AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വിമാനത്തിലെ ശുചിമുറിയിൽ ഹൈജാക്ക് സന്ദേശം; കൊൽക്കത്ത വിമാനത്താവളത്തിൽ പരിഭ്രാന്തി

Hijack Warning Written on Aircraft Toilet Mirror Air India Flight Moved to Isolation Bay: എയർ ഇന്ത്യയുടെ AI 772 വിമാനത്തിലാണ് സംഭവം. 147 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ബുധനാഴ്ച രാവിലെ 10.20ഓടെയാണ് ഭീഷണി സന്ദേശം കണ്ടെത്തിയത്. ലിപ്സ്റ്റിക് ഉപയോഗിച്ചാണ് ശുചിമുറിയിലെ കണ്ണാടിയിൽ സന്ദേശം എഴുതിയതെന്നാണ് പ്രാഥമിക വിവരം.

വിമാനത്തിലെ ശുചിമുറിയിൽ ഹൈജാക്ക് സന്ദേശം; കൊൽക്കത്ത വിമാനത്താവളത്തിൽ പരിഭ്രാന്തി
കൊല്‍ക്കത്ത വിമാനത്താവളം Image Credit source: PTI
Shiji M K
Shiji M K | Updated On: 11 Nov 2026 | 01:32 PM

കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിൽ ഹൈജാക്ക് ഭീഷണി സന്ദേശം കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ പരിശോധന. വിമാനം പറന്നുയരാൻ തയ്യാറെടുക്കുന്നതിനിടെയാണ് ശുചിമുറിയിലെ കണ്ണാടിയിൽ ഹൈജാക്ക് മുന്നറിയിപ്പ് എഴുതിയിരിക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തെ തുടർന്ന് വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു.

എയർ ഇന്ത്യയുടെ AI 772 വിമാനത്തിലാണ് സംഭവം. 147 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ബുധനാഴ്ച രാവിലെ 10.20ഓടെയാണ് ഭീഷണി സന്ദേശം കണ്ടെത്തിയത്. ലിപ്സ്റ്റിക് ഉപയോഗിച്ചാണ് ശുചിമുറിയിലെ കണ്ണാടിയിൽ സന്ദേശം എഴുതിയതെന്നാണ് പ്രാഥമിക വിവരം.

ടേക്ക് ഓഫിന് മുമ്പ് സന്ദേശം കണ്ടെത്തി

മുംബൈയിലേക്കുള്ള യാത്രയ്ക്കായി വിമാനം പുറപ്പെടാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ജീവനക്കാർ ശുചിമുറിയിലെ സന്ദേശം ശ്രദ്ധിച്ചത്. ഹൈജാക്ക് ഭീഷണിയുമായി ബന്ധപ്പെട്ട മുന്നറിയിപ്പായതിനാൽ ഉടൻ തന്നെ വിമാനത്താവള അധികൃതരെ വിവരമറിയിച്ചു.

തുടർന്ന് സുരക്ഷാ നടപടികളുടെ ഭാഗമായി വിമാനം സാധാരണ പാർക്കിങ് ഏരിയയിൽ നിന്ന് മാറ്റി ഐസൊലേഷൻ ബേയിലേക്ക് കൊണ്ടുപോയി. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും പുറത്തിറക്കി. വിമാനത്തിലെ ജീവനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനയുടെ ഭാഗമായി മാറ്റിനിർത്തി.

Also Read: ലക്ഷ്യം വൻ ആക്രമണം? റോക്കറ്റ് ലോഞ്ചറും വൻ ലഹരിശേഖരവുമായി പഞ്ചാബിൽ 7 പേർ പിടിയിൽ

ബോംബ് സ്ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്ത്

സംഭവത്തെ തുടർന്ന് വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന ശക്തമാക്കി. ബോംബ് സ്ക്വാഡ്, അഗ്നിരക്ഷാസേന, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി വിമാനത്തിൽ വിശദമായ പരിശോധന നടത്തി. വിമാനത്തിനുള്ളിലും യാത്രക്കാരുടെ സാധനങ്ങളിലും സംശയാസ്പദമായ വസ്തുക്കളുണ്ടോയെന്ന് പരിശോധിച്ചു.

ഹൈജാക്ക് ഭീഷണി സന്ദേശം യഥാർഥമായ സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ടതാണോ അതോ ആരെങ്കിലും എഴുതിവെച്ച വ്യാജ സന്ദേശമാണോ എന്ന കാര്യത്തിൽ വ്യക്തത ലഭിക്കേണ്ടതുണ്ട്. സംഭവത്തിന് പിന്നിൽ ആരാണെന്നും സന്ദേശം എഴുതിയ സാഹചര്യവും കണ്ടെത്താൻ അന്വേഷണം നടത്തുകയാണ് അധികൃതർ.

വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയ ശേഷമേ തുടർനടപടികൾ സ്വീകരിക്കൂ. സംഭവത്തെ തുടർന്ന് വിമാനത്തിന്റെ യാത്ര വൈകാൻ സാധ്യതയുണ്ട്. അന്വേഷണത്തിന്റെയും സുരക്ഷാ പരിശോധനയുടെയും കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിടേണ്ടതുണ്ട്.

English Summary

An Air India flight scheduled to fly from Kolkata to Mumbai faced a hijack scare after a threatening message was found on the aircraft’s toilet mirror before takeoff. All 147 passengers were evacuated, and the plane was moved to an isolation bay for security checks.

Follow Us