Facebook Lover: 600 കിലോമീറ്റർ യാത്ര ചെയ്ത് ഫേസ്ബുക്ക് കമിതാവിനെ കാണാനെത്തി; 37 കാരിയെ കൊലപ്പെടുത്തി കാമുകൻ

Facebook Lover Killed Woman: 37കാരിയെ കൊലപ്പെടുത്തി ഫേസ്ബുക്ക് കമിതാവ്. 600 കിലോമീറ്റർ യാത്ര ചെയ്ത് തന്നെ കാണാനെത്തിയ യുവതിയെയാണ് ഇയാൾ കൊലപ്പെടുത്തിയത്.

Facebook Lover: 600 കിലോമീറ്റർ യാത്ര ചെയ്ത് ഫേസ്ബുക്ക് കമിതാവിനെ കാണാനെത്തി; 37 കാരിയെ കൊലപ്പെടുത്തി കാമുകൻ

പ്രതീകാത്മക ചിത്രം

Published: 

16 Sep 2025 | 07:48 PM

600 കിലോമീറ്റർ യാത്ര ചെയ്ത് തന്നെ കാണാനെത്തിയ 37 കാരിയെ കൊലപ്പെടുത്തി ഫേസ്ബുക്ക് കമിതാവ്. രാജസ്ഥാനിലാണ് സംഭവം. യുവതിയുടെ മൃതദേഹം കാറിൽ നിന്ന് കിട്ടിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്.

മുകേഷ് കുമാരി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഝുൻഝുനു ജില്ലയിലെ അങ്കണവാടി സൂപ്പർവൈസറായ മുകേഷ് കുമാരി 10 വർഷങ്ങൾക്ക് മുൻപ് ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയിരുന്നു. കഴിഞ്ഞ വർഷമാണ് ഫേസ്ബുക്കിലൂടെ മണരം എന്നയാളെ മുകേഷ് പരിചയപ്പെടുന്നത്. ബാർമർ സ്വദേശിയായ അധ്യാപകനായിരുന്നു മണരം. സൗഹൃദം പ്രണയമായി വളർന്നു. ഇടയ്ക്കിടെ മുകേഷ് മണരത്തെ കാണാൻ വാഹനമോടിച്ച് എത്താറുണ്ടായിരുന്നു. 600 കിലോമീറ്റർ യാത്ര ചെയ്താണ് ഇവർ എത്തിയിരുന്നത്.

Also Read: cockroach in biryani: ബിരിയാണി ഓൺലൈനായി ഓർഡർ ചെയ്തു.. പക്ഷേ തുറന്നപ്പോൾ പാറ്റകൾ

മണരവുമായി വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കാനായിരുന്നു മുകേഷിൻ്റെ താത്പര്യം. എന്നാൽ, മണരമിൻ്റെ വിവാഹമോചനക്കേസ് അപ്പോഴും കോടതിയുടെ പരിഗണനയിലായിരുന്നു. വിവാഹം എത്രയും വേഗം നടത്തണമെന്ന മുകേഷിൻ്റെ ആവശ്യം ഇരുവർക്കുമിടയിൽ തർക്കങ്ങളുണ്ടാക്കി.

സെപ്തംബർ 10ന് മുകേഷ് തൻ്റെ ആൾടോ കാറിൽ ബാർമറിലെത്തി. നാട്ടുകാരോട് വഴിചോദിച്ച മുകേഷ് മണരത്തിൻ്റെ വീട്ടിലെത്തി. മുൻപ് ഇരുവരും വീട്ടിൽ നിന്നായിരുന്നില്ല കണ്ടത്. വീട്ടിലെത്തിയ മുകേഷ് തങ്ങൾ തമ്മിലുള്ള ബന്ധം മണരത്തിൻ്റെ വീട്ടുകാരോട് പറഞ്ഞു. ഇത് മണരത്തിന് അസ്വസ്ഥതയുണ്ടാക്കി. പോലീസ് ഉൾപ്പെടെ വീട്ടിലെത്തിയതിനെ തുടർന്ന് വൈകുന്നേരം സംസാരിക്കാമെന്ന് മണരം മുകേഷിനോട് പറഞ്ഞു. വൈകുന്നേരം സംസാരിച്ചുകൊണ്ടിരിക്കെ തലയിൽ ഇരുമ്പ് കമ്പി കൊണ്ട് അടിച്ച് മുകേഷിനെ മണരം കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം ഡ്രൈവിങ് സീറ്റിൽ വച്ച മണരം അപകടമരണം പോലെ ചിത്രീകരിച്ചു. എന്നാൽ, അന്വേഷണത്തിൽ മണരം കുടുങ്ങുകയായിരുന്നു.

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ
Viral Video: പൊറോട്ട ഗ്രേവിക്ക് 20 രൂപ, ഒടുവിൽ കുത്ത്, മർദ്ദനം