ഡൽഹി മാതൃകയിൽ പി.എസ്.സിക്കെതിരെ ഇന്ന് ‘ജെൻസി സ്ട്രൈക്ക്’
Gen Z Strike Against PSC ; സംസ്ഥാനത്തെ പബ്ലിക് സർവീസ് കമ്മീഷനിലെ ( പി എസ് സി ) ക്രമക്കേടുകളിൽ പ്രതിഷേധിച്ച് ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭ മാതൃകയിൽ ഇന്ന് തിരുവനന്തപുരത്ത് പ്രതിഷേധം നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ഉദ്യോഗാർത്ഥികൾ. ' ജെൻസി സ്ട്രൈക്ക്' എന്ന രീതിയിലാണ് വ്യാഴാഴ്ച തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുമ്പിൽ പ്രതിഷേധ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം : സംസ്ഥാനത്തെ പബ്ലിക് സർവീസ് കമ്മീഷനിലെ ( പി എസ് സി ) ക്രമക്കേടുകളിൽ പ്രതിഷേധിച്ച് ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭ മാതൃകയിൽ ഇന്ന് തിരുവനന്തപുരത്ത് പ്രതിഷേധം നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ഉദ്യോഗാർത്ഥികൾ. ‘ ജെൻസി സ്ട്രൈക്ക്’ എന്ന രീതിയിലാണ് വ്യാഴാഴ്ച തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുമ്പിൽ പ്രതിഷേധ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പി എസ് സിയുടെ വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിരിക്കുന്ന വിവിധ ഉദ്യോഗാർത്ഥികളുടെ കൂട്ടായ്മയാണ് ബുധനാഴ്ച അർദ്ധരാത്രിയിൽ അപ്രതീക്ഷിതമായി സമരം പ്രഖ്യാപിച്ചത്.
ഇന്ന് നടക്കുന്ന സമരം സൂചന മാത്രമാണെന്നും തങ്ങളുടെ ആവശ്യങ്ങൾ അനുഭാവപൂർണ്ണം പരിഗണിച്ചില്ലെങ്കിൽ കൂടുതൽ പ്രതിഷേധ മാർഗ്ഗങ്ങളിലേക്ക് പോകുമെന്നും പ്രക്ഷോഭങ്ങൾ തുടരുമെന്നും ഉദ്യോഗാർഥികൾ പറയുന്നു. വ്യാഴാഴ്ച രാവിലെ 10 മണി മുതലാണ് സെക്രട്ടറിയേറ്റിനു മുമ്പിൽ സമരം ആരംഭിക്കുന്നത്. ഓൾ കേരള പി എസ് സി ഡ്രൈവർ റാങ്ക് ഹോൾഡേഴ്സ് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ സമരം നടക്കുന്നത്.
Also Read : അഭിഷേക പ്രിയനെയും പറ്റിച്ചു! മിൽമ നെയ്യ് മറിച്ചുവിറ്റ് ശബരിമലയിൽ വ്യാജ നെയ്യ്: അന്വേഷണ ഉത്തരവ് പുറത്തിറങ്ങി
നിരവധി വർഷത്തെ കാത്തിരിപ്പിനും പ്രയത്നത്തിനും ഒടുവിലാണ് ആയിരക്കണക്കിനു ഉദ്യോഗാർത്ഥികൾ പിഎസ്സിയുടെ പരീക്ഷ പാസായി ഡ്രൈവർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത്. എന്നാൽ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടാത്തതും മൂലം നിയമനങ്ങൾ നടക്കുന്നില്ല. നിയമനങ്ങൾക്ക് തടസ്സമാകും വിധത്തിലുള്ള ഉത്തരവുകളും സർക്കുലറുകളും ഇറക്കി ഉദ്യോഗാർത്ഥികളുടെ ഭാവി അനശ്ചിതത്തിൽ ആക്കുകയാണ് ബന്ധപ്പെട്ടവർ ചെയ്യുന്നത്. ജെൻസികളുടെ ആവശ്യങ്ങൾ എന്തൊക്കെയെന്ന് സമരത്തിൽ മാധ്യമങ്ങൾക്കു മുമ്പാകെ അവതരിപ്പിക്കുമെന്നും ഉദ്യോഗാർത്ഥികൾ പ്രതികരിച്ചു.
പി എസ് സിയുടെ ക്രമക്കേടുകളിൽ പുതിയ യുഡിഎഫ് സർക്കാർ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന പരീക്ഷകൾക്കെതിരെയും റാങ്ക് ലിസ്റ്റുകൾക്കെതിരെയും നിരവധി പേരാണ് പരാതികൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നത്. ഓരോ വകുപ്പ് മന്ത്രിമാർക്കും മുഖ്യമന്ത്രിയ്ക്കും ഉൾപ്പെടെ ലഭിച്ച പരാതികളുടെയും പുറത്ത് വന്ന ആസൂത്രണ ബോർഡ് നിയമനത്തിലെ ക്രമക്കേടിന്റെയും പശ്ചാത്തലത്തിലാണ് സർക്കാർ പി എസ് സി വിഷയത്തിൽ പോലീസ് അന്വേഷണം നടത്താൻ തീരുമാനിച്ചത്. അതിനിടെ ഒരാഴ്ച മുമ്പ് പത്താം ക്ലാസ് യോഗ്യതയുള്ള വിവിധ തസ്തികളിലേക്ക് പിഎസസി നടത്തിയ പ്രിലിമിനറി പരീക്ഷ റദ്ദാക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്.
English Summary
Job aspirants have decided to stage a protest in Thiruvananthapuram today against irregularities in the State Public Service Commission (PSC), following the model of student protests seen in Delhi. The protest, scheduled to take place in front of the Thiruvananthapuram Secretariat on Thursday, has been announced as a Gen Z Strike.