LPG shortage in India: വിറക് ഡിപ്പോകൾ, റെയിൽവേയിൽ ഇൻഡക്ഷൻ സ്റ്റൗ… എൽപിജി പ്രതിസന്ധിയിൽ ബദൽ മാർഗങ്ങളുമായി അധികൃതർ

Fuel Crisis 2026 Indian Railways and States to Seek Alternatives: രാത്രികാലങ്ങളിൽ പമ്പുകളിലെ ലൈറ്റുകൾ അണയ്ക്കാനും വിൽപന പരമാവധി കുറയ്ക്കാനും ഗുജറാത്ത് ആസ്ഥാനമായുള്ള ഒരു പ്രമുഖ സ്വകാര്യ കമ്പനി ഡീലർമാർക്ക് സന്ദേശം നൽകിയതായാണ് സൂചന.

LPG shortage in India: വിറക് ഡിപ്പോകൾ, റെയിൽവേയിൽ ഇൻഡക്ഷൻ സ്റ്റൗ... എൽപിജി പ്രതിസന്ധിയിൽ ബദൽ മാർഗങ്ങളുമായി അധികൃതർ

എല്‍പിജി സിലിണ്ടറുകള്‍

Published: 

11 Mar 2026 | 02:18 PM

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ ഇന്ത്യയിലെ ഇന്ധന-പാചകവാതക വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. എൽപിജി ക്ഷാമം രൂക്ഷമായതോടെ രാജ്യം ബദൽ മാർഗങ്ങളിലേക്ക് തിരിയുന്ന കാഴ്ചയാണ് കാണുന്നത്. പെട്രോൾ, ഡീസൽ സ്റ്റോക്കിൽ നിലവിൽ വലിയ പ്രതിസന്ധിയില്ലെങ്കിലും സ്വകാര്യ എണ്ണക്കമ്പനികൾ വിതരണത്തിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്തുന്നതായി സൂചനയുണ്ട്.

രാത്രികാലങ്ങളിൽ പമ്പുകളിലെ ലൈറ്റുകൾ അണയ്ക്കാനും വിൽപന പരമാവധി കുറയ്ക്കാനും ഗുജറാത്ത് ആസ്ഥാനമായുള്ള ഒരു പ്രമുഖ സ്വകാര്യ കമ്പനി ഡീലർമാർക്ക് സന്ദേശം നൽകിയതായാണ് സൂചന. ലൈറ്റുകൾ അണയ്ക്കുന്നതിലൂടെ പമ്പ് പ്രവർത്തിക്കുന്നില്ലെന്ന ധാരണ വരുത്തി വാഹനങ്ങളുടെ തിരക്ക് കുറയ്ക്കാനാണ് കമ്പനിയുടെ നീക്കം.

ബദൽ മാർഗങ്ങളുമായി സർക്കാരും റെയിൽവേയും

പാചകവാതക ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ വിചിത്രവും പ്രായോഗികവുമായ തീരുമാനങ്ങളുമായി വിവിധ വകുപ്പുകൾ രംഗത്തെത്തി. എൽപിജി ലഭ്യത നിലച്ചാൽ വാണിജ്യാവശ്യങ്ങൾക്കായി വിറക് വിതരണം ചെയ്യാൻ ഉത്തരാഖണ്ഡ് വനംവകുപ്പ് നടപടി തുടങ്ങി. യുദ്ധം തുടർന്നാൽ ക്ഷാമം ഉറപ്പാണ്, അതിനെ നേരിടാൻ ഞങ്ങൾ വിറകുകൾ തയ്യാറാക്കി കഴിഞ്ഞു എന്ന് വനംമന്ത്രി സുബോധ് ഉനിയാൽ വ്യക്തമാക്കി.

റെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകൾ എൽപിജിക്ക് പകരം ഇൻഡക്ഷൻ സ്റ്റൗ, മൈക്രോവേവ് ഓവനുകൾ എന്നിവയിലേക്ക് മാറാൻ ഐആർസിടിസി (IRCTC) നിർദ്ദേശം നൽകി. പാചകം തടസ്സപ്പെട്ടാൽ റെഡി-ടു-ഈറ്റ് പാക്കറ്റുകൾ കരുതാനും നിർദ്ദേശമുണ്ട്.

Follow Us
Related Stories
West Bengal Polls: ബംഗാളിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്; 142 മണ്ഡലങ്ങളിൽ നിന്നായി ജനവിധി തേടുന്നത് 1448 സ്ഥാനാർത്ഥികൾ
Flight Charges: വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുമോ? സർവീസുകൾ നിർത്തേണ്ടി വരുമെന്ന് കമ്പനികൾ; കേന്ദ്രത്തിന് കത്തയച്ചു
Delhi Metro: ട്രാഫിക് കുരുക്കില്ലാതെ മെട്രോയിൽ കുതിക്കാം; ഡൽഹി മെട്രോ ഇനി ഹിൻഡൻ എയർപോർട്ടിലേക്കും
Heatwave Alert: ഇനിയും ഉഷ്ണതരംഗം ശക്തമാകും, ഏപ്രിൽ-ജൂൺ മാസങ്ങളിൽ ജാഗ്രത വേണം, മുന്നൊരുക്കങ്ങളുമായി കേന്ദ്രം
Bengaluru Train: ബെംഗളൂരു ട്രെയിനുകള്‍ക്ക് ഓഗസ്റ്റ് 4 വരെ നിയന്ത്രണം; ചിലത് റദ്ദാക്കി
Namma Metro: ഇടവേളകളില്ലാതെ ട്രെയിനെത്തും; നമ്മ മെട്രോ യെല്ലോ ലൈനിലെത്തി മറ്റൊരു കൊമ്പന്‍
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്