സോപ്പുപൊടിയും പാമോയിലും കലർത്തി വ്യാജ പാൽ; 2.3 കോടിലിറ്റർ പിടിച്ചെടുത്തു

Fake milk seized in Maharashtra: പാലിന്റെ വെളുപ്പ് നിറം കൂട്ടാനായി പ്രമുഖ കമ്പനിയുടെ ഡിറ്റർജന്റ് പൗഡർ, കൊഴുപ്പ് കൂട്ടാൻ കുറഞ്ഞ നിലവാരമുള്ള പാം ഓയിൽ. കൂടെ സ്കിംഡ് മിൽക്ക് പൗഡർ, ഷാംപൂ, മറ്റ് രാസവസ്തുക്കൾ എന്നിവ ഉപയോഗിച്ചാണ് ഈ സംഘം വ്യാജ പാൽ തയാറാക്കിയിരുന്നത് എന്നതാണ് ഇതിലെ ഏറ്റവും ഞെട്ടിക്കുന്ന വസ്തുത. സംഭവത്തിൽ 13 പേർക്കെതിരേ കേസെടുത്തിട്ടുണ്ട്.

സോപ്പുപൊടിയും പാമോയിലും കലർത്തി വ്യാജ പാൽ; 2.3 കോടിലിറ്റർ പിടിച്ചെടുത്തു

പ്രതീകാത്മക ചിത്രം

Published: 

14 Jul 2026 | 05:38 PM

മും​ബൈ: മഹാരാഷ്ട്രയിൽ രാജ്യത്തെ നടുക്കുന്ന വ്യാജ പാൽവേട്ട. പോലീസും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി നടത്തിയ റെയ്ഡിൽ വൻ വ്യാജപാൽ ഉൽപ്പാദന-വിതരണ ശൃംഖല പിടിയിലായി. കാലിത്തീറ്റ വിൽപനയുടെ മറവിൽ മഹാരാഷ്ട്രയിലുടനീളം 2.3 കോടി ലിറ്ററിലധികം കൃത്രിമ പാൽ ഇവർ വിതരണം ചെയ്തു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇതിലൂടെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ധാരാശിവ് ജില്ലയിൽ നിന്ന് കോടിക്കണക്കിന് ലിറ്റർ മായംചേർത്ത പാൽ പിടിച്ചെടുക്കുകയും 13-ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കേട്ടാൽ ആരും ഞെട്ടുന്ന വിധത്തലുള്ള സാമഗ്രികൾ ഉപയോഗിച്ചാണ് ഈ വ്യാജ പാൽ നിർമിക്കപ്പെട്ടിരുന്നത് എന്നതിനാൽ ഈ വ്യാജ പാൽവേട്ട ഇതിനകം ദേശീയ തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.

പാലിന്റെ വെളുപ്പ് നിറം കൂട്ടാനായി പ്രമുഖ കമ്പനിയുടെ ഡിറ്റർജന്റ് പൗഡർ, കൊഴുപ്പ് കൂട്ടാൻ കുറഞ്ഞ നിലവാരമുള്ള പാം ഓയിൽ. കൂടെ സ്കിംഡ് മിൽക്ക് പൗഡർ, ഷാംപൂ, മറ്റ് രാസവസ്തുക്കൾ എന്നിവ ഉപയോഗിച്ചാണ് ഈ സംഘം വ്യാജ പാൽ തയാറാക്കിയിരുന്നത് എന്നതാണ് ഇതിലെ ഏറ്റവും ഞെട്ടിക്കുന്ന വസ്തുത.

Also Read: പൾസർ സുനിക്ക് തിരിച്ചടി, നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിക്കില്ല

യഥാർത്ഥ പാലിന്റെ അളവ് കൂട്ടി ലാഭം കൊയ്യാനാണ് ഇത്തരത്തിൽ മാരക കൂട്ടുകൾ ചേർത്ത് വ്യാജ പാൽ തയാറാക്കിയിരുന്നത്. 1000 ലിറ്റർ നല്ല പാലിലേക്ക് 500 ലിറ്റർ വരെ കെമിക്കൽ പാൽ ചേർത്താണ് സംഘം വിപണിയിൽ എത്തിച്ചിരുന്നത് എന്നാണ് അ‌ന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ ആറുമാസത്തിനിടെ ഏകദേശം 2,30,470 കിലോഗ്രാം ഗുണനിലവാരം കുറഞ്ഞ പാൽപ്പൊടി മായം ചേർക്കാൻ ഉപയോഗിച്ചതായും കണ്ടെത്തി. ഈ പാൽപ്പൊടി ഉപയോഗിച്ച് ഏകദേശം 23,04,070 ലിറ്റർ കൃത്രിമ പാൽ തയ്യാറാക്കപ്പെട്ടെന്നും അധികൃതർ പറയുന്നു. ഞെട്ടിക്കുന്ന ഈ കണ്ടെത്തലിന് പിന്നാലെ മഹാരാഷ്ട്രയിൽ ഭക്ഷ്യ സുരക്ഷാ പരിശോധന കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

പ്രതികളുടെ പക്കലുണ്ടായിരുന്ന സെയിൽസ് രജിസ്റ്റർ പരിശോധിച്ചതിൽ നിന്ന്, ഇതുവരെ ഏകദേശം 2.3 കോടി ലിറ്ററിലധികം കൃത്രിമ പാൽ ഇവർ മഹാരാഷ്ട്രയിലുടനീളം വിറ്റഴിച്ചതായി കണ്ടെത്തി. പ്രധാനമായും പൂനെ, സോളാപൂർ, ജാൽന, താനെ, ധാരാശിവ് തുടങ്ങിയ ജില്ലകളിലേക്കാണ് ഈ വ്യാജപാൽ എത്തിയത്. സംഭവത്തിൽ നിരവധി പേരെ കസ്റ്റഡിയിലെടുത്തതിന് പുറമേ തട്ടിപ്പിൽ പങ്കാളികളായ ഡയറികളുടെ ലൈസൻസുകളും റദ്ദാക്കി.

പാൽ മാത്രമല്ല, ലക്ഷക്കണക്കിന് രൂപയുടെ വ്യാജ ഉൽപ്പന്നങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്ത് നശിപ്പിച്ചു എന്നാണ് റിപ്പോർട്ട്. ഡിറ്റർജന്റും കെമിക്കലുകളും ചേർന്ന ഇത്തരം സിന്തറ്റിക് പാൽ തുടർച്ചയായി ഉപയോഗിക്കുന്നത് മനുഷ്യശരീരത്തിന് അതീവ ഹാനികരമാണ് എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കുടലിലെ കടുത്ത അണുബാധയും ദഹനസംബന്ധമായ തകരാറുകളും ഇതുമൂലം ഉണ്ടാകും.

കൂടാതെ വൃക്കകൾക്കും ലിവറിനും ഈ വ്യാജ പാൽ പ്രശ്നങ്ങൾ സൃഷ്ടിക്കും, ദീർഘകാല ഉപയോഗത്തിലൂടെ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ വരാനുള്ള സാധ്യതയും ഉണ്ട് എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവരുടെ ജീവന് തന്നെ അ‌പകടം സൃഷ്ടിക്കാൻ ഈ വ്യാജ പാൽ കാരണമായേക്കാമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

English Summary

A huge fake milk production and distribution network in Maharashtra has been busted in a joint raid by the police and the Food Safety Department (FDA). Shocking information has now come to light that they distributed more than 2.3 crore litres of fake milk across the state under the guise of selling cattle feed. The investigation team has found that the gang was mixing up to 500 litres of chemical milk with 1000 litres of good milk and bringing it to the market.

Loading...
Unable to load recommendations.
Follow Us
Related Stories
Diesel Vehicles : പഴയ വണ്ടി പൊളിക്കേണ്ട, പൊലൂഷൻ കുറയ്ക്കാൻ വാ​ഹനത്തിൽ REC ഡി​വൈസ് ഘടിപ്പിക്കാൻ അ‌നുമതി നൽകാൻ കേന്ദ്രം
Delhi Building Collapse: ഡൽഹിയിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ തകർന്നുവീണു; വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
മരങ്ങളിൽ കെട്ടി നിർത്തിയ പാവകൾ, മഞ്ഞളും, കുങ്കുമവും മുഖത്ത് പിന്നിൽ ദുർ മന്ത്രവാദം?
Ketan Agarwal Death: യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും കൊലപ്പെടുത്തിയ കേസ്: ഒരാൾകൂടി പിടിയിൽ
Teacher’s Day 2026 : അധ്യാപകർ ഭാവി തലമുറയുടെ ശില്പികൾ; ദേശീയ അധ്യാപക പുരസ്കാര ജേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ബെംഗളൂരുവിൽ യുവതിയെ തട്ടിക്കൊണ്ടുപോയി നഗ്നയാക്കി ദൃശ്യങ്ങൾ പകർത്തി; നാല് പേർ അറസ്റ്റിൽ
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി