Bengaluru Delivery boy Killed: കാറിൽ തട്ടിയതിന്റെ പ്രതികാരം; ബംഗളുരുവിൽ ഡെലിവറി ബോയിയെ മലയാളി കളരിപയറ്റ് പരിശീലകനും ഭാര്യയും പിന്തുടർന്ന് കാറിടിപ്പിച്ചു കൊന്നു
Bengaluru Delivery boy Killed:മലയാളിയായ കളരിപ്പയറ്റ് പരിശീലകനും ഭാര്യയും ചേർന്നാണ് 24 വയസ്സുള്ള ഡെലിവറി ബോയിയെ മനപ്പൂർവ്വം കാറിടിപ്പിച്ചു കൊന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ ഞെട്ടിപ്പിക്കുന്നത്

Bengaluru Delivery Boy Killed
ബംഗളൂരു: ബംഗളുരുവിൽ ഡെലിവറി ബോയിയോട് ദമ്പതികളുടെ അതിക്രൂരത. അബദ്ധത്തിൽ അവരുടെ കാറിന്റെ സൈഡിൽ ഇടിച്ചതിന് ഫുഡ് പാർസലുമായി പോകുകയായിരുന്ന ഡെലിവറി ബോയിയെ പിന്തുടർന്ന് കാറിടിപ്പിച്ച് കൊന്നു. കേരളത്തിൽ നിന്നുള്ള കളരിപ്പയറ്റ് പരിശീലകനും ഭാര്യയും ചേർന്നാണ് 24 വയസ്സുള്ള ഡെലിവറി ബോയിയെ മനപ്പൂർവ്വം കാറിടിപ്പിച്ചു കൊന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ ഞെട്ടിപ്പിക്കുന്നത് .ഒക്ടോബർസ് 25നാണ് സംഭവം. ചെമ്പട്ടല്ലി സ്വദേശിയായ ദർശൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആയോധനകല പരിശീലകനായ മനോജ് കുമാറിനെയും (32) ജമ്മു കാശ്മീർ സ്വദേശിനിയായ ആരതി ശർമ്മ(32) യെയും പോലീസ് അറസ്റ്റ് ചെയ്തു.
ഇരുവരേയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അഞ്ചുവർഷം മുമ്പാണ് മനോജ് കുമാറും ആരതിയും വിവാഹിതരായത്. രാത്രി 9 മണിക്കാണ് സംഭവം. ദർശന്റെ ഗിയർലെസ് സ്കൂട്ടർ ഇവരുടെ കാറിൽ അബദ്ധത്തിൽ ഇരിക്കുകയായിരുന്നു. കാറിന് ചെറിയ കേടുപാടുകൾ സംഭവിച്ചു. ഭക്ഷണം എത്തിക്കാൻ പോകുന്ന തിരക്കിൽ അവരോട് ക്ഷമാപണം നടത്തി ദർശൻ വേഗത്തിൽ തിരിച്ചു പോയെങ്കിലും ദേഷ്യം സഹിക്കാതെ മനോജ് കുമാർ ഈ യുവാവിനെ പിന്തുടർന്ന് കാറിൽ ചെല്ലുകയും ഇടിച്ചു തെറിപ്പിക്കുകയും ആയിരുന്നു.
When will people learn that humanity matters more than ego?
A mirror can be replaced. A life cannot.
Is a Poor Man’s Life Worth Nothing?In yet another shocking display of arrogance and inhumanity, a delivery agent lost his life in a horrifying road rage incident in Bengaluru. A… pic.twitter.com/1tns42xRvp
— Karnataka Portfolio (@karnatakaportf) October 29, 2025
നാട്ടുകാർ ഉടനെ ദർശന ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പിന്നാലെ അദ്ദേഹത്തിന്റെ സഹോദരി ജെ പി നഗർ ട്രാഫിക് പോലീസിൽ പരാതി നൽകുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇതൊരു അപകടമരണം അല്ല എന്നും മനപ്പൂർവമായ നരഹത്യ ആണെന്നും പോലീസിനെ മനസ്സിലായത്. അപകടപ്പെടുത്തി യുവാവിനെ കൊന്നതിനുശേഷം അല്പസമയം കഴിഞ്ഞ് മുഖംമൂടി ധരിച്ച് ദമ്പതികൾ വീണ്ടും സ്ഥലത്ത് എത്തുകയും കാറിന്റെ തകർന്ന ഭാഗങ്ങൾ ശേഖരിക്കുകയും ചെയ്യുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.