AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gandhi Jayanti Wishes: ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല, അത് തോൽവിയാണ്; നേരാം ഗാന്ധിജയന്തി ആശംസകൾ

Gandhi Jayanti Wishes 2025: 1869 ഒക്ടോബർ രണ്ടിന് കരംചന്ദ് ഗാന്ധിയുടെയും പുത്ലിഭായിയുടെയും മൂന്നു പുത്രന്മാരിൽ ഇളയവനായി ഗുജറാത്തിലെ പോർപന്തറിലാണ് അദ്ദേഹം ജനിക്കുന്നത്. ബാപ്പുജിയുടെ പ്രാഥമിക വിദ്യാഭ്യാസം രാജ്‌കോട്ടിലായിരുന്നു. രാജ്യത്തിന് വേണ്ടി ജീവതം മുഴുവൻ ബലിയർപ്പിച്ച അദ്ദേഹം 1948 ജനുവരി 30ന് വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു.

Gandhi Jayanti Wishes: ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല, അത് തോൽവിയാണ്; നേരാം ഗാന്ധിജയന്തി ആശംസകൾ
Gandhi Jayanti Image Credit source: PTI
neethu-vijayan
Neethu Vijayan | Published: 02 Oct 2025 07:07 AM

നാടെങ്ങും ​ഗാന്ധി ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായിരിക്കുന്നു. ഇന്ന് രാഷ്ട്രപിതാവായ ​ഗാന്ധിജിയുടെ 156ാം ജന്മദിമാണ്. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ഈ ദിവസത്തെ അഹിംസ ദിനമായി ആഘോഷിക്കുന്നു. 1869 ഒക്ടോബർ രണ്ടിന് കരംചന്ദ് ഗാന്ധിയുടെയും പുത്ലിഭായിയുടെയും മൂന്നു പുത്രന്മാരിൽ ഇളയവനായി ഗുജറാത്തിലെ പോർപന്തറിലാണ് അദ്ദേഹം ജനിക്കുന്നത്. ബാപ്പുജിയുടെ പ്രാഥമിക വിദ്യാഭ്യാസം രാജ്‌കോട്ടിലായിരുന്നു.

1887-ൽ മെട്രിക്കുലേഷൻ പൂർത്തിയാക്കിയ ​ഗാന്ധിജി പിന്നീട് ഭവനഗറിലെ സമൽദാസ് കോളേജിൽ പഠനം തുടർന്നു. ജ്യേഷ്ഠന്റെ നിർബന്ധത്തിനു വഴങ്ങി 1888 സെപ്റ്റംബറിൽ നിയമം പഠിക്കാനായി ഇംഗ്ലണ്ടിലേക്ക് പോയി. അഭിഭാഷകനായ സേവനമനുഷ്ടിച്ച ശേഷം ​ഗാന്ധി പിന്നീട് ദക്ഷിണാഫ്രിക്കയിലേക്കും അവിടെ നിന്ന് വീണ്ടും ഇന്ത്യയിലേക്കും തിരിച്ചെത്തുകയായിരുന്നു.

ഈ സമയം രാജ്യത്താകമാനം സ്വാതന്ത്ര്യദിന സമരങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുകയായിരുന്നു. നാട്ടിലെത്തിയ ​ഗാന്ധിജി സ്വാതന്ത്ര്യസമര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും സത്യഗ്രഹം, അഹിംസ തുടങ്ങിയ സമരമാർഗങ്ങൾ സ്വീകരിക്കാൻ തീരുമാനിക്കുകയുമായിരുന്നു. അങ്ങനെ അദ്ദേഹത്തിൻ്റെ ഖാദി പ്രസ്ഥാനം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് പുതിയ ആവേശം പകർന്നു. പിന്നീട് നടന്ന ഓരോ സമരങ്ങളും ചരിത്രമായി മാറുകയായിരുന്നു.

രാജ്യത്തിന് വേണ്ടി ജീവതം മുഴുവൻ ബലിയർപ്പിച്ച അദ്ദേഹം 1948 ജനുവരി 30ന് വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. നമ്മുടെ ബാപ്പുജിയെ ഓർക്കുന്ന ഈ ദിവസത്തിൽ പ്രിയപ്പെട്ടവർക്ക് സന്ദേശങ്ങൾ നേരാം. അതോടൊപ്പം തന്നെ അദ്ദേഹത്തിൻ്റെ മഹത് വചനങ്ങളും വായിച്ചറിയാം.

Also Read: സഹനത്തിന്റേയും അഹിംസയുടേയും പ്രതീകമായ ബാപ്പുജിയുടെ ജന്മദിനം; ഇന്ന് ഗാന്ധി ജയന്തി

ഗാന്ധി ജയന്തി ആശംസകൾ

സത്യവും ധർമ്മവും പുലരുന്ന ഭാവിക്കായി ഒന്നിച്ച് പ്രവർത്തിക്കാം, ഏവർക്കും ഗാന്ധി ജയന്തി ആശംസകൾ

അഹിസംയിലൂന്നി വിജയത്തിലെത്താം… എല്ലാവർക്കും ഗാന്ധി ജയന്തി ആശംസകൾ

പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക… ഗാന്ധി ജയന്തി ആശംസകൾ

ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല, അത് തോൽവിയാണ്… ഗാന്ധി ജയന്തി ആശംസകൾ

മനുഷ്യരാശിയുടെ ഏറ്റവും ശക്തമായ ആയുധമാണ് സമാധാനം, ഗാന്ധി ജയന്തി ആശംസകൾ

ഈ ദിവസം, അഹിംസയുടെയും സത്യത്തിന്റെയും പാതയിലൂടെ നടക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം, ഗാന്ധിജയന്തി ആശംസകൾ!