Delhi Blast: ചെങ്കോട്ട സ്ഫോടനം; ഉമർ നബയുടെ അടുത്ത സഹായി പിടിയിൽ, പ്രതികരിച്ച് എൻഐഎ

Delhi Red Fort Car Blast: സ്ഫോടനത്തിനുവേണ്ടി കാർ വാങ്ങാനാണ് അമീർ റഷീദ് അലി ഡൽഹിയിലേക്ക് എത്തിയതെന്നും എൻഐഎ വ്യക്തമാക്കി. സ്ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ഇനിയും കൂടുതൽ പേരിലേക്ക് അന്വേഷണം നീളുമെന്നാണ് എൻഐഎ പറയുന്നത്. കേസേറ്റെടുത്ത ശേഷം ഇതാദ്യമായാണ് എൻഐഎ പ്രതികരിക്കുന്നത്.

Delhi Blast: ചെങ്കോട്ട സ്ഫോടനം; ഉമർ നബയുടെ അടുത്ത സഹായി പിടിയിൽ, പ്രതികരിച്ച് എൻഐഎ

Delhi Blast

Published: 

16 Nov 2025 | 08:45 PM

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയിൽ നടന്ന ഉ​ഗ്ര സ്ഫോടനത്തിൽ (Delhi Red fort car blast) ഒരാൾകൂടി പിടിയിൽ. ചാവേറായിരുന്ന ഉമർ നബിയുടെ അടുത്ത സഹായിയെയാണ് എൻഐഎ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കശ്മീർ സ്വദേശിയായ അമീർ റഷീദ് അലി എന്നയാളെയാണ് പിടികൂടിയിരിക്കുന്നത്. സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാർ ഇയാളുടെ പേരിലാണ് വാങ്ങിയതെന്നാണ് വിവരം. നിലവിൽ സ്ഫോടന കേസുമായി ബന്ധപ്പെട്ട് ഇതുവരെ 73 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

സ്ഫോടനത്തിനുവേണ്ടി കാർ വാങ്ങാനാണ് അമീർ റഷീദ് അലി ഡൽഹിയിലേക്ക് എത്തിയതെന്നും എൻഐഎ വ്യക്തമാക്കി. സ്ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ഇനിയും കൂടുതൽ പേരിലേക്ക് അന്വേഷണം നീളുമെന്നാണ് എൻഐഎ പറയുന്നത്. കേസേറ്റെടുത്ത ശേഷം ഇതാദ്യമായാണ് എൻഐഎ പ്രതികരിക്കുന്നത്.

Also Read: ചെങ്കോട്ടസ്ഫോടനത്തിൽ അൽ ഫലാഹിലെ വിദ്യാർത്ഥിയെ ബംഗാളിൽ നിന്ന് അറസ്റ്റ് ചെയ്തു; 2 ഡോക്ടർമാരും കസ്റ്റഡിയിൽ

ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ഉമർ നബിയുടെ കൂട്ടാളികളെ തേടുകായാണ് അന്വേഷണ ഏജൻസി. കേസിൽ കഴിഞ്ഞ ദിവസവും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പഞ്ചാബിലെ പഠാൻകോട്ടിൽ നിന്ന് റയീസ് അഹമ്മദ് എന്നയാളാണ് പിടിയിലായത്. ഇയാൾ പലതവണ ഉമർ നബി ഉൾപ്പെടെയുള്ളവർ ജോലി ചെയ്തിരുന്ന അൽഫലാ സർവകലാശാലയിലേക്ക് വിളിച്ചതായാണ് വിവരം. ഏതെങ്കിലും ഘട്ടത്തിൽ ഇയാൾ ഉമറുമായോ പിടിയിലായ മറ്റു ഡോക്ടർമാരുമായോ ബന്ധപ്പെട്ടിരുന്നോ എന്നതടക്കം അന്വേഷിച്ച് വരികയാണ്.

ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് മറ്റ് സ്ഥലങ്ങളിലും ആസൂത്രണം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിനിടെ, ഉമർ നബിയുടെ മറ്റൊരു വാഹനവും എൻഐഎ പിടിച്ചെടുത്തിരുന്നു. സ്ഫോടനത്തിന് പിന്നാലെ മരിച്ച ഉമറിൻ്റെ ജമ്മു കശ്മീരിലെ വീട് സുരക്ഷാ സേന തകർത്തിരുന്നു. കൂടാതെ കുടുംബത്തിലെ ആളുകളെയും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഉമറിന് ഏതെങ്കിലും ഭീകര സംഘടനയുമായി ബന്ധമുള്ള കാര്യം അറിയില്ലെന്നാണ് കുടുംബം വ്യക്തമാക്കിയത്.

 

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ