Sick Leave: സിക്ക് ലീവ് എടുക്കുന്നു എന്ന് മാനേജറിന് മെസേജ്; 10 മിനിട്ടിനുള്ളിൽ മരണപ്പെട്ട് ജീവനക്കാരൻ

Employee Dies After Asking Sick Leave: ആരോഗ്യവാനായ ജീവനക്കാരൻ പെട്ടെന്ന് മരണപ്പെട്ടു എന്ന് മാനേജർ. സിക്ക് ലീവെടുക്കുന്നു എന്ന് മെസേജ് ചെയ്ത് 10 മിനിട്ടിന് ശേഷമായിരുന്നു മരണം.

Sick Leave: സിക്ക് ലീവ് എടുക്കുന്നു എന്ന് മാനേജറിന് മെസേജ്; 10 മിനിട്ടിനുള്ളിൽ മരണപ്പെട്ട് ജീവനക്കാരൻ

പ്രതീകാത്മക ചിത്രം

Published: 

15 Sep 2025 18:15 PM

സിക്ക് ലീവ് എടുക്കുന്നു എന്ന് മാനേജറിന് മെസേജ് അയച്ച ജീവനക്കാരൻ 10 മിനിട്ടിനുള്ളിൽ മരണപ്പെട്ടു. പെട്ടെന്നുള്ള ഹൃദയാഘാതം കാരണമാണ് 40 വയസുകാരനായ ശങ്കർ എന്ന ജീവനക്കാരൻ മരണപ്പെട്ടത്. പുകവലിയും മദ്യപാനവും പോലുള്ള ദുശീലങ്ങൾ ഇല്ലാത്ത ആളായിരുന്നു ശങ്കർ എന്ന് മാനേജർ കെവി അയ്യർ പറഞ്ഞു.

ഈ മാസം 13നാണ് സംഭവം ഉണ്ടായത്. കഴിഞ്ഞ ആറ് വർഷമായി കമ്പനിയ്ക്കൊപ്പമുള്ളയാളാണ് ശങ്കർ എന്ന് മാനേജർ വിശദീകരിച്ചു. അദ്ദേഹം വളരെ അച്ചടക്കത്തോടെയാണ് ജീവിച്ചത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായിരുന്നു. ആരോഗ്യവാനായ ശങ്കർ വളരെ പെട്ടെന്ന് മരണപ്പെട്ടത് ഞെട്ടിക്കുന്നതാണെന്ന് കെവി അയ്യർ കൂട്ടിച്ചേർത്തു.

Also Read: Viral video: തെരുവിൽ കാളയുടെ ആക്രമണത്തിൽ ഒരാളുടെ ജീവൻ പൊലിഞ്ഞു, വൈറലായ വീഡിയോ ഇതാ

രാവിലെ 8.37നാണ് ശങ്കർ മാനേജറിന് മെസേജ് ചെയ്തത്. തനിക്ക് കടുത്ത പുറംവേദനയുണ്ടെന്നും അവധി വേണമെന്നുമായിരുന്നു മെസേജ്. അവധിയെടുത്തോളൂ എന്ന് അയ്യർ തിരികെ മെസേജ് ചെയ്തു. എന്നാൽ, 10 മിനിട്ടിന് ശേഷം, 8.47ഓടെ ഹൃദയാഘാതമുണ്ടായി ശങ്കർ മരണപ്പെടുകയായിരുന്നു. രാവിലെ 11 മണിക്കാണ് അയ്യർ ഇക്കാര്യം അറിഞ്ഞത്. വിവരം അറിഞ്ഞ അയ്യർ ഇക്കാര്യം വിശ്വസിച്ചില്ല. മറ്റൊരു സഹപ്രവർത്തകനെ വിളിച്ച് ഇക്കാര്യം അയ്യർ സ്ഥിരീകരിച്ചു. ഉടൻ വീട്ടിലെത്തിയ ഇദ്ദേഹം കേട്ടത് ശരിയാണെന്ന് ഉറപ്പിക്കുകയായിരുന്നു. സംഭവം തൻ്റെ എക്സ് പ്രൊഫൈലിലൂടെ അയ്യർ തന്നെയാണ് വിശദീകരിച്ചത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും