Telangana Murder: പ്രണയത്തെച്ചൊല്ലി തർക്കം; കാമുകന്റെ സഹായത്തോടെ അമ്മയെ കൊലപ്പെടുത്തി, 16കാരി അറസ്റ്റിൽ
Telangana Teen Kills Mother: മൂവരും ചേർന്ന് അഞ്ജലിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ അഞ്ജലി മരണപ്പെട്ടു.

തെലുങ്കാന: കാമുകന്റെ സഹായത്തോടെ അമ്മയെ കൊലപ്പെടുത്തി മകൾ. തെലങ്കാനയിലെ മെഡ്ചാൽ ജില്ലയിലാണ് സംഭവം. 39 വയസുള്ള അഞ്ജലിയെയാണ് 16കാരിയായ മകളും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്. പത്താം ക്ലാസുകാരിയായ മകളുടെ പ്രണയം അഞ്ജലി എതിർത്തതിനെ തുടർന്ന് ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ എത്തിയതെന്ന് പോലീസ് പറയുന്നു. കാമുകൻ പജില്ല ശിവ (19), സഹോദരൻ പഗില്ല യശ്വന്ത് (18) എന്നിവരുടെ സാഹത്തോടെയാണ് 16കാരി കൊലപാതകം ആസൂത്രണം ചെയ്തത്.
മൂവരും ചേർന്ന് അഞ്ജലിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ അഞ്ജലി മരണപ്പെട്ടു. സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും മൂന്നു പേരേയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കൃത്യത്തിലേക്ക് നയിച്ച കാര്യങ്ങളേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണ് പോലീസ്.
ALSO READ: മകന്റെ മരണവാർത്ത കേട്ട് വീട്ടിലേക്ക് ഓടിയെത്തിയ അച്ഛന് വാഹനാപകടത്തിൽ ദാരുണാന്ത്യം
കഴിഞ്ഞമാസം ഒഡിഷയിലും സമാനമായ സംഭവം നടന്നിരുന്നു. ദത്തെടുത്ത് വളർത്തിയ രാജലക്ഷ്മി കർ എന്ന 54കാരിയെ 13കാരിയും രണ്ട് ആൺസുഹൃത്തുക്കളും ചേർന്ന് വാടകവീട്ടിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ മൂവർക്കുമെതിരെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. ദിനേഷ് സാഹു, ക്ഷേത്ര പൂജാരിയായ ഗണേഷ് എന്നിവരുമായുള്ള പെൺകുട്ടിയുടെ ബന്ധം എതിർത്തതായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്. ഇവർ തമ്മിൽ സ്വത്ത് തർക്കവും ഉണ്ടായിരുന്നു.