Mahakumbh Mela 2025: മഹാകുംഭമേളയിൽ അഗ്നിബാധ; ടെന്റുകൾ കത്തിനശിച്ചു, വീഡിയോ
Fire Breaks Out At MahaKumbh Mela: നിലവിൽ തീപിടിത്തമുണ്ടായ സ്ഥലത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും പോലീസും അഗ്നിശമന സേനാംഗങ്ങളും വ്യക്തമാക്കി. തീ പൂർണമായി നിയന്ത്രിച്ച ശേഷം മാത്രമെ സംഭവസ്ഥലത്തുണ്ടായ നാശനഷ്ടത്തെക്കുറിച്ച് മനസ്സിലാക്കാൻ കഴിയുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
പ്രയാഗ്രാജ്: മഹാകുഭമേള നടക്കുന്ന പ്രയാഗ്‌രാജിൽ വീണ്ടും വീണ്ടും അഗ്നിബാധ (MahaKumbh mela). പ്രയാഗ്രാജിലെ ശങ്കരാചാര്യ മാർഗിലെ സെക്ടർ 18ലാണ് ഇന്ന് രാവിലെ തീപിടിത്തം റിപ്പോർട്ട് ചെയ്തത്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
നിലവിൽ തീപിടിത്തമുണ്ടായ സ്ഥലത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും പോലീസും അഗ്നിശമന സേനാംഗങ്ങളും വ്യക്തമാക്കി. തീ പൂർണമായി നിയന്ത്രിച്ച ശേഷം മാത്രമെ സംഭവസ്ഥലത്തുണ്ടായ നാശനഷ്ടത്തെക്കുറിച്ച് മനസ്സിലാക്കാൻ കഴിയുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ മാസം കുംഭമേളയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടുത്തമുണ്ടായിരുന്നു. സെക്ടർ 19 ലെ 18 ടെൻ്റുകളാണ് അന്ന് കത്തിനശിച്ച്ത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 15 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കാൻ അധികാരികൾക്ക് അന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകിയിരുന്നു.
#WATCH | Prayagraj | A fire breaks out in Sector 18, Shankaracharya Marg of Maha Kumbh Mela Kshetra. Fire tenders are at the spot. More detail awaited pic.twitter.com/G4hTeXyRd9
— ANI (@ANI) February 7, 2025
ജനുവരി 13നാണ് മഹാകുംഭമേള ആരംഭിച്ചത്. ഫെബ്രുവരി 26നാണ് മഹാകുംഭമേള അവസാനിക്കുന്നത്. ഫെബ്രുവരി 12 ന് മാംഗി പൂർണിമയും ഫെബ്രുവരി 26ന് ശിവരാത്രിയുമാണ് കുംഭമേളയിലെ പ്രധാന ദിവസങ്ങൾ. മഹാകുംഭമേളയിൽ ഇതുവരെ 38.97 കോടി പേർ സ്നാനം നടത്തിയതായാണ് കണക്കുകൾ. എന്നാൽ ഉത്തർപ്രദേശ് സർക്കാർ ഇതുസംബന്ധിച്ച് ഔദ്യോഗികമായി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
മഹാകുംഭമേളയിൽ പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുണ്യസ്‌നാനം നടത്തിയിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥും രണ്ട് ഉപമുഖ്യമന്ത്രിമാരും പ്രധാനമന്ത്രിക്കൊപ്പം സ്ഥലത്ത് എത്തിയിരുന്നു. കുംഭമേള ആരംഭിച്ചതിനുശേഷം പ്രധാനമന്ത്രി പ്രയാഗ്‌രാജിൽ നടത്തുന്ന ആദ്യ സന്ദർശനം കൂടിയായിരുന്നു അത്.