Himachal Pradesh: കനത്ത മഴ; ഹിമാചലിൽ 110 പേർ മരിച്ചു, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക നാശനഷ്ടം

Heavy rain in North India: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 1200 കോടിയിലേറെ നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്. 5 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഹിമാചൽ പ്രദേശിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്.

Himachal Pradesh: കനത്ത മഴ; ഹിമാചലിൽ 110 പേർ മരിച്ചു, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക നാശനഷ്ടം

പ്രതീകാത്മക ചിത്രം

Published: 

19 Jul 2025 08:14 AM

കനത്ത മഴയെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക നാശനഷ്ടം. ഹിമാചൽ പ്രദേശിൽ മരണസംഖ്യ 110 ആയി. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 35 പേരെ കാണാതായതായി റിപ്പോർട്ട്. നിരവധി റോഡുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.

ശക്തമായ മഴയെ തുടർ‌ന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 1200 കോടിയിലേറെ നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്. 5 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഹിമാചൽ പ്രദേശിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. ഡൽഹിയിൽ യെല്ലോ അലർട്ട് തുടരുകയാണ്.

അതേസമയം കേരളത്തിൽ എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർ​ഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പാലക്കാട്,തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ തിങ്കളാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലും വടകര താലൂക്കിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ