AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diwali 2025: ദീപാവലിയ്ക്ക് വീട് വൃത്തിയാക്കിയപ്പോൾ കിട്ടിയത് ലക്ഷങ്ങൾ… പക്ഷെ ​ഗുണമില്ല, വൈറലായ സംഭവം ഇതാ…

Family finds Rs 2 lakh in old Rs 2,000 notes hidden in DTH set-top box: ദീപാവലി ശുചീകരണത്തിനിടെ അമ്മ 2 ലക്ഷം രൂപയുടെ പഴയ 2000 രൂപ നോട്ടുകൾ കണ്ടെത്തി. നോട്ട് നിരോധന സമയത്ത് അച്ഛൻ ഒളിപ്പിച്ചതാകാം. ഞങ്ങൾ അ‌ദ്ദേഹത്തോട് ഇതുവരെ പറഞ്ഞിട്ടില്ല. അ‌ടുത്തതായി എന്ത് ചെയ്യണമെന്ന് നിർദ്ദേശിക്കാമോ?" എന്ന ചോദ്യത്തോടെയാണ് ഉപയോക്താവ് പോസ്റ്റ് ഇട്ടത്.

Diwali 2025: ദീപാവലിയ്ക്ക് വീട് വൃത്തിയാക്കിയപ്പോൾ കിട്ടിയത് ലക്ഷങ്ങൾ… പക്ഷെ ​ഗുണമില്ല, വൈറലായ സംഭവം ഇതാ…
Family finds Rs 2 lakh in old Rs 2,000 notes hidden in DTH set-top Image Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 14 Oct 2025 15:35 PM

ന്യൂഡൽഹി: ദീപാവലി ആഘോഷിക്കുന്നതിന്റെ ഭാഗമായി വീടു വൃത്തിയാക്കുന്നതിനിടെ ഒരു കുടുംബത്തിന് അപ്രതീക്ഷിതമായൊരു സമ്മാനം ലഭിച്ചു. പഴയ ഒരു ഡി.ടി.എച്ച്. സെറ്റ്-ടോപ്പ് ബോക്‌സിനുള്ളിൽ നിന്ന് 2 ലക്ഷം രൂപയുടെ അസാധുവാക്കിയ 2000ത്തിന്റെ നോട്ട് കെട്ടുകൾ. ഈ വിവരം ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

“ദീപാവലി ശുചീകരണത്തിനിടെ അമ്മ 2 ലക്ഷം രൂപയുടെ പഴയ 2000 രൂപ നോട്ടുകൾ കണ്ടെത്തി. നോട്ട് നിരോധന സമയത്ത് അച്ഛൻ ഒളിപ്പിച്ചതാകാം. ഞങ്ങൾ അ‌ദ്ദേഹത്തോട് ഇതുവരെ പറഞ്ഞിട്ടില്ല. അ‌ടുത്തതായി എന്ത് ചെയ്യണമെന്ന് നിർദ്ദേശിക്കാമോ?” എന്ന ചോദ്യത്തോടെയാണ് ഉപയോക്താവ് പോസ്റ്റ് ഇട്ടത്.

2023-ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗികമായി പിൻവലിച്ച ഈ നോട്ടുകൾ കൈമാറ്റം ചെയ്യാനും നിക്ഷേപിക്കാനും പരിമിതമായ സമയമാണ് ജനങ്ങൾക്ക് നൽകിയിരുന്നത്.

ഈ പോസ്റ്റ് ശ്രദ്ധേയമായതിനെ തുടർന്ന് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. നോട്ടുകൾ പിൻവലിച്ചെങ്കിലും അവ ഇപ്പോഴും നിയമപരമായി നിലനിൽക്കുന്ന കറൻസിയാണെന്നും, 20,000 രൂപയുടെ പരിധിയിൽ നിശ്ചിത ആർ.ബി.ഐ. ഓഫീസുകളിൽ നിന്ന് മാറ്റിവാങ്ങാമെന്നും ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

മറ്റൊരു ഉപയോക്താവ്, വിശ്വസ്തരായ കൂട്ടുകാരെ ഉപയോഗിച്ച് ചെറിയ തുകകളായി മാറ്റിവാങ്ങി അക്കൗണ്ടിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. ഒന്നോ രണ്ടോ എണ്ണം ഭാവിയിൽ അപൂർവ വസ്തു എന്ന നിലയിൽ സൂക്ഷിക്കാൻ കഴിയുമോ എന്നും മറ്റു ചിലർ ചോദിച്ചു. എന്തായാലും ഈ അപ്രതീക്ഷിത കണ്ടെത്തൽ വലിയ ചർച്ചയായിരിക്കുകയാണ്.