5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

BNS Section 75: സൂക്ഷിച്ചാൽ ദുഃഖിക്കണ്ട, സ്ത്രീകളെ കമന്റ് അടിക്കുന്നവരാണോ നിങ്ങൾ? ലൈംഗികാതിക്രമത്തിൻ്റെ പരിധിയിൽ വരുന്ന കേസുകൾ ഇവയൊക്കെയാണ്

BNS Section 75: ഐപിസി 354(എ)യിലുണ്ടായിരുന്ന ലൈംഗിക പീഡനമെന്നത് പുതിയ നിയമമായ ഭാരതീയ ന്യായ സംഹിതയിലുള്ളത് സെക്ഷൻ 75-ലാണ്. ഈ വകുപ്പിലാണ് ലൈംഗിക അതിക്രമം ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം 2011 ലെ കേരള പോലീസ് ആക്ട് വകുപ്പ് 119 പ്രകാരം പൊതു സ്ഥലങ്ങളിൽ സ്ത്രീകളുടെ അന്തസ്സ് ഹനിക്കുന്ന തരത്തിൽ ലൈംഗിക ചേഷ്ടകളോ പ്രവർത്തികളോ ചെയ്യുകയോ സ്വകാര്യത ലംഘിച്ച് വീഡിയോയോ ദൃശ്യങ്ങളോ എടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. മൂന്ന് വർഷം വരെ ലഭിച്ചേക്കാവുന്ന തടവോ പതിനായിരം രൂപ പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.

BNS Section 75: സൂക്ഷിച്ചാൽ ദുഃഖിക്കണ്ട, സ്ത്രീകളെ കമന്റ് അടിക്കുന്നവരാണോ നിങ്ങൾ? ലൈംഗികാതിക്രമത്തിൻ്റെ പരിധിയിൽ വരുന്ന കേസുകൾ ഇവയൊക്കെയാണ്
image courtesy google
Follow Us
athira-ajithkumar
Athira CA | Published: 26 Aug 2024 12:26 PM

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗിക ചൂഷണത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. റിപ്പോർട്ടിലെ 13 ഇടങ്ങളിലാണ് ലൈംഗിക ചൂഷണം ആവർത്തിക്കപ്പെടുന്നത്. ഐപിസി 354(എ)യിലുണ്ടായിരുന്ന ലൈംഗിക പീഡനമെന്നത് പുതിയ നിയമമായ ഭാരതീയ ന്യായ സംഹിതയിലുള്ളത് സെക്ഷൻ 75-ലാണ്. ഈ വകുപ്പിലാണ് ലൈംഗിക അതിക്രമം ഉൾപ്പെടുത്തിയിരിക്കുന്നത്.

ഭാരതീയ ന്യായ സംഹിത 75-ാം വകുപ്പ് ലൈംഗികാതിക്രമം

സെക്ഷൻ(1):

താഴെ പറയുന്ന ഏതെങ്കിലും പ്രവൃത്തികൾ ചെയ്യുന്ന പുരുഷൻ ലൈംഗിക പീഡനത്തിന് കുറ്റക്കാരനായിരിക്കും.

1.ഇഷ്ടപ്പെടാത്തതും ലൈംഗിക താത്പര്യത്തോടെയുള്ള ശാരീരിക സ്പർശനങ്ങൾ
2.ലൈംഗിക ആവശ്യമുന്നയിക്കുക
3.ഒരു സ്ത്രീയുടെ ഇഷ്ടത്തിന് വിരുദ്ധമായി അശ്ലീലം കാണിക്കുക
4.ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തുക

സെക്ഷൻ2

കുറ്റം തെളിഞ്ഞാൽ 3 വർഷം കഠിനതടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ

സെക്ഷൻ 3
സെക്ഷൻ(1)-ലെ നാലാമത്തെ കുറ്റം ചെയ്യുന്ന പുരുഷന് ഒരു വർഷം തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ.

അതേസമയം, 2011 ലെ കേരള പോലീസ് ആക്ടിലെ 119 പ്രകാരം പൊതു സ്ഥലങ്ങളിൽ സ്ത്രീകളുടെ അന്തസ്സ് ഹനിക്കുന്ന തരത്തിൽ ലൈംഗിക ചേഷ്ടകളോ പ്രവർത്തികളോ ചെയ്യുകയോ സ്വകാര്യത ലംഘിച്ച് വീഡിയോയോ ദൃശ്യങ്ങളോ എടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. മൂന്ന് വർഷം വരെ ലഭിച്ചേക്കാവുന്ന തടവോ പതിനായിരം രൂപ പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 345-ാം പാരഗ്രാഫിലാണ് സിനിമ മേഖലയിലെ ലൈംഗിക ചൂഷണത്തെ കുറിച്ച് പ്രതിപാദിക്കുന്നത്. നടിമാർ തങ്ങളുടെ തൊഴിലിടമായ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തുന്നതിന് മുമ്പേ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നു. സെക്‌സിന് തയാറാകണമെന്ന ഉപാധിയോടെയാണ് പലരും ചാൻസ് ഓഫർ ചെയ്യുന്നത്. അവസരം ലഭിച്ചാൽ ഒരാൾക്കൊപ്പമോ ഒന്നിലധികം വ്യക്തികൾക്കൊപ്പമോ കിടക്ക പങ്കിടാൻ നിർബന്ധിക്കുന്ന സാഹചര്യമുണ്ട്. ഇത് ഭയാനകമാണ്. തൊഴിലിടത്തെ ലൈംഗിക ചൂഷണം തടയാനുള്ള നിലവിലെ നിയമങ്ങൾ അപ്രായോഗികമാണെ്ന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സിനിമ മേഖലയിലെ സ്ത്രീകളെ ലൈംഗിക ചൂഷണം അടക്കമുള്ള അതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കാൻ പ്രത്യേക നിയമം വേണമെന്നും കമ്മിറ്റി നിർദ്ദേശിക്കുന്നുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ ഉയർന്ന വനിതാ പൊലീസ് ഓഫീസർമാർ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തെയാണ് രൂപീകരിച്ചിരിക്കുന്നത്. എസ് അജിത ബീഗം, മെറിൻ ജോസഫ്, ജി പൂങ്കുഴലി, ഐശ്വര്യ ഡോംഗ്രെ എന്നിവരാണ് അന്വേഷണ സംഘത്തിലെ വനിതകൾ. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന വനിതകൾ സോഷ്യൽ മീഡിയകളിൽ ഉൾപ്പെടെ നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ചാകും സംഘം അന്വേഷിക്കുക. നാളെ ക്രൈംബ്രാഞ്ച് ഓഫീസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം ചേരുമെന്നും റിപ്പോർട്ടുണ്ട്.

Latest News