AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Delhi Explosion : ഡൽഹിയിൽ പിവിആർ സിനിമ തിയറ്ററിന് സമീപം പൊട്ടിത്തെറി

Delhi Blast : രാവിലെ 11.50 ഓടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഡൽഹിയുടെ വടക്കുകിഴക്കൻ മേഖലയിലാണ് സംഭവം നടന്നിരിക്കുന്നത്. 

Delhi Explosion : ഡൽഹിയിൽ പിവിആർ സിനിമ തിയറ്ററിന് സമീപം പൊട്ടിത്തെറി
പ്രതീകാത്മക ചിത്രം (Image Courtesy : PTI)
Jenish Thomas
Jenish Thomas | Updated On: 28 Nov 2024 | 03:22 PM

ന്യൂ ഡൽഹി : രാജ്യതലസ്ഥാന നഗരിയുടെ വടക്കുകിഴക്കൻ മേഖലയിൽ പൊട്ടിത്തെറി. ഡൽഹി പ്രശാന്ത് വിഹാറിലെ പിവിആർ സിനിമ തിയറ്ററിന് സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. രാവിലെ 11.50 ഓടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡൽഹി പോലീസിൻ്റെ തീവ്രവാദ വിരുദ്ധ പ്രത്യേക സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചു. അഗ്നശമന സേന സ്ഥലത്തെത്തി തീയണച്ചു. പൊട്ടിത്തെറിയുണ്ടായ പ്രശാന്ത് വിഹാറിൽ തന്നെയാണ് ഒരു മാസം മുമ്പ് സ്ഫോടനമുണ്ടായത്. പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്കൂളിന് സമീപമായിരുന്നു അന്ന് സ്ഫോടനമുണ്ടായത്. സ്കൂളിൻ്റെ മതിലിന് കേടുപാട് സംഭവിച്ചതല്ലാതെ മറ്റ് അനിഷ്ടസംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.

സിനിമ തിയേറ്ററിന് സമീപത്തുള്ള പാർക്കിൻ്റെ അതിർത്തിയോട് ചേർന്ന് സ്ഫോടനമുണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണത്തേത് പോലെ സ്ഫോടനമുണ്ടായ സ്ഥലത്ത് വെള്ള നിറത്തിലുള്ള പൊടി അന്വേഷണം സംഘത്തിന് ലഭ്യമായി. വിദഗ്ധ സംഘത്തിൻ്റെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

സ്ഫോടനത്തിൽ സമീപത്തുണ്ടായിരുന്ന ഇ-റിക്ഷാ ഡ്രൈവർക്ക് നിസാര പരിക്കേറ്റതായി പോലീസ് അറിയിച്ചു. സിആർപിഎഫ് സ്കൂളിന് സമീപത്ത് നടന്ന സ്ഫോടനത്തിന് സമാനമായ പൊട്ടിത്തെറിയാണ് തിയറ്ററിന് സമീപത്തണ്ടായതെന്നും. ശേഷി കുറഞ്ഞ സ്ഫോടനമാണ് ഉണ്ടായതെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞതായി വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു

Updating…