Gandhinagar Lok Sabha Election Results 2024: ഗാന്ധിനഗറിൽ ആധിപത്യം ഉറപ്പിച്ച് അമിത് ഷാ; ഏഴ് ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം

Gandhinagar Lok Sabha Election Results 2024 Malayalam: 35 വർഷമായി ബിജെപി കൈയിൽ കൊണ്ടുനടക്കുന്ന മണ്ഡലമാണ് ഗാന്ധിനഗർ. എൽ കെ അദ്വാനി ആറ് തവണ ജയിച്ച മണ്ഡലമാണ് ഇത്.

Gandhinagar Lok Sabha Election Results 2024: ഗാന്ധിനഗറിൽ ആധിപത്യം ഉറപ്പിച്ച് അമിത് ഷാ; ഏഴ് ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം
Published: 

04 Jun 2024 | 05:42 PM

ഗാന്ധിനഗർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ വമ്പൻ ഭൂരിപക്ഷത്തെടെ വിജയം ഉറപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ. 744716 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയം ഉറപ്പിച്ചിരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി രണാംഭായ് പട്ടേലാണ് രണ്ടാം സ്ഥാനത്തുള്ളത്. സംസ്ഥാനത്തെ 26 സീറ്റുകളിൽ ബിജെപി തന്നെയാണ് മുന്നേറുന്നത്.

35 വർഷമായി ബിജെപി കൈയിൽ കൊണ്ടുനടക്കുന്ന മണ്ഡലമാണ് ഗാന്ധിനഗർ. എൽ കെ അദ്വാനി ആറ് തവണ ജയിച്ച മണ്ഡലമാണ് ഇത്. പ്രധാനമന്ത്രിയാകാൻ അടൽ ബിഹാരി വാജ്പേയിയെ പറഞ്ഞയച്ച മണ്ഡലം തുടങ്ങി പറഞ്ഞാൽ തീരാത്ത വിശേഷണങ്ങൾ ഈ ​ഗാന്ധിന​ഗറിനുണ്ട്. ഗാന്ധിനഗർ മണ്ഡലത്തിന്റെ ഭാഗമായിരുന്ന സർഖേജ് നിയമസഭാ മണ്ഡലത്തിൽ 1997 ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് അമിത് ഷാ ആദ്യമായി നിയമസഭയിലേക്കെത്തിയത്.

ALSO READ: ​ഗാന്ധിന​ഗറിൽ അമിത് ഷാ തരം​ഗം; രണ്ട് ലക്ഷത്തിന് മുകളിൽ ലീഡ്

ഗുജറാത്തിന്റെ തലസ്ഥാനമെന്ന നിലയിൽ ​ഗാന്ധിന​ഗറിന് കാര്യമായ രാഷ്ട്രീയ പ്രതാപമുണ്ട്. അതിൻ്റെ പ്രധാന കാരണം അമിത് ഷാ തന്നെയാണ്. ഇത്തവണ ​ഗാന്ധിന​ഗറിൽ അമിത്ഷായ്ക്ക് എതിരാളികൾ ബിഎസ്പി സ്ഥാനാർഥി മുഹമ്മദനിഷ് ദേശായിയും കോൺഗ്രസ് സ്ഥാനാർഥി സോണാൽ രമൺഭായ് പട്ടേലുമായിരുന്നു.

രാജ്യം മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന തിരഞ്ഞെടുപ്പു ഫലങ്ങളിൽ ഒന്നാണ് ഗുജറാത്തിലേതും. 2019ലെ പൊതുതെരഞ്ഞെടുപ്പിലും ബിജെപിയുടെ അമിത് ഷാ വൻ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. അതിനാൽ ഇത്തവണയും അമിത്ഷായ്ക്ക് പ്രതീക്ഷ ചെറുതല്ലായിരുന്നില്ല.

2019ൽ ആകെ പോൾ ചെയ്ത വോട്ടിന്റെ 69.67 ശതമാനം വരുന്ന 894,000 വോട്ടുകളാണ് ഷാ നേടിയെടുത്തത്. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത എതിരാളി, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സിജെ ചാവ്ദയ്ക്ക് 337,610 വോട്ടുകളോടെ രണ്ടാ സ്ഥാനത്തെത്തി. ഇത് ആകെ വോട്ടിന്റെ 26.29 ശതമാനം മാത്രമായിരുന്നു.

ALSO READ: നിതീഷ് കുമാറിന് ഉപപ്രധാനമന്ത്രി പദം വാഗ്ധാനം ചെയ്ത് ഇൻഡ്യാ സഖ്യ നേതാക്കൾ

കലോൽ, ഗാന്ധിനഗർ നോർത്ത്, ഗാന്ധിനഗർ സൗത്ത്, വെജൽപൂർ, ഘട്‌ലോഡിയ, വത്വ, എല്ലിസ്ബ്രിഡ്ജ് എന്നീ ഏഴ് വിധാൻ സഭ (നിയമസഭ) മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ഗുജറാത്തിലെ ഗാന്ധിനഗർ ലോക്സഭാ മണ്ഡലം. 1989 മുതൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി)യാണ് ഈ മണ്ഡലത്തിൽ ആധിപത്യം പുലർത്തുന്നത്. ആദ്യമായി ശങ്കർസിൻഹ് വഗേലയാണ് 1989ൽ ഈ മണ്ഡലം ബിജെപിക്ക് വേണ്ടി പിടിച്ചെടുത്തത്.
‌‌
1991-ൽ ബിജെപിയുടെ എൽകെ അദ്വാനി ഇവിടെ നിന്ന് വിജയിച്ചു. തുടർന്ന് 1996-ൽ വാജ്‌പേയി ജയിച്ചു. പക്ഷെ ലഖ്‌നൗവിൽ നിന്നും അദ്ദേഹം മത്സരിച്ചിരുന്നതിനാൽ ഗാന്ധിനഗർ സീറ്റ് അദ്ദേഹത്തിന് രാജിവയ്ക്കേണ്ടതായി വന്നു. ഒരു പ്രധാനമന്ത്രി, മുഖ്യമന്ത്രി, രണ്ട് ആഭ്യന്തര മന്ത്രിമാർ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ ഈ സീറ്റിൽ നിന്ന് വിജയിച്ചുപോയിട്ടുണ്ട്.

 

 

Loading...
Unable to load recommendations.
Follow Us
Related Stories
MLC Eelection Result: ‘ബാലറ്റ് പേപ്പറിൽ നടന്ന തിരഞ്ഞെടുപ്പ്, കോൺഗ്രസ് എത്ര സീറ്റ് നേടിയെന്ന് ഊഹിക്കാമോ?’; പരിഹസിച്ച് പ്രധാനമന്ത്രി
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിരന്തരം പീഡിപ്പിച്ചു; ഭോപ്പാലിൽ പത്രമുടമയ്ക്ക് പത്ത് ജീവപര്യന്തം, കൂട്ടാളിക്ക് 20 വർഷം തടവ്
ഇനി മുതൽ ട്രെയിനിൽ രാത്രി മൊബൈൽ ചാർജിം​ഗ് വേണ്ട, കർശന നിയന്ത്രണവുമായി റെയിൽവേ
Arnab Cyclone: അർണാബ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; തമിഴ്നാടും ജാഗ്രതയിൽ, പിന്നിൽ എൽ നിനോയോ?
കളിക്കുന്നതിനിടെ സുഹൃത്ത് കഴുത്തിൽ കയർ കുരുക്കി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം, മൃതദേഹം ഒളിപ്പിച്ച സുഹൃത്തിൻ്റെ അമ്മ അറസ്റ്റിൽ
E100 Fuel: E100 ഇന്ധനത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം
ടെസ്റ്റോസ്റ്റിറോൺ കുറവാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
ദിവസവും എത്ര ഗ്ലാസ് പാൽ കുടിക്കണം?
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു