AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Udaipur Assault Case: കൂടുതൽ സ്ഥലങ്ങൾ കാണിച്ചുതരാമെന്ന് പറഞ്ഞ് കൂടെക്കൂട്ടി: രാജസ്ഥാനിൽ ഫ്രഞ്ച് യുവതിയെ ബലാത്സംഗം ചെയ്തു

Udaipur French Tourist Assault Case: തിങ്കളാഴ്ച്ച രാത്രിയോടെയാണ് പരാതിക്ക് ആസ്പദമായി സംഭവം നടക്കുന്നത്. യുവതി താമസിച്ചിരുന്ന ഹോട്ടലിന് സമീപത്തെ കഫേയിൽ നടന്ന ഒരു പാർട്ടിയിൽ ഇവർ പങ്കെടുത്തിരുന്നു. ഈ പാർട്ടിയിൽവെച്ചാണ് പ്രതിയെ യുവതി പരിചയപ്പെട്ടത്.

Udaipur Assault Case: കൂടുതൽ സ്ഥലങ്ങൾ കാണിച്ചുതരാമെന്ന് പറഞ്ഞ് കൂടെക്കൂട്ടി: രാജസ്ഥാനിൽ ഫ്രഞ്ച് യുവതിയെ ബലാത്സംഗം ചെയ്തു
പ്രതീകാത്മക ചിത്രം Image Credit source: GettyImages
neethu-vijayan
Neethu Vijayan | Published: 25 Jun 2025 06:30 AM

ഉദയ്പൂർ: രാജസ്ഥാനിൽ വിദേശ വിനോദസഞ്ചാരിയെ ബലാത്സംഗം (French tourist Assault Case) ചെയ്തതായി പരാതി. ഉദയ്പൂരിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. പാർട്ടിയിൽവെച്ച് പരിചയപ്പെട്ട ആൾ മനോഹരമായ കൂടുതൽ സ്ഥലങ്ങൾ കാണിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഡൽഹിയിൽ നിന്നാണ് ഫ്രഞ്ച് യുവതി ഉദയ്പൂരിലെത്തിയത്. ഇവർ അംബമാതാ ജില്ലയിലെ ഹോട്ടലിലാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.

തിങ്കളാഴ്ച്ച രാത്രിയോടെയാണ് പരാതിക്ക് ആസ്പദമായി സംഭവം നടക്കുന്നത്. യുവതി താമസിച്ചിരുന്ന ഹോട്ടലിന് സമീപത്തെ കഫേയിൽ നടന്ന ഒരു പാർട്ടിയിൽ ഇവർ പങ്കെടുത്തിരുന്നു. ഈ പാർട്ടിയിൽവെച്ചാണ് പ്രതിയെ യുവതി പരിചയപ്പെട്ടത്. പാർട്ടിക്കിടെ യുവതിയോട് പുകവലിക്കാൻ പുറത്ത് പോകാമെന്നും ഇവിടെയുള്ള മനോഹരമായ സ്ഥലങ്ങൾ നിങ്ങളെ കാണിച്ചുതരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നാലെ യുവതിയുമായി കഫേയിൽ നിന്ന് പുറത്തേക്ക് പോയി.

എന്നാൽ സംശയം തോന്നിയ യുവതി ഹോട്ടലിലേക്ക് മടങ്ങണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും പ്രതി അത് ചെവികൊണ്ടില്ല. ശേഷം അവരെ ഇയാൾ വാടകയ്ക്ക് എടുത്ത ഫ്‌ളാറ്റിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഫോണിലെ ചാർജ്ജ് തീർന്നതിനാൽ യുവതിക്ക് സഹായത്തിനായി മറ്റാരെയും വിളിക്കാനും കഴിഞ്ഞില്ല. ഫ്‌ളാറ്റിൽ കയറിയ ഉടൻ പ്രതി യുവതിയെ ആലിംഗനം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ഇത് നിരസിച്ചതോടെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും എഫ്‌ഐആറിൽ പറയുന്നു.

ഇതിന് പിന്നാലെ യുവതി ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ആശുപത്രി ജീവനക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. അതിജീവിതയുടെ ആരോ​ഗ്യനില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമം നടന്നുവരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.