍ഗിനും ഇടയിലുള്ള ഭാഗങ്ങളിലും പുല്‍ പ്രഹ്ലാഗ്പൂരിനെയും ബദര്‍പൂരിനെയും ബന്ധിപ്പിക്കുന്ന ഇടനാഴിയിലുമാണ് പുത്തന്‍ വിദ്യ പരീക്ഷിക്കാനൊരുങ്ങുന്നത്. ഡല്‍ഹിയുടെ തെക്കന്‍ മേഖലകളിലൂടെയും ഫരീദബാദിലേക്കും യാത്ര ചെയ്യുന്ന ധാരാളം ആളുകള്‍ ദിനംപ്രതി ഈ റൂട്ടുകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇതുമൂലം ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതായി അധികൃതര്‍ പറഞ്ഞു.

പുതിയ പദ്ധതിയുടെ സാധ്യതാ പഠനത്തില്‍ പ്രസ്തുത റൂട്ടിലെ ഗതാഗത രീതികള്‍, ഭൗതിക പരിമിതികള്‍, എഞ്ചിനിയറിങ് വെല്ലുവിളികള്‍ എന്നിവയെല്ലാം പരിശോധിക്കും. ഗതാഗത സര്‍വേകള്‍, ഭൂപ്രകൃതി മാപ്പിങ്, മണ്ണ് പരിശോധന എന്നിവയും നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

Also Read: Bengaluru Traffic: ബെംഗളൂരുവില്‍ ഗതാഗത കുരുക്കിന് വിട; മെഹ്ക്രി സര്‍ക്കിളില്‍ പുതിയ കോറിഡോര്‍ ഒരുങ്ങും

പുഷ്ത റോഡ് വിപുലീകരിക്കുന്നു

നോയിഡ എക്‌സ്പ്രസ് വേയെ യമുന എക്‌സ്പ്രസ് വേയുമായി ബന്ധിപ്പിക്കുന്ന പുഷ്ത റോഡ് 10 വരി ബൈപാസായി വീതി കൂട്ടാന്‍ തീരുമാനിച്ച് നോയി അതോറിറ്റി. ഡല്‍ഹിയില്‍ നിന്ന് യമുന എക്‌സ്പ്രസ് വേയിലേക്കും ജെവാറിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുതിയ പാത സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ചില്ല റെഗുലേറ്ററിനെ മഹാമായ ഫ്‌ളൈഓവറുമായി ബന്ധിപ്പിക്കുന്ന 5.9 കിലോമീറ്റര്‍ ആറ് വരിപാതയുടെ നിര്‍മാണം ഏകദേശം 50 ശതമാനത്തോളം പൂര്‍ത്തിയായി. 893 കോടി രൂപ ചെലവിലാണ് പദ്ധതി ഒരുങ്ങുന്നത്. 2027 ഡിസംബറില്‍ പാത ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം.

Follow Us