Harish Rana: മടങ്ങിയത് മറ്റൊരാൾക്ക് ജീവൻ നൽകി; ഹരീഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു

Harish Rana Organ Donation: ഹരീഷ് റാണയുടെ കോർണിയയും ഹൃദയവാൽവുകളുമാണ് ദാനം ചെയ്തത്. അതേസമയം, ഹരീഷ് റാണയുടെ മൃതദേഹം ഇന്ന് ഡൽ​ഹിയിലെ ഗ്രീൻ പാർക്ക് ക്രിമേഷൻ ഗ്രൗണ്ടിൽ സംസ്ക്കരിച്ചു. 13 വർഷത്തെ ജീവൻ മരണ പോരാട്ടത്തിനൊടുവിലാണ് ഹരീഷ് മരണത്തിന് കീഴടങ്ങിയത്. മാർച്ച് 11നാണ് ഹരീഷ് റാണയുടെ ചികിത്സ പിൻവലിച്ചുകൊണ്ട് ദയാവധത്തിനുള്ള ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിക്കുന്നത്.

Harish Rana: മടങ്ങിയത് മറ്റൊരാൾക്ക് ജീവൻ നൽകി; ഹരീഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു

Harish Rana

Updated On: 

25 Mar 2026 | 07:48 PM

ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ദയാവധത്തിലൂടെ മരണത്തിന് കീഴടങ്ങിയ ഹരീഷ് റാണയുടെ (32) അവയവങ്ങൾ ധാനം ചെയ്തു. ഹരീഷ് റാണയുടെ കോർണിയയും ഹൃദയവാൽവുകളുമാണ് ദാനം ചെയ്തത്. അതേസമയം, ഹരീഷ് റാണയുടെ മൃതദേഹം ഇന്ന് ഡൽ​ഹിയിലെ ഗ്രീൻ പാർക്ക് ക്രിമേഷൻ ഗ്രൗണ്ടിൽ സംസ്ക്കരിച്ചു. 13 വർഷത്തെ ജീവൻ മരണ പോരാട്ടത്തിനൊടുവിലാണ് ഹരീഷ് മരണത്തിന് കീഴടങ്ങിയത്.

2013 മുതൽ കോമയിലായിരുന്ന 31 കാരനായ ഹരീഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബാം​ഗങ്ങൾ തന്നെയാണ് തീരുമാനിച്ചത്. മരിച്ച ശേഷവും തങ്ങളുടെ മകൻ മറ്റൊരാളിലൂടെ ജീവിക്കുന്നത് കാണാനുള്ള മാതാപിതാക്കളുടെ ആ​ഗ്രഹമാണ് സഫലമായത്. “കരയേണ്ട, അവൻ ഇപ്പോൾ സന്തോഷകരമായ സ്ഥലത്താണ്,” എന്നാണ് ഹരീഷ് റാണയുടെ മാതാപിതാക്കൾ സംസ്കാരത്തിന് ശേഷം പ്രതികരിച്ചത്.

ALSO READ: രാജ്യത്തെ ആദ്യ ദയാവധം; വേദനയില്ലാത്ത ലോകത്തേക്ക് ഹരീഷ് റാണ മടങ്ങി

മാർച്ച് 11നാണ് ഹരീഷ് റാണയുടെ ചികിത്സ പിൻവലിച്ചുകൊണ്ട് ദയാവധത്തിനുള്ള ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിക്കുന്നത്. പഞ്ചാബ് സർവകലാശാലയിൽ ബിടെക് വിദ്യാർത്ഥിയായിരുന്ന ഹരീഷ് 2013ലാണ് നാലാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് ​ഗുരുതരമായി പരിക്കേൽക്കുന്നത്. അന്നുമുതൽ കോമയിലായിരുന്ന ഹരീഷിന് ചികിത്സകൊണ്ട് പുരോ​ഗതിയില്ലെന്നും അതിനാൽ അവനെ മരിക്കാൻ അനുവദിക്കണമെന്നും കാട്ടി മാതാപിതാക്കളാണ് സുപ്രീം കോടതിയെ സമീപിച്ചത്.

കോടതിയുടെ ഉത്തരവിനെ തുടർന്ന് ഹരീഷിൻ്റെ ചികിത്സകൾ ഘട്ടം ഘട്ടമായി ഒഴിവാക്കുകയായിരുന്നു. ഡൽഹി എയിംസിലെ പാലിയേറ്റീവ് കെയർ വാർഡിൽ ഇന്നലെ 4.10 നാണ് ഹരീഷിന്റെ മരണം ആരോ​ഗ്യ വിദ​ഗ്ധർ സ്ഥിരീകരിച്ചത്. അന്തസ്സായി മരിക്കാനുള്ള അവകാശം ഏതൊരു പൗരനുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ദയാവധത്തിനു അനുമതി നൽകിയത്.

Follow Us
Related Stories
Namma Metro: നമ്മ മെട്രോ മഡവര-തുംകുരു പാതയ്ക്ക് വേഗത കൂടുന്നു; നിര്‍ണായക നീക്കവുമായി ബിഎംആര്‍സിഎല്‍
Bengaluru Pod Taxi: കുരുക്കെല്ലാം അഴിഞ്ഞു, ബെംഗളൂരുവില്‍ ഇനി പോഡ് ടാക്‌സി കാലം; റോപ്പ്‌വേകളും ഉടനെത്തും
Bakrid 2026: പൊതുസ്ഥലങ്ങളിൽ നമസ്കാരവും മൃഗബലിയും പാടില്ല, ബക്രീദിന് മുന്നോടിയായി ഡൽഹി, യുപി, ബംഗാൾ സംസ്ഥാനങ്ങളിൽ കടുത്ത നിയന്ത്രണം
Marco Rubio India Visit: മോദിയും ട്രംപും തമ്മില്‍ ആഴത്തിലുള്ള ബന്ധം; മാര്‍ക്കോ റൂബിയോ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Namma Metro: മെയ് 24ന് നമ്മ മെട്രോ സര്‍വീസുകള്‍ 7 മണിക്കല്ല; സമയത്തില്‍ മാറ്റം, കാരണക്കാര്‍ ഇവര്‍
Cockroach Janta Party: ബെം​ഗളൂരുവിൽ മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം ചെയ്ത് ‘കോക്രോച്ച് ജനതാ പാർട്ടി’; പോലീസ് മുന്നറിയിപ്പ്
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്