ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീയാണോ? സീറ്റ് ലഭിക്കുന്നതിൽ റെയിൽവേയുടെ പ്രത്യേക ആനുകൂല്യങ്ങൾ

Indian Railways Special Benefits for Women Passengers Traveling Alone: ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ലേഡീസ് ക്വാട്ട തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം, സ്ലീപ്പര്‍ ക്ലാസില്‍ ദീര്‍ഘദൂര മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളില്‍ സ്ത്രീകള്‍ക്കായി ആറ് ബെര്‍ത്തുകള്‍ സംവരണം ചെയ്തിട്ടുണ്ട്.

ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീയാണോ? സീറ്റ് ലഭിക്കുന്നതിൽ റെയിൽവേയുടെ പ്രത്യേക ആനുകൂല്യങ്ങൾ

ട്രെയിന്‍

Published: 

23 Nov 2026 | 09:48 AM

ഇന്ത്യന്‍ റെയില്‍വേയില്‍ ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് യാത്ര ചെയ്യുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമായി റെയില്‍വേ വിവിധ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കായി പ്രത്യേക സീറ്റുകളും ബെര്‍ത്തുകളും സംവരണം ചെയ്യുന്നതും ഇതിന്റെ ഭാഗമാണ്. എന്നാല്‍ ഒറ്റയ്ക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പ്രത്യേക പരിഗണനകളെക്കുറിച്ച് പലര്‍ക്കും അറിയില്ല.

സ്ത്രീകള്‍ക്കായി പ്രത്യേക ക്വാട്ട

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ലേഡീസ് ക്വാട്ട തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം, സ്ലീപ്പര്‍ ക്ലാസില്‍ ദീര്‍ഘദൂര മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളില്‍ സ്ത്രീകള്‍ക്കായി ആറ് ബെര്‍ത്തുകള്‍ സംവരണം ചെയ്തിട്ടുണ്ട്. പ്രായവ്യത്യാസമില്ലാതെ ഒറ്റയ്‌ക്കോ മറ്റ് സ്ത്രീകള്‍ക്കൊപ്പമോ യാത്ര ചെയ്യുന്നവര്‍ക്ക് ഈ ക്വാട്ടയുടെ പ്രയോജനം ലഭിക്കും.

എന്നാല്‍ ഈ ക്വാട്ടയില്‍ ബെര്‍ത്ത് ലഭിക്കുന്നത് ലഭ്യതയ്ക്ക് അനുസരിച്ചായിരിക്കും. ബെര്‍ത്ത് ഒഴിവില്ലെങ്കില്‍ ജനറല്‍ ക്വാട്ടയില്‍ നിന്നായിരിക്കും സീറ്റ് അനുവദിക്കുക. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ മാത്രം യാത്ര ചെയ്യുന്ന കമ്പാര്‍ട്ട്‌മെന്റില്‍ സീറ്റ് അനുവദിക്കില്ലെന്ന തരത്തിലുള്ള പ്രചാരണം ശ്രദ്ധയില്‍പ്പെട്ടേക്കാം.

ലോവര്‍ ബെര്‍ത്തിന് മുന്‍ഗണന

45 വയസും അതില്‍ കൂടുതലുമുള്ള സ്ത്രീകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ലോവര്‍ ബെര്‍ത്ത് ലഭിക്കാന്‍ പ്രത്യേക പരിഗണനയുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ലോവര്‍ ബെര്‍ത്ത് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ലഭ്യതയുണ്ടെങ്കില്‍ റെയില്‍വേയുടെ കമ്പ്യൂട്ടറൈസ്ഡ് റിസര്‍വേഷന്‍ സംവിധാനം സ്വമേധയാ ലോവര്‍ ബെര്‍ത്ത് അനുവദിക്കും.

Also Read: RAC ടിക്കറ്റിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; റീഫണ്ട് നിയമത്തിൽ മാറ്റത്തിന് സാധ്യത

മുതിര്‍ന്ന പൗരന്മാര്‍ക്കും ഗര്‍ഭിണികള്‍ക്കും ഈ സൗകര്യം ലഭ്യമാണ്. സ്ലീപ്പര്‍ ക്ലാസില്‍ ഓരോ കോച്ചിലും ആറ് മുതല്‍ ഏഴ് വരെ ലോവര്‍ ബെര്‍ത്തുകളും ത്രീ ടയര്‍ എസിയില്‍ നാല് മുതല്‍ അഞ്ച് വരെയും ടു ടയര്‍ എസിയില്‍ മൂന്ന് മുതല്‍ നാല് വരെയും ഈ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.

ലോവര്‍ ബെര്‍ത്ത് ലഭിച്ചില്ലെങ്കില്‍ എന്തുചെയ്യണം?

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ലോവര്‍ ബെര്‍ത്ത് ലഭിച്ചില്ലെങ്കിലും യാത്രയ്ക്കിടെ ചില സാഹചര്യങ്ങളില്‍ അത് ലഭിക്കാന്‍ സാധ്യതയുണ്ട്. ട്രെയിനില്‍ ഒഴിവുള്ള ലോവര്‍ ബെര്‍ത്ത് ഉണ്ടെങ്കില്‍ അര്‍ഹരായ യാത്രക്കാര്‍ക്ക് ടിക്കറ്റ് പരിശോധിക്കുന്ന ഉദ്യോഗസ്ഥനോട് ആവശ്യപ്പെടാം.

എന്നാല്‍ ഒഴിവുള്ള ബെര്‍ത്ത് ലഭ്യതയും റെയില്‍വേയുടെ നിയമങ്ങളും അനുസരിച്ചായിരിക്കും മാറ്റം അനുവദിക്കുക. അതിനാല്‍ 45 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഗര്‍ഭിണികള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.

English Summary

Indian Railways provides special booking facilities for women passengers, including a separate ladies quota and priority for lower berths for eligible women. Know the seat allocation rules, age criteria and special benefits women should be aware of before booking train tickets.

Loading...
Unable to load recommendations.
Follow Us
ഫെയർനെസ് ക്രീം വേണ്ട! മുഖത്ത് ചെറുപ്പം നിലനിർത്താൻ ഒഴിവാക്കേണ്ടവ
താങ്ങാവുന്ന വിലയിൽ കൂടുതൽ സ്റ്റൈലും പെർഫോമൻസും - ടിവിഎസ് റോണിൻ
ഫ്ലിപ്പ്കാർട്ട് ടോപ് മിഡ്റേഞ്ച് ഡീൽ: റിയൽമി P4 ​ലൈറ്റ് 5G
ഫെയർനെസ് ക്രീമൊന്നും വേണ്ട, തേനിൽ ഈ പൊടി ചേർത്ത് മുഖത്ത് പുരട്ടൂ
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി