AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

KEAM 2026: ഫാര്‍മസി കോഴ്‌സിലേക്കുള്ള അലോട്ട്‌മെന്റ് പുറത്ത്; പ്രവേശനം സെപ്തംബര്‍ 19 വരെ

KEAM Pharmacy Admission Allotment 2026 : അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഹോം പേജില്‍ നിന്ന് ഡാറ്റാ ഷീറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. അഡ്മിഷന്റെ സമയത്ത് ഡാറ്റാ ഷീറ്റ്, അലോട്ട്‌മെന്റ് മെമ്മോ, ബാധകമായ മറ്റ് രേഖകള്‍ എന്നിവ കോളേജ് അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കണം.

KEAM 2026: ഫാര്‍മസി കോഴ്‌സിലേക്കുള്ള അലോട്ട്‌മെന്റ് പുറത്ത്; പ്രവേശനം സെപ്തംബര്‍ 19 വരെ
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Published: 17 Sep 2026 | 10:46 AM

2026-ലെ ഫാര്‍മസി കോഴ്‌സിലേക്കുള്ള സ്‌ട്രേ വേക്കന്‍സി കേന്ദ്രീകൃത അലോട്ട്‌മെന്റ് പുറത്തുവിട്ടു. www.cee.kerala.gov.in എന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ അലോട്ട്‌മെന്റ് പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ സെപ്തംബര്‍ 19-ന് വൈകുന്നേരം നാലു മണിക്ക് മുമ്പ് അതത് കോളേജുകളില്‍ അഡ്മിഷന്‍ നേടണം. അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഹോം പേജില്‍ ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഹോം പേജില്‍ നിന്ന് മെമ്മോയുടെ പ്രിന്റൗട്ടെടുക്കണം. അലോട്ട്‌മെന്റ് മെമ്മോയുടെ പകര്‍പ്പ് വിദ്യാര്‍ത്ഥികള്‍ സൂക്ഷിച്ചുവെക്കണം.

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഹോം പേജില്‍ നിന്ന് ഡാറ്റാ ഷീറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. അഡ്മിഷന്റെ സമയത്ത് ഡാറ്റാ ഷീറ്റ്, അലോട്ട്‌മെന്റ് മെമ്മോ, ബാധകമായ മറ്റ് രേഖകള്‍ എന്നിവ കോളേജ് അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കണം. വിദ്യാര്‍ത്ഥിയുടെ പേര്, റോള്‍ നമ്പര്‍, അലോട്ട്‌മെന്റ് കിട്ടിയ കോളേജ്, കാറ്റഗറി, ഫീസ് തുടങ്ങിയ വിവരങ്ങള്‍ മെമ്മോയിലുണ്ട്.

ശ്രദ്ധിക്കേണ്ട തീയതികള്‍

അലോട്ട്‌മെന്റ് ലഭിച്ചവര്‍ മെമ്മോയില്‍ കാണിച്ചിട്ടുള്ളതും, പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അടയ്‌ക്കേണ്ടതുമായ ഫീസ് (ബാധകമെങ്കില്‍) സെപ്തംബര്‍ 19-ന് വൈകുന്നേരം മൂന്ന് മണിക്കുള്ളില്‍ ഓണ്‍ലൈനായി ഒടുക്കണം. തുടര്‍ന്ന് നാല് മണിക്കുള്ളില്‍ പ്രവേശനം നേടണം.

Also Read: CBSE Date Sheet 2027: സിബിഎസ്ഇ ‘ഡേറ്റ് ഷീറ്റ്’ എന്ന് പുറത്തുവിടും? എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

നിശ്ചിത സമയപരിധിക്കുള്ളില്‍ അഡ്മിഷന്‍ നേടാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാകും. ഈ ഘട്ടത്തില്‍ അലോട്ട്‌മെന്റ് കിട്ടിയ വിദ്യാര്‍ത്ഥികളുടെ മുന്‍ ഘട്ടങ്ങളില്‍ ലഭിച്ച അലോട്ട്‌മെന്റുകള്‍ റദ്ദാക്കും. അതുകൊണ്ട്, സ്‌ട്രേ വേക്കന്‍സി റൗണ്ടില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഈ ഘട്ടത്തില്‍ തങ്ങള്‍ക്ക് ലഭിച്ച കോളേജുകളില്‍ നിര്‍ബന്ധമായും പ്രവേശനം നേടണം. പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളുമായി ബന്ധപ്പെടാം. 0471-2332120, 2338487 എന്നീ നമ്പറുകളില്‍ ഹെല്‍പ്‌ലൈനിന്റെ സഹായം തേടാം.

അഡ്മിഷന്‍ ഷെഡ്യൂള്‍ ഇങ്ങനെ

  • അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഫീസ് അടയ്‌ക്കേണ്ടത്‌: സെപ്തംബര്‍ 19-ന് വൈകുന്നേരം മൂന്ന് മണിക്കുള്ളില്‍
  • അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളില്‍ പ്രവേശനം നേടേണ്ടത്‌: സെപ്തംബര്‍ 19-ന് വൈകുന്നേരം നാല്‌ മണിക്കുള്ളില്‍

താത്കാലിക സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മൂന്നാം ഘട്ട അലോട്ട്‌മെന്റിനുശേഷം, സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റിനായി ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കിയിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവരുടെ ഓപ്ഷനുകള്‍ പരിഗണിച്ചാണ് താത്കാലിക ലിസ്റ്റ് തയ്യാറാക്കിയത്. തുടര്‍ന്ന് സാധുവായ പരാതികള്‍ സമര്‍പ്പിക്കാന്‍ സാവകാശം അനുവദിക്കുകയും ചെയ്തു. ഇതിനുശേഷമാണ് സ്‌ട്രേ വേക്കന്‍സി കേന്ദ്രീകൃത അലോട്ട്‌മെന്റ് പുറത്തുവിട്ടത്.

English Summary

The KEAM-2026 stray vacancy allotment for the Pharmacy course is now published online. Allotted candidates must pay the required fees online by 3:00 PM on September 19, 2026. Candidates must download their Allotment Memo and Data Sheet to present at the college. You must complete college admission before 4:00 PM on September 19, 2026, or lose the seat.

Follow Us