ഹൂതികളുടെ ഡ്രോൺ ചെയ്ത ചതി! ഇന്ത്യയിൽ ഇന്ധനവില ഉയർന്നേക്കും
Fuel prices in India may rise: ഇന്ത്യയിലേക്കുള്ള ക്രൂഡ് വിതരണം സൗദി അരാംകോ നിർത്തിവച്ചതും ആക്രമണത്തെ തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് വില ഉയർന്നതും ഇന്ത്യക്ക് തിരിച്ചടിയായേക്കും. വിതരണത്തിലുണ്ടായ പെട്ടെന്നുള്ള കുറവ് എണ്ണവിലയെ ബാധിച്ചേക്കാം. കൂടാതെ അരാംകോയിൽ നിന്ന് കിട്ടിയിരുന്ന ഇന്ധനത്തിന് പകരം സംവിധാനം കണ്ടെത്തുന്നതിന് ചരക്കുകൂലി ഉൾപ്പെടെയുള്ള അധിക സാമ്പത്തിക ബാധ്യതകൾ കമ്പനികൾ നേരിടേണ്ടിവരും.

Fuel Prices In India May Rise
കൊച്ചി: രാജ്യത്ത് ഇന്ധന വില വർധിക്കാൻ സാധ്യത. കഴിഞ്ഞ ആഴ്ച ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ സൗദി അരാംകോ പൈപ്പ്‌ലൈനിന്റെ പ്രധാന ഭാഗത്തിന് തകരാർ സംഭവിക്കുകയും പമ്പ് സ്റ്റേഷനുകളുടെ പ്രവർത്തനം തടസ്സപ്പെടുകയും ചെയ്തു. മുൻകരുതൽ നടപടിയായി പൈപ്പ്‌ലൈൻ പൂർണ്ണമായും അടച്ചുപൂട്ടി. ഇതിനെത്തുടർന്ന് ഇന്ത്യയിലേക്ക് ഉൾപ്പെടെയുള്ള ഇന്ധന വിതരണം അരാംകോ നിർത്തിവച്ചിരിക്കുകയാണ്. ഇത് രാജ്യത്ത് ഇന്ധന വില വർധിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കാൻ സാധ്യതയുണ്ട്. ഹൂതി ആക്രമണത്തെ തുടർന്ന് സൗദി അരാംകോ ചെങ്കടൽ തുറമുഖമായ യാൻബു വഴി യൂറോപ്പിലേക്ക് നൽകിയിരുന്ന എണ്ണ വിതരണം തടസ്സപ്പെടുകയും ആഗോള വിപണിയിൽ എണ്ണവില ബാരലിന് $120 കടക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിലേക്കുള്ള ക്രൂഡ് വിതരണം സൗദി അരാംകോ നിർത്തിവച്ചതും ആക്രമണത്തെ തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് വില ഉയർന്നതും ഇന്ത്യക്ക് തിരിച്ചടിയായേക്കും. വിതരണത്തിലുണ്ടായ പെട്ടെന്നുള്ള കുറവ് എണ്ണവിലയെ ബാധിച്ചേക്കാം. കൂടാതെ അരാംകോയിൽ നിന്ന് കിട്ടിയിരുന്ന ഇന്ധനത്തിന് പകരം സംവിധാനം കണ്ടെത്തുന്നതിന് ചരക്കുകൂലി ഉൾപ്പെടെയുള്ള അധിക സാമ്പത്തിക ബാധ്യതകൾ കമ്പനികൾ നേരിടേണ്ടിവരും.
ALSO READ: ഇന്ത്യയും ചൈനയും ട്രംപിന്റെ പുതിയ താരിഫ് ഭീഷണികൾ നേരിടേണ്ടി വരുമോ? റഷ്യ ഉപരോധ ബിൽ യുഎസ് പാസാക്കി
ഇങ്ങനെ ഉണ്ടാകുന്ന അധിക ബാധ്യതയും വില വർധനയായി ഇന്ത്യയുടെ വാഹന ഉടമകളുടെ പോക്കറ്റിൽ നിന്ന് പോകാൻ സാധ്യതയുണ്ട്. വാർഷിക കരാറുകൾ പ്രകാരം ഔദ്യോഗിക വിലയ്ക്കാണ് സൗദി അരാംകോ നിലവിൽ ഇന്ത്യയിലേക്ക് ഇന്ധന വിതരണം നടത്തുന്നത്. ഇറാൻ യുദ്ധം ആരംഭിച്ചതിനു ശേഷം ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ ഒമ്പത് ശതമാനവും സൗദിയിൽനിന്നായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറാഖിൽ നിന്ന് വിക്ഷേപിച്ചതെന്ന് കരുതുന്ന ഹൂതി ഡ്രോണുകൾ 1,200 കിലോമീറ്റർ നീളമുള്ള സൗദി അരാംകോ പൈപ്പ്‌ലൈനിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ഇതോടെ ഇന്ധന വിതരണം ആകെ താളം തെറ്റുകയായിരുന്നു. തകരാറുകൾ പരിഹരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ പൈപ്പ്‌ലൈനിന്റെ നിർണായക ശേഷിയുടെ 50% ഭാഗവും പ്രവർത്തനസജ്ജമാക്കാമെന്നാണ് അരാംകോ പ്രതീക്ഷിക്കുന്നത്. അറ്റകുറ്റപ്പണികൾ വേഗത്തിൽ പുരോഗമിക്കുകയാണ്.
സൗദിയിൽ നിന്നുള്ള എണ്ണവരവ് കുറഞ്ഞതോടെ ഇതിന് പകരമായി റഷ്യ, ഇറാഖ്, അബുദാബി, പശ്ചിമാഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യ അടിയന്തരമായി ക്രൂഡോയിൽ കണ്ടെത്തേണ്ടിവരും. ആഗോള വിപണിയിലെ വില ഉയരുന്നത് അനുസരിച്ചാകും ഇന്ത്യയിലെ വിലയിലും മാറ്റം ഉണ്ടാകുക. അന്താരാഷ്ട്ര എണ്ണവില വർദ്ധനവ് നീണ്ടുനിന്നാൽ, ഇന്ത്യയിലെ എണ്ണക്കമ്പനികൾക്ക് ഇന്ധനവില വർദ്ധിപ്പിക്കേണ്ടി വരും.
ഇന്ധന വില കൂടിയാൽ രാജ്യത്ത് ചരക്ക് ഗതാഗതച്ചെലവ് ഉയരുകയും നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിക്കുകയും ചെയ്യും. അപ്പോൾ ഇന്ധനത്തിന് പുറമേ ഇന്ത്യക്കാരുടെ മറ്റ് ചെലവുകളും വർധിക്കും. ചുരുക്കത്തിൽ ഹൂതി മിസൈൽ കൊണ്ടത് സൗദിക്ക് ആണെങ്കിലും അതിന്റെ ആഘാതം ഏറ്റുവാങ്ങേണ്ടിവരുക ഇന്ത്യയിലെ സാധാരണക്കാർ ഉൾപ്പെടെയുള്ളവരാണ്.
English Summary
Fuel prices in the country are likely to rise. A drone attack by the Houthis last week damaged a key section of a Saudi Aramco pipeline and disrupted the operation of pumping stations. As a precautionary measure, the pipeline was completely shut down. Consequently, Aramco has suspended fuel supplies, including those to India. This situation could lead to an increase in fuel prices within the country.