IRCTC Aadhaar Authentication: ഐആർസിടിസി അക്കൗണ്ടുമായി ആധാർ ലിങ്ക് ചെയ്യുന്നതെങ്ങനെ? ചെയ്യേണ്ടത് ഇത്രമാത്രം
How To Link Aadhaar To IRCTC Account: നേരത്തെ തത്ക്കാൽ ടിക്കറ്റ് ബുക്കിങ്ങിനാണ് റെയിൽവേ ആധാർ നിർബന്ധമാക്കിയിരുന്നത്. ടിക്കറ്റ് ബുക്കിങ്ങിൽ നടക്കുന്ന തട്ടിപ്പുകൾ ഇതിലൂടെ തടയാനാകുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്. ട്രെയിനിലെ സീറ്റ് തർക്കങ്ങൾ ഒരുപരിധിവരെ പരിഹരിക്കാൻ ഈ ആധാർ ലിങ്കിങ് റെയിൽവേയെ സഹായിക്കും.
ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നവർ ഐആർസിടിസി അക്കൗണ്ടുമായി ആധാർ ലിങ്ക് ചെയ്യണമെന്ന നിബന്ധന കർശനമായിരിക്കുകയാണ്. സാധാരണക്കാർക്ക് ടിക്കറ്റ് ലഭ്യത ഉറപ്പാക്കാനും വൻ തോതിലുള്ള തട്ടിപ്പുകൾ തടയാനും ലക്ഷ്യമിട്ടാണ് റെയിൽവേയുടെ ഇത്തരമൊരു നീക്കം. ഇനി മുതൽ ട്രെയിൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ച് ആദ്യ 15 മിനിറ്റുസമയം ബുക്കിങ് ചെയ്യാനാവുക ഐആർസിടിസി അക്കൗണ്ടുകളുമായി ആധാർ ബന്ധിപ്പിച്ചവർക്കുമാത്രമാണ്.
പുതുക്കിയ നിയമം ഒക്ടോബർ ഒന്നാം തീയതി മുതൽ പ്രാബല്യത്തിൽ വരും. നേരത്തെ തത്ക്കാൽ ടിക്കറ്റ് ബുക്കിങ്ങിനാണ് റെയിൽവേ ആധാർ നിർബന്ധമാക്കിയിരുന്നത്. ടിക്കറ്റ് ബുക്കിങ്ങിൽ നടക്കുന്ന തട്ടിപ്പുകൾ ഇതിലൂടെ തടയാനാകുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്. നിലവിൽ തത്ക്കാൽ ടിക്കറ്റ് ബുക്കിങ്ങിന് മാത്രമാണ് ആധാർ നിർബന്ധമായിട്ടുള്ളത്. പലപ്പോഴും പ്രത്യേകിച്ച് ഉത്സവ സീസണുകളിൽ ടിക്കറ്റ് കിട്ടാനില്ലാത്തത് ബുക്കിങ്ങിൽ വൻ തോതിൽ ക്രമക്കേട് നടക്കുന്നതിനാലാണെന്നാണ് കണ്ടെത്തൽ.
അതുകൊണ്ട് തന്നെ ട്രെയിനിലെ സീറ്റ് തർക്കങ്ങൾ പരിഹരിക്കാൻ ഈ ആധാർ ലിങ്കിങ് റെയിൽവേയെ സഹായിക്കും. ഐആർസിടിസി ആപ്പിലോ വെബ്സൈറ്റിലോ കൂടി വളരെ എളുപ്പത്തിൽ തന്നെ ആധാർ ലിങ്കിങ് നടത്താവുന്നതാണ്. ഇതിന് ആദ്യമേ നിങ്ങൾ ഒരു ഐആർസിടിസി അക്കൗണ്ട് തുറക്കേണ്ടതുണ്ട്. അത്തരത്തിൽ എങ്ങനെയാണ് ആധാർ ഐആർസിടിസി അക്കൗണ്ടുമായി ലിങ്ക് ചെയ്യേണ്ടതെന്ന് പരിശോധിക്കാം.
ഐആർസിടിസി അക്കൗണ്ടുമായി ആധാർ എങ്ങനെ ലിങ്ക് ചെയ്യാം?
- ആദ്യം തന്നെ ഔദ്യോഗിക ഐആർസിടിസി വെബ്‌സൈറ്റിലോ അപ്പിലോ സന്ദർശിക്കുക.
- നിങ്ങളുടെ യൂസർനെയിമും പാസ്‌വേഡും നൽകി ഇതിൽ ലോഗിൻ ചെയ്യുക.
- ‘മൈ അക്കൗണ്ട്’ (ആപ്പിൽ ‘അക്കൗണ്ട്’എന്ന് മാത്രമേ കാണൂ) എന്ന ടാബിലേക്ക് പോവുക.
- അതിൽ കാണുന്ന ‘ഓതന്റിക്കേറ്റ് യൂസർ’ എന്നത് ക്ലിക്ക് ചെയ്യുക.
- ഇവിടെ ആധാർ നമ്പരോ വെർച്വൽ ഐഡിയോ ടൈപ്പ് ചെയ്ത് നൽകുക. (പേര്, ആധാർ കാർഡ് നമ്പർ , ജനന തീയതി കൃത്യമായി രേഖപ്പെടുത്തുക)
- ഇനി അതിൻ്റെ അടുത്തായി കാണുന്ന ‘വെരിഫൈ ഡീറ്റൈൽസ്’ എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങൾക്ക് ഒരു ഒടിപി ലഭിക്കും. (ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന നമ്പരിലേക്ക് ഒടിപി വരുക)
- ഫോണിൽ ലഭിച്ച ഒടിപി നൽകിയ ശേഷം കൺസെന്റ് ഫോം അംഗീകരിച്ച് സബ്മിറ്റ് ബട്ടൻ അമർത്തുക.
- നിങ്ങൾ ഐആർസിടിസി അക്കൗണ്ടുമായി ആധാർ ഓതന്റിക്കേറ്റ് ചെയ്തു കഴിഞ്ഞാൽ ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കുന്നതാണ്.