കൊടുംകുറ്റവാളി ബാലമുരുകന്‍ അറസ്റ്റില്‍; പിടിയിലായത് തമിഴ്നാട്ടിൽ വെച്ച്
BalaMurugan Arrest: കഴിഞ്ഞ നവംബർ മൂന്നിന് വിയ്യൂർ ജയിലിലേക്ക് എത്തിക്കുന്നതിനിടയിൽ ബാലമുരുകൻ തമിഴ്നാട് പോലീസ് കസ്റ്റഡിയിൽ നിന്നും...
BalamuruganImage Credit source: special arrangement
കൊടും കുറ്റവാളി ബാലമുരുകൻ അറസ്റ്റിൽ. തമിഴ്നാട് തിരിച്ചറപ്പള്ളിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ ബൈക്കിൽ എത്തിയ ബാലമുരുകനെ പോലീസ് പിടികൂടുകയായിരുന്നു. തെങ്കാശി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഞായറാഴ് ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും റിമാൻഡ് ചെയ്തു. കവർച്ച കൊലപാതക ശ്രമം തുടങ്ങി 53 ഓളം കേസുകളിലെ പ്രതിയാണ് ബാലമുരുകൻ.
കഴിഞ്ഞ നവംബർ മൂന്നിന് വിയ്യൂർ ജയിലിലേക്ക് എത്തിക്കുന്നതിനിടയിൽ ബാലമുരുകൻ തമിഴ്നാട് പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കെതിരെ തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ ഹാജരാക്കിയ വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിന് ആയിരുന്നു ഇയാൾ രക്ഷപ്പെട്ടത്. മൂത്രമൊഴിക്കാനായി ജയിലിന്റെ മുമ്പിൽ നിർത്തിയപ്പോൾ കാറിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു.