ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം നിർത്തലാക്കുന്നു; പ്രോസിക്യൂഷൻ പരിധി ഉയർത്തി

കുറഞ്ഞ ശിക്ഷാ വ്യവസ്ഥകൾ ഒഴിവാക്കിക്കൊണ്ട് ശിക്ഷ ഓരോ കേസിലെയും സാഹചര്യങ്ങൾക്കനുസരിച്ച് ജുഡീഷ്യൽ വിവേചനാധികാരത്തിന് വിടാൻ കൗൺസിൽ തീരുമാനിച്ചതായി റിപ്പോർട്ട്.റിട്ടേൺ വൈകി ഫയൽ ചെയ്യുകയോ തെറ്റുകൾ വരുത്തുകയോ പെയ്മെന്റുകൾ വയ്കുകയോ ചെയ്യുന്ന നികുതി ധായകർക്ക് റിക്കവറി പലിശ ആനുപാതികമായ പിഴ എന്നിവയ്ക്ക് പുറമേ മറ്റു കടുത്ത നടപടികൾ നേരിടേണ്ടി വരില്ല.......

ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം നിർത്തലാക്കുന്നു; പ്രോസിക്യൂഷൻ പരിധി ഉയർത്തി

Gst Council Meet

Published: 

08 Oct 2026 | 06:35 PM

ന്യൂഡൽഹി : ബിസിനസ് രംഗത്ത് കൂടുതൽ അനുകൂലമായ സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായി ജിഎസ്ടി നിയമങ്ങളിൽ സുപ്രധാനമാറ്റങ്ങളുമായി ജിഎസ്ടി കൗൺസിൽ. മന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരങ്ങൾ നിർത്തലാക്കാനും പ്രോസിക്യൂഷൻ പരിധി ഒരു കോടി രൂപയിൽ നിന്ന് അഞ്ചു കോടി രൂപയായി ഉയർത്താനും അംഗീകാരം നൽകിയത്.

പിഴത്തുക 25,000 രൂപയിൽ നിന്ന് പതിനായിരം രൂപ…

കുറഞ്ഞ ശിക്ഷാ വ്യവസ്ഥകൾ ഒഴിവാക്കിക്കൊണ്ട് ശിക്ഷ ഓരോ കേസിലെയും സാഹചര്യങ്ങൾക്കനുസരിച്ച് ജുഡീഷ്യൽ വിവേചനാധികാരത്തിന് വിടാൻ കൗൺസിൽ തീരുമാനിച്ചതായി റിപ്പോർട്ട്. പ്രത്യേക പിഴയൊന്നും നിശ്ചയിച്ചിട്ടില്ലാത്ത പൊതു കേസുകളിൽ ബാധകമായ പിഴത്തുക 25,000 രൂപയിൽ നിന്ന് പതിനായിരം രൂപയായി കുറയ്ക്കും എന്നും മന്ത്രാലയം വ്യക്തമാക്കി.

ALSO READ:യുപിഐ ഇടപാടുകൾക്ക് ഫീസ്! ജനുവരി മുതൽ ഈടാക്കാൻ കേന്ദ്രം

റിക്കവറി പലിശ ആനുപാതികമായ പിഴ…

റിട്ടേൺ വൈകി ഫയൽ ചെയ്യുകയോ തെറ്റുകൾ വരുത്തുകയോ പെയ്മെന്റുകൾ വയ്കുകയോ ചെയ്യുന്ന നികുതി ധായകർക്ക് റിക്കവറി പലിശ ആനുപാതികമായ പിഴ എന്നിവയ്ക്ക് പുറമേ മറ്റു കടുത്ത നടപടികൾ നേരിടേണ്ടി വരില്ല. രാജ്യത്തുടനീളം ഉള്ള ബിസിനസ് സ്ഥാപനങ്ങൾ കർശനമായ നികുതി വ്യവസ്ഥകൾക്കെതിരെ പരാതി ഉന്നയിക്കുകയും ബിസിനസ് കൂടുതൽ എളുപ്പമാക്കാനുള്ള നടപടികൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ജിഎസ്ടി നിരപ്പുകളിൽ മാറ്റങ്ങൾ വരുത്തുന്നതിന് ഉപരിയായി ബിസിനസ് നടപടികൾ ലളിതമാക്കുന്നതിനും അനുസരണ ഭാരങ്ങൾ കുറയ്ക്കുന്നതിനുള്ള പ്രക്രിയ അധിഷ്ഠിത പരിഷ്കാരങ്ങളിലാണ് കൗൺസിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് യോഗത്തിനുശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് മന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.

ENGLISH SUMMARY

The GST Council has introduced significant changes to GST regulations as part of efforts to create a more favorable business environment. A meeting chaired by Minister Nirmala Sitharaman approved the withdrawal of arrest powers for GST officials and the raising of the prosecution threshold from ₹1 crore to ₹5 crore.Taxpayers who file returns late, make errors, or delay payments will not face severe measures other than recovery interest and proportionate penalties.

Loading...
Unable to load recommendations.
Follow Us
Related Stories
ഫ്രിഡ്ജിന്റെ ഡോറിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
ഹൈദെരാബാദിലേക്ക് പറന്നാലോ? കൊച്ചിയിൽ നിന്നും IRCTC-യുടെ ടൂർ പാക്കേജ്
ലാപ്‌ടോപ് കേടാകാതെ എങ്ങനെ വൃത്തിയാക്കാം?
മുടി കഴുകാൻ ഇനി കാപ്പിപ്പൊടി! ഫലം കണ്ടാൽ അത്ഭുതപ്പെടും
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു