പാകിസ്താൻ വനിതാ ഏജന്റിന്റെ ഹണിട്രാപ്: പ്രതിരോധ രഹസ്യം ചോർത്തി നൽകിയ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Indian Navy officer arrested in Coimbatore: ഇന്ത്യൻ കരസേനയെയും നാവികസേനയെയും ലക്ഷ്യമിട്ട് രഹസ്യവിവരങ്ങൾ ശേഖരിക്കാൻ പാക്സിതാൻ ചാരസംഘടന നിയോഗിച്ച വനിതാ ഏജന്റിന്റെ ഹണിട്രാപ്പിൽ കുടുങ്ങി നാവിക ഉദ്യോഗസ്ഥൻ. പശ്ചിമ ബംഗാൾ സ്വദേശിയായ 31 കാരനായ നാവികസേനാ ഉദ്യോഗസ്ഥൻ പ്രദീപ് മുഖർജിയാണ് ഹണിട്രാപ്പിൽ കുടുങ്ങിയത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ആസ്ഥാനമായുള്ള ഈസ്റ്റേൺ നേവൽ കമാൻഡിലാണ് ഇയാൾ സേവനമനുഷ്ഠിച്ചിരുന്നത്.

പാകിസ്താൻ വനിതാ ഏജന്റിന്റെ ഹണിട്രാപ്: പ്രതിരോധ രഹസ്യം ചോർത്തി നൽകിയ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Indian Navy Officer Arrested In Coimbatore

Updated On: 

04 Oct 2026 | 11:07 AM

കോയമ്പത്തൂർ: പാകിസ്താൻ ചാര സംഘടനയുടെ വനിതാ ഏജന്റിന് ഇന്ത്യൻ നാവികസേനയുടെ അതീവ രഹസ്യസ്വഭാവമുള്ള സുരക്ഷാ വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം ആണ് 31 വയസുകാരനായ പ്രദീപ് മുഖർജിയെ കോയമ്പത്തൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. പാകിസ്താൻ ഏജന്റിന്റെ ഹണിട്രാപ്പിൽപ്പെട്ട് ഇയാൾ സേനാ രഹസ്യങ്ങൾ ​കൈമാറി എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അ‌റസ്റ്റ്. വിശാഖപട്ടണം നാവികസേനാ താവളത്തിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്താണ് പ്രദീപ് മുഖർജി പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ (ISI) വനിതാ ഏജന്റുമായി സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടത്.

പശ്ചിമ ബംഗാൾ സ്വദേശിയായ പ്രദീപ് മുഖർജി, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ആസ്ഥാനമായുള്ള ഈസ്റ്റേൺ നേവൽ കമാൻഡിലാണ് സേവനമനുഷ്ഠിച്ചിരുന്നത്. നേതൃത്വ പരിശീലന കോഴ്സിനായി കോയമ്പത്തൂരിലെ INS അഗ്രാണി കേന്ദ്രത്തിൽ എത്തിയതായിരുന്നു ഇയാൾ. സംശയാസ്പദമായ ഡിജിറ്റൽ സന്ദേശങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആന്ധ്രാപ്രദേശ് സി.ഐ വിഭാഗം ഇയാളെ നിരീക്ഷണത്തിലാക്കി.

Also Read: പ്രീമിയം സ്‌കോച്ചിന് വില കുറയും; 15 ശതമാനം വരെ നിരക്ക് ഇടിവിന് സാധ്യത

വിവരച്ചോർച്ച സംബന്ധിച്ച് രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ ആന്ധ്രാപ്രദേശ് കൗണ്ടർ ഇന്റലിജൻസ് അ‌ന്വേഷണം നടത്തിവരികയായിരുന്നു എന്നാണ് റിപ്പോർട്ട്. ഈ അ‌ന്വേഷണത്തിലാണ്, പാകിസ്താൻ വനിതാ ഏജന്റിന്റെ ‘ഹണിട്രാപ്പിൽ’ അകപ്പെട്ട ഇയാൾ വിശാഖപട്ടണം താവളത്തിലെ യുദ്ധക്കപ്പലുകളുടെ നീക്കങ്ങൾ, തന്ത്രപ്രധാനമായ പ്രതിരോധ സജ്ജീകരണങ്ങൾ തുടങ്ങിയ വിവരങ്ങൾ ഇവർക്ക് ചോർത്തി നൽകി എന്ന് കണ്ടെത്തിയത്.

നാവികസേനാ അധികൃതരിൽ നിന്ന് അനുമതി ലഭിച്ചതിനെ തുടർന്ന് ശനിയാഴ്ച രാവിലെയോടെ ആന്ധ്രാപ്രദേശ് കൗണ്ടർ ഇന്റലിജൻസ് ഉദ്യോഗസ്ഥർ INS അഗ്രാണിയിലെത്തി പ്രദീപ് മുഖർജിയെ കസ്റ്റഡിയിലെടുത്തു. പ്രാദേശിക മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് വാങ്ങിയ ശേഷം കൂടുതൽ ചോദ്യം ചെയ്യുന്നതിനായി വിജയവാഡയിലെ കൗണ്ടർ ഇന്റലിജൻസ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി.

വിശാഖപട്ടണം താവളത്തിലെ യുദ്ധക്കപ്പലുകളുടെ നീക്കങ്ങൾ, തന്ത്രപ്രധാനമായ പ്രതിരോധ സജ്ജീകരണങ്ങൾ തുടങ്ങിയ വിവരങ്ങൾ ചോർത്തിയതിന് പണമായി ഹവാല വഴിയോ ഡിജിറ്റൽ പേയ്മെന്റ് വഴിയോ ഇയാൾക്ക് തുക ലഭിച്ചിട്ടുണ്ടോ എന്നതും സുരക്ഷാ സജ്ജീകരണങ്ങൾ ഏതെല്ലാം തരത്തിൽ ബാധിക്കപ്പെട്ടു എന്നതും രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷിച്ചു വരികയാണ്.

English Summary

A naval officer has been arrested for leaking highly classified Indian Navy security information to a female agent of Pakistan’s intelligence agency, the ISI. The Counter-Intelligence wing of the Andhra Pradesh Police took 31-year-old Pradeep Mukherjee into custody from Coimbatore.

Loading...
Unable to load recommendations.
Follow Us
ബിപി പുഷ്പം പോലെ കുറയും, രാവിലെ ഇവ കഴിച്ചാല്‍ മതി
വിശന്നാൽ ദേഷ്യം വരാറുണ്ടോ? ശ്രദ്ധിക്കണം!
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ