George Kurian: ജോർജ് കുര്യൻ കേന്ദ്രമന്ത്രിസ്ഥാനം ഒഴിഞ്ഞേക്കും; രാജ്യസഭാ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് പുറത്ത്

George Kurian Likely to Step Down as Union Minister: സമീപകാലത്ത് നടന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്നും ജോർജ് കുര്യൻ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. കേന്ദ്രമന്ത്രിയെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയാണ് മത്സരിച്ചതെങ്കിലും, 2021-ൽ ഇതേ മണ്ഡലത്തിൽ ബിജെപിക്കായി അൽഫോൺസ് കണ്ണന്താനം നേടിയതിനേക്കാൾ കുറഞ്ഞ വോട്ടുകൾ മാത്രമാണ് ജോർജ് കുര്യന് നേടാനായത്.

George Kurian: ജോർജ് കുര്യൻ കേന്ദ്രമന്ത്രിസ്ഥാനം ഒഴിഞ്ഞേക്കും; രാജ്യസഭാ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് പുറത്ത്

George Kurian

Published: 

04 Jun 2026 | 08:00 PM

ന്യൂഡൽഹി: ബിജെപി നേതാവും കേന്ദ്രസഹമന്ത്രിയുമായ ജോർജ് കുര്യനെ മോദി മന്ത്രിസഭയിൽ നിന്ന് നീക്കിയേക്കുമെന്ന് സൂചന. ബി ജെ പി കേന്ദ്ര നേതൃത്വം പുറത്തുവിട്ട പുതിയ രാജ്യസഭാ സ്ഥാനാർത്ഥികളുടെ പട്ടികയിൽ ജോർജ് കുര്യന്റെ പേര് ഉൾപ്പെട്ടിട്ടില്ല. നിലവിൽ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ അംഗമായ അദ്ദേഹത്തിന്റെ കാലാവധി ഈ മാസത്തോടെ അവസാനിക്കുകയാണ്.

മധ്യപ്രദേശിൽ ഒഴിവ് വരുന്ന രണ്ട് സീറ്റുകളിലേക്ക് തരുൺ ചുഘ്, രജനീഷ് അഗർവാൾ എന്നിവരെയാണ് ബിജെപി ഇത്തവണ നിശ്ചയിച്ചിരിക്കുന്നത്. അരുണാചൽ പ്രദേശിൽ നിന്ന് തായ് തഗക്, ഗുജറാത്തിൽ നിന്ന് രാജുഭായ് ശുക്ല, മുകേഷ്ഭായ് രത്‌വ, മാൻസിങ് പാർമർ, ജിതേന്ദ്ര മേഗ്ജിഭായ്, മണിപ്പൂരിൽ നിന്ന് ശാർദ ദേവി, രാജസ്ഥാനിൽ നിന്ന് അൽക ഗുർജാർ, സതീഷ് പുനിയ, ഒഡീഷയിൽ നിന്ന് ദേബാശിഷ് സാമന്തറായ് എന്നിവരാണ് ബിജെപിയുടെ മറ്റ് പ്രധാന സ്ഥാനാർത്ഥികൾ.

നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയും തിരിച്ചടിയായി

സമീപകാലത്ത് നടന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്നും ജോർജ് കുര്യൻ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. കേന്ദ്രമന്ത്രിയെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയാണ് മത്സരിച്ചതെങ്കിലും, 2021-ൽ ഇതേ മണ്ഡലത്തിൽ ബിജെപിക്കായി അൽഫോൺസ് കണ്ണന്താനം നേടിയതിനേക്കാൾ കുറഞ്ഞ വോട്ടുകൾ മാത്രമാണ് ജോർജ് കുര്യന് നേടാനായത്.

Also Read – DK Shivakumar: കർണാടകയിൽ വൻ വിപ്ലവം; അധികാരമേറ്റ് മണിക്കൂറുകൾക്കകം മാസ്സ് പ്രഖ്യാപനങ്ങളുമായി ഡി.കെ ശിവകുമാർ

നിലവിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം, ന്യൂനപക്ഷകാര്യം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായി ചുമതല നോക്കുന്ന ജോർജ് കുര്യനെ, വരാനിരിക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ പൂർണ്ണമായും ഒഴിവാക്കാനാണ് സാധ്യതയെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 1980-ൽ ബിജെപി രൂപീകൃതമായ കാലം മുതൽ പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്ന നേതാവാണ്. ബിജെപി ദേശീയ നിർവാഹക സമിതി അംഗം, യുവമോർച്ച ദേശീയ വൈസ് പ്രസിഡന്റ്, കേരള ബിജെപി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനായി നിയമിതനായ ആദ്യ മലയാളിയാണ് അദ്ദേഹം. കൂടാതെ മുൻ റെയിൽവേ ഒ.എസ്.ഡി (OSD) ആയും പ്രവർത്തിച്ചിട്ടുണ്ട്.

കേരളത്തിൽ നിന്ന് ലോക്സഭാ അംഗമല്ലാതിരുന്നിട്ടും കേന്ദ്രമന്ത്രിയായതിനെ തുടർന്ന്, മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ എംപിയായാണ് അദ്ദേഹം പാർലമെന്റിലെത്തിയത്. കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ സ്വദേശിയായ അദ്ദേഹം സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകൻ കൂടിയാണ്.

English Summary

Union Minister George Kurian is likely to be dropped from the central cabinet after being omitted from the BJP’s latest Rajya Sabha candidate list. His impending exit is further fueled by his recent electoral defeat in the Kanjirappally assembly constituency, where he secured fewer votes than the party’s 2021 performance.

Follow Us
Related Stories
DK Shivakumar: കർണാടകയിൽ വൻ വിപ്ലവം; അധികാരമേറ്റ് മണിക്കൂറുകൾക്കകം മാസ്സ് പ്രഖ്യാപനങ്ങളുമായി ഡി.കെ ശിവകുമാർ
Bengaluru Weather Update: ബെംഗളൂരുവില്‍ അതിശക്തമായ മഴ, യെല്ലോ-ഓറഞ്ച് അലര്‍ട്ടുണ്ട്; 6 ദിവസം മഴ നനയാം
Bengaluru-Tumakuru Railway: ബെംഗളൂരു-തുംകുരു റൂട്ടില്‍ ട്രെയിന്‍ സര്‍വീസും ഉടന്‍; 30 മിനിറ്റില്‍ യാത്ര തീര്‍ക്കാലോ ഇനി
Bengaluru Greenfield Highway: വെറും 3 മണിക്കൂറില്‍ ബെംഗളൂരുവിലെത്താം; ഗ്രീന്‍ഫീല്‍ഡ് ഹൈവേ സുമ്മാവാ
Chennai Metro: മെട്രോയും ബസും ട്രെയിനും ഇനി ഒരൊറ്റ കുടക്കീഴിൽ; ചെന്നൈ യാത്രക്കാർക്ക് വൻ നേട്ടം!
Bihar Hospital Fire: ബിഹാര്‍ ആശുപത്രിയില്‍ വന്‍ തീപിടുത്തം; മൂന്ന് പേര്‍ മരിച്ചു, നിരവധിയാളുകള്‍ ഗുരുതരാവസ്ഥയില്‍
ട്രോളിങ് വരുന്നു; മീൻ വാങ്ങി ഫ്രീസറിൽ വക്കുമ്പോൾ അറിയണം
പ്രോട്ടീൻ അമിതമായാൽ അപകടം, ശ്രദ്ധിക്കേണ്ടത്
ലക്കി ബാംബൂ വളർത്തിയാൽ വീടിന് ഐശ്വര്യമോ?
സ്വന്തം കാര്യം സിന്ദാബാദ്! ഈ രാശികളെ സൂക്ഷിക്കണം
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നയന്താരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ
സ്കൂട്ടർ യാത്രകിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
അജിത്തിൻ്റെ അമ്മക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി വിജയ്