AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

ഖനന മേഖലയിൽ ഹരിത വിപ്ലവം: ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഇലക്ട്രിക് ഡംപ് ട്രക്ക് ബിഇഎംഎൽ പുറത്തിറക്കി

BEML Launches India First Electric Dump Truck for Mining Sector: സീറോ എമിഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ ട്രക്ക് കാർബൺ പുറംതള്ളൽ കുറയ്ക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യങ്ങളിൽ നിർണായക മുന്നേറ്റമായി കണക്കാക്കപ്പെടുന്നു. പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോർ (PMSM) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രക്കിന് 35 ടൺ പേലോഡ് ശേഷിയുണ്ട്. 300 kWh ലിഥിയം-അയൺ ബാറ്ററിയും ലിക്വിഡ് കൂളിംഗ് അടങ്ങിയ തെർമൽ മാനേജ്‌മെന്റ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഖനന മേഖലയിൽ ഹരിത വിപ്ലവം: ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഇലക്ട്രിക് ഡംപ് ട്രക്ക് ബിഇഎംഎൽ പുറത്തിറക്കി
തദ്ദേശീയ 35 ടൺ ഇലക്ട്രിക് ഡംപ് ട്രക്ക് Image Credit source: TV9 Network
Shiji M K
Shiji M K | Edited By: Arun Nair | Updated On: 28 Apr 2026 | 09:47 PM

മൈസൂരു: ഖനന മേഖലയെ പരിസ്ഥിതി സൗഹൃദമാക്കാനുള്ള നീക്കങ്ങൾക്ക് വേഗം കൂട്ടി പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബി.ഇ.എം.എൽ. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ 35 ടൺ ഇലക്ട്രിക് ഡംപ് ട്രക്ക് പുറത്തിറക്കി. മൈസൂരുവിലെ ബി.ഇ.എം.എൽ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശാന്തനു റോയ് വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.

സീറോ എമിഷൻ സാങ്കേതികവിദ്യ

സീറോ എമിഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ ട്രക്ക് കാർബൺ പുറംതള്ളൽ കുറയ്ക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യങ്ങളിൽ നിർണായക മുന്നേറ്റമായി കണക്കാക്കപ്പെടുന്നു. പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോർ (PMSM) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രക്കിന് 35 ടൺ പേലോഡ് ശേഷിയുണ്ട്. 300 kWh ലിഥിയം-അയൺ ബാറ്ററിയും ലിക്വിഡ് കൂളിംഗ് അടങ്ങിയ തെർമൽ മാനേജ്‌മെന്റ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് 85–90% ഊർജ്ജക്ഷമതയും, 60–70% ഇന്ധനച്ചെലവ് ലാഭവും ലഭിക്കുമെന്നാണ് ബി.ഇ.എം.എൽ വ്യക്തമാക്കുന്നത്. 60 മുതൽ 90 മിനിറ്റിനുള്ളിൽ 80% വരെ ചാർജ് ചെയ്യാനാകുന്ന സംവിധാനവും റീജനറേറ്റീവ് ബ്രേക്കിംഗ് സാങ്കേതികവിദ്യയും ട്രക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read: Silk Board Flyover: ട്രാഫിക് ബ്ലോക്കില്‍ പെട്ടുപോകും! സില്‍ക്ക് ബോര്‍ഡ് ഡബിള്‍ ഡെക്കര്‍ ഫ്‌ളൈഓവര്‍ തുറക്കുന്നു

കഠിന ഖനന സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ അനുയോജ്യമായ IP67/IP68 സുരക്ഷാ റേറ്റിംഗും ട്രക്കിനുണ്ട്. സുസ്ഥിര എഞ്ചിനീയറിംഗ് പരിഹാരങ്ങൾ നൽകുന്നതിൽ ബി.ഇ.എം.എൽ മുന്നിലാണ്. ഈ തദ്ദേശീയ ഉൽപ്പന്നം ഖനന മേഖലയെ മാറ്റിമറിക്കും,” എന്ന് BEML ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ആയ ശാന്തനു റോയ് പറഞ്ഞു. ബി.ഇ.എം.എൽ ഡയറക്ടർ (Mining and Construction) സഞ്ജയ് സോം, മേധ കമ്പനിയുടെ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇവനാണ് താരം

Follow Us