Election Commission: ‘ആരോപണങ്ങൾ അടിസ്ഥാനരഹിതം’; രാഹുൽ ഗാന്ധിയെ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍
Rahul Gandhi allegations against EC: ജനാധിപത്യത്തെ തകര്‍ക്കുന്നവരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സംരക്ഷിക്കുന്നുവെന്ന് രാഹുല്‍ ആരോപിച്ചു.
ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഉന്നയിച്ച വോട്ട് മോഷണ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. പൊതുജനങ്ങളിൽ ആർക്കും ഓൺലൈനിൽ വോട്ട് നീക്കം ചെയ്യാൻ കഴിയില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു പ്രസ്താവന. രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ തെറ്റും അടിസ്ഥാനരഹിതവുമാണ്. രാഹുൽ തെറ്റിദ്ധരിച്ചതുപോലെ പൊതുജനങ്ങളിൽ ആർക്കും ഓൺലൈനിൽ ഒരു വോട്ടും നീക്കം ചെയ്യാൻ കഴിയില്ല, വോട്ട് നീക്കം ചെയ്യുന്നതിന് മുമ്പ് ആ വ്യക്തിക്ക് പറയാനുള്ളത് കേൾക്കുമെന്നും പ്രസ്താവനയിൽ കമ്മിഷൻ അറിയിച്ചു.
അതേസമയം 2023-ൽ കർണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടുകൾ നീക്കം ചെയ്യാൻ വിഫലശ്രമങ്ങൾ നടന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതിക്കുന്നുണ്ട്. അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ അധികാരികൾ തന്നെ എഫ്‌ഐആർ ഫയൽ ചെയ്യുകയും ചെയ്തതായി പ്രസ്താവനയിൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവന
Allegations made by Shri Rahul Gandhi are incorrect and baseless.#ECIFactCheck
Read in detail in the image attached https://t.co/mhuUtciMTF pic.twitter.com/n30Jn6AeCr
— Election Commission of India (@ECISVEEP) September 18, 2025
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പത്രസമ്മേളനത്തിൽ രാഹുൽ ഗാന്ധി ഉന്നയിച്ചത്. ജനാധിപത്യത്തെ തകര്‍ക്കുന്നവരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സംരക്ഷിക്കുന്നുവെന്ന് രാഹുല്‍ ആരോപിച്ചു. ദലിതർ, ഒബിസി, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ എന്നിവരുൾപ്പെടെ പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്ന സമുദായങ്ങളുടെ വോട്ടുകൾ ഇല്ലാതാക്കാൻ ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് രാഹുൽ പറഞ്ഞു.
കർണാടകയിലെ ആലന്ദ് നിയോജകമണ്ഡലത്തിൽ 6,018 വോട്ടുകൾ വ്യാജമായി ഇല്ലാതാക്കിയതായി അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്ന് വിവിധ മൊബൈല്‍ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് പട്ടികയില്‍ നിന്ന് പേര് നീക്കാനുള്ള അപേക്ഷ നല്‍കിയത്. സൂര്യകാന്ത് എന്നയാളുടെ പേരില്‍ മാത്രം ഇങ്ങനെ 12 വോട്ടുകള്‍ നീക്കിയതായും രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു.