AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gandhi Jayanti 2025: പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക; ഗാന്ധിജയന്തി ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം

Happy Gandhi Jayanti 2025: ജാതി-മതഭേദമന്യേ എല്ലാവരും ഒരേ മനസോടെ ഗാന്ധിജിയെ ഓർക്കുന്ന ഈ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം, ഒപ്പം ജീവിതം തന്നെ മാതൃകയാക്കി മാറ്റിയ അദ്ദേഹത്തിന്റെ മഹത് വചനങ്ങൾ ഓർക്കാം.

Gandhi Jayanti 2025: പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക; ഗാന്ധിജയന്തി ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം
Gandhi JayantiImage Credit source: Gemini Generated Image
nithya
Nithya Vinu | Published: 01 Oct 2025 21:45 PM

ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിജിയുടെ 156ാം ജന്മദിനമാണ് നാളെ. രാജ്യാന്തര അഹിംസാ ദിനമായാണ് ഐക്യരാഷ്ട്ര സഭ ഇന്നത്തെ ദിവസം ആചരിക്കുന്നത്. 1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. അഹിംസയിലൂടെയും സത്യാഗ്രഹമെന്ന സമരമുറയിലൂടെയും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാവിനെ സ്മരിക്കാം.

ജാതി-മതഭേദമന്യേ എല്ലാവരും ഒരേ മനസോടെ ഗാന്ധിജിയെ ഓർക്കുന്ന ഈ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം, ഒപ്പം ജീവിതം തന്നെ മാതൃകയാക്കി മാറ്റിയ അദ്ദേഹത്തിന്റെ മഹത് വചനങ്ങൾ ഓർക്കാം.

ആശംസകൾ നേരാം

എല്ലാ പ്രിയപ്പെട്ടവർക്കും സത്യത്തിന്റേയും സ്നേഹത്തിന്റെയും ഗാന്ധിജയന്തി ആശംസകൾ

സത്യവും അഹിംസയും പഠിപ്പിച്ച രാഷ്ട്രപിതാവിനെ ഓർക്കാം, ഗാന്ധി ജയന്തി ആശംസകൾ

സമാധാനപരമായ ഗാന്ധി ജയന്തി ദിനം ആശംസിക്കുന്നു

രാജ്യത്തിന് വേണ്ടി അഹോരാത്രം പോരാടിയ മഹാത്മാവിനെ ഓർക്കാം… ഗാന്ധി ജയന്തി ആശംസകൾ

രാജ്യത്തിൻ്റെ ക്ഷേമത്തിനായി ഒരുമിച്ച് പ്രവർത്തിക്കാം, മുന്നേറാം, ഗാന്ധി ജയന്തി ആശംസകൾ

അഹിംസയിലൂടെ അനീതിക്കെതിരെ പോരാടാം, ഗാന്ധി ജയന്തി ആശംസകൾ

ALSO READ: ഗാന്ധി ജയന്തി പ്രസംഗം എങ്ങനെ തയ്യാറാക്കാം? ഉൾപ്പെടുത്തേണ്ടത് ഇവയെല്ലാം…

ഗാന്ധി വചനങ്ങൾ

പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക

ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോല്‍വിയാണ്. എന്തെന്നാല്‍ അത് വെറും നൈമിഷകം മാത്രം.

എന്റെ ജീവിതമാണ് എന്റെ സന്ദേശം

ആദ്യം നിങ്ങളെ അവര്‍ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ പുഛിക്കും, പിന്നെ ആക്രമിക്കും.. എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം

സമാധാനത്തിലേക്ക് ഒരു പാതയില്ല. സമാധാനമാണ് പാത.

സത്യം വെറുമൊരു വാക്കല്ല. ജീവിതം മുഴുവന്‍ സത്യമാക്കി തീര്‍ക്കണം.

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്.