Fuel Price Hike: ചതിച്ചാശാനേ… ഇന്ധനവിലയിൽ വീണ്ടും വർധന; പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂടി
Fuel Price Hike Latest Update: ഡൽഹിയിൽ ഡീസൽ വില ലിറ്ററിന് 95.20 രൂപയായും പെട്രോൾ 102.12 രൂപയുമായി. പശ്ചിമേഷ്യയിലെ നീണ്ടുനിൽക്കുന്ന സംഘർഷങ്ങൾ, ആഗോള അസംസ്‌കൃത എണ്ണ വിലയിലെ വർദ്ധനവ്, എണ്ണ വിപണന കമ്പനികളിൽ വർദ്ധിച്ചുവരുന്ന സമ്മർദ്ദം എന്നിവയാണ് പെട്രോൾ, ഡീസൽ വിലകളിലെ സമീപകാല വർദ്ധനവിന് കാരണമായി പറയുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ നാലാമത്തെ തവണയാണ് പെട്രോളിനും ഡീസലിനും വില വദ്ധിപ്പിക്കുന്നത്.
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. പെട്രോൾ വില ലിറ്ററിന് 2.61 രൂപയും ഡീസൽ വില ലിറ്ററിന് 2.71 രൂപയുമാണ് എണ്ണ വിപണന കമ്പനികൾ ഇന്ന് വർധിപ്പിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ നാലാമത്തെ തവണയാണ് പെട്രോളിനും ഡീസലിനും വില വദ്ധിപ്പിക്കുന്നത്. ഇതോടെ, ഡൽഹിയിൽ ഡീസൽ വില ലിറ്ററിന് 95.20 രൂപയായും പെട്രോൾ 102.12 രൂപയുമായി. പശ്ചിമേഷ്യയിലെ നീണ്ടുനിൽക്കുന്ന സംഘർഷങ്ങൾ, ആഗോള അസംസ്‌കൃത എണ്ണ വിലയിലെ വർദ്ധനവ്, എണ്ണ വിപണന കമ്പനികളിൽ വർദ്ധിച്ചുവരുന്ന സമ്മർദ്ദം എന്നിവയാണ് പെട്രോൾ, ഡീസൽ വിലകളിലെ സമീപകാല വർദ്ധനവിന് കാരണമായി പറയുന്നത്.
നിലവിലെ വർദ്ധനവ് കൂടി കണകാക്കിയാൽ, രണ്ടാഴ്ച്ചകൊണ്ട് എട്ട് രൂപയാണ് വർദ്ധിച്ചത്. ആഗോളതലത്തിൽ അസംസ്കൃത എണ്ണയുടെ വില ഉയർന്ന നിലയിൽ തുടരുകയും യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ദുർബലമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണഅ പുതിയ വില വർധനവ്. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളാണ് ഇന്ധന വില വർധനവിന് പ്രധാന കാരണമെന്ന് ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് തുടങ്ങിയ പൊതുമേഖലാ കമ്പനികൾ നേരത്തെ തന്നെ അറിയിച്ചിരുന്നു.
ALSO READ: പെട്രോൾ, ഡീസൽ വില വീണ്ടും കൂടി, ഇത് മൂന്നാം തവണ
ഹോർമുസ് കടലിടുക്കിൽ നിലനിൽക്കുന്ന തടസ്സങ്ങളും ഉപരോധങ്ങളും ആഗോള ഊർജ്ജ വിതരണ ശൃംഖലകളിൽ വലിയ സമ്മർദ്ദമാണ് സൃഷ്ടിച്ചിരിക്കുന്നത്. മിഡിൽ ഈസ്റ്റിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെയാണ് ഇത് കാര്യമായി ബാധിച്ചിരിക്കുന്നത്. മെയ് 15, മെയ് 19, മെയ് 23 തീയതികളിലാണ് മുമ്പ് രാജ്യത്ത് വില വർദ്ധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് രാവിലെ മുതൽ രാജ്യമെമ്പാടും പ്രാബല്യത്തിൽ വന്നതായി ഡീലർമാർ അറിയിച്ചു.
വർദ്ധനവ് നാലാം തവണ
മെയ് 15ന് ലിറ്ററിന് മൂന്ന് രൂപയും തുടർന്ന് മെയ് 19ന് 90 പൈസയുമാണ് വർദ്ധിപ്പിച്ചത്. ഇക്കഴിഞ്ഞ മെയ് 23ന് രാവിലെ പെട്രോൾ വില ലിറ്ററിന് 0.87 രൂപയും ഡീസൽ വില ലിറ്ററിന് 0.91 രൂപയും വർദ്ധിപ്പിച്ചു. 2022 ഏപ്രിൽ മുതൽ പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. റഷ്യൻ – യുക്രെയ്ൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില വിപണികളിൽ ഉണ്ടാക്കുന്ന ചാഞ്ചാട്ടത്തിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് ദിവസേനയുള്ള ഇന്ധന വില പരിഷ്കരണങ്ങൾ നിർത്തി വയ്ക്കുകയായിരുന്നു. ഇതിനിടെ, 2024 മാർച്ചിൽ ലിറ്ററിന് രണ്ട് രൂപ കുറയ്ക്കുകയും ചെയ്തു.
നിലവിൽ ഈ മാസം നാലാം തവണയാണ് വില വർദ്ധിപ്പിച്ചിരിക്കുന്നത്. തുടർച്ചയായുണ്ടാകുന്ന വിലവർധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും പൊതുഗതാഗത ചെലവുകൾ വർധിക്കുന്നതിനും കാരണമായേക്കുമെന്ന ആശങ്കയിലാണ് പൊതുജനങ്ങൾ.
English Summary:
Fuel prices have been increased again in India. Marking the fourth hike in the last two weeks. India on Monday raised diesel prices by Rs 2.71 per litre and petrol prices by Rs 2.61 per litre. Dealers said the revised rates came into effect from Monday morning across the country.