AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gay Partner Assault: 6 വയസുള്ള മകളെ ബലാത്സംഗം ചെയ്ത സ്വവർഗ പങ്കാളിയുടെ ജനനേന്ദ്രിയം അറുത്ത് പിതാവ്; ശേഷം ജീവനൊടുക്കി

Gay Partner Assault Daughter: ഇതിനിടയിൽ രണ്ടുപേർക്കും ഇടയിൽ ബന്ധം വളരുകയും ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. ഒരു ദിവസം പിതാവിനെ കാണുന്നതിനായി മുറിയിൽ എത്തിയ ആറു വയസ്സുകാരിയെ രാംബാബു യാദവ് ബലാത്സംഗം ചെയ്തു എന്നാണ് റിപ്പോർട്ട്.

Gay Partner Assault: 6 വയസുള്ള മകളെ ബലാത്സംഗം ചെയ്ത സ്വവർഗ പങ്കാളിയുടെ ജനനേന്ദ്രിയം അറുത്ത് പിതാവ്; ശേഷം ജീവനൊടുക്കി
CrimeImage Credit source: Tv9 Network
ashli
Ashli C | Published: 25 Oct 2025 07:59 AM

ലഖ്നൗ: ആറു വയസ്സുള്ള തന്റെ മകളെ ബലാൽസംഗം ചെയ്തതിന് സ്വവർഗ്ഗ പങ്കാളിയുടെ ജനനേന്ദ്രിയം മുറിച്ച് പിതാവ്. ഉത്തർപ്രദേശിലെ ഡയോറിയ ജില്ലയിലാണ് സംഭവം. ഇതിന് പിന്നാലെ പിതാവ് ജീവനൊടുക്കുകയും ചെയ്തു. പ്രദേശത്തെ ഓർക്കസ്ട്ര ഗ്രൂപ്പിൽ ജോലി ചെയ്യുകയായിരുന്നു പീഡിപ്പിക്കപ്പെട്ട ആറു വയസ്സുകാരിയുടെ അച്ഛൻ. 32 കാരനായ ഇയാൾ ഭാര്യയുമായി വേർപിരിഞ്ഞ ശേഷം ഡയോറിയയിൽ ഒരു ചെറിയ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ഇയാൾക്കൊപ്പം രാംബാബു യാദവ് എന്ന 35 കാരനായ സുഹൃത്തും ഒപ്പം താമസിച്ചിരുന്നു. ഇതിനിടയിൽ രണ്ടുപേർക്കും ഇടയിൽ ബന്ധം വളരുകയും ഇരുവരും പ്രണയത്തിലാവുകയും ചെയ്തു.

ഒരു ദിവസം പിതാവിനെ കാണുന്നതിനായി മുറിയിൽ എത്തിയ ആറു വയസ്സുകാരിയെ രാംബാബു യാദവ് ബലാത്സംഗം ചെയ്തു എന്നാണ് റിപ്പോർട്ട്. സംഭവം അറിഞ്ഞതോടെ ഇയാൾ രാംബാബുവിനെ ചോദ്യം ചെയ്തു. വാക്കു തർക്കം കയ്യാങ്കളിയായി മാറുകയും പിന്നാലെ പിതാവ് സ്വവർഗ്ഗ പങ്കാളിയുടെ ജനനേന്ദ്രിയം അറുത്തു മാറ്റുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം ഡയോറിയയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ നില കൂടുതൽ വഷളായതോടെ ഗൊരഖ് പൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അതേസമയം കുട്ടിയുടെ പിതാവ് ആദ്യം പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പ് ചുമത്തി പോലീസ് രാംബാബു യാദവിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പിതാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ആറു വയസ്സുകാരിയെ അമ്മയുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് മാറ്റി.