AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video : ഗേൾസ് ഹോസ്റ്റലിൽ കരിമൂർഖൻ ; വമ്പൻ ബഹളം

കാകതീയ സർവകലാശാലയിലെ ഹോസ്റ്റൽ നടത്തിപ്പ് താറുമാറായിട്ട് നാളുകളായെന്നാണ് റിപ്പോർട്ട്. പാമ്പുകൾ, തേളുകൾ, എലികൾ എന്നിങ്ങനെ ഹോസ്റ്റൽ മുറികൾ ക്ഷുദ്രജീവികളുടെ വിഹാര കേന്ദ്രമാണ്

Viral Video : ഗേൾസ് ഹോസ്റ്റലിൽ കരിമൂർഖൻ ; വമ്പൻ ബഹളം
Viral VideoImage Credit source: TV9 Network
arun-nair
Arun Nair | Published: 23 May 2025 15:31 PM

എലിയോ പാറ്റയോ പോലെ അല്ലെ ഒരു ഹോസ്റ്റലിൽ പാമ്പ് കയറിയാൽ എന്തായിരിക്കും അവസ്ഥ. അത്തരമൊരു സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് വാറങ്കലിലെ കാകതീയ യൂണിവേഴ്സിറ്റി ഗേൾസ് ഹോസ്റ്റൽ.രണ്ട് മണിക്കൂറാണ് സർവ്വകലാശാല വളപ്പിൽ കയറിയ കരിമൂർഖൻ പരിഭ്രാന്തി സൃഷ്ടിച്ചത്. ഒടുവിൽ പാമ്പ് പിടുത്തക്കാരൻ എത്തി പാമ്പിനെ പിടികൂടിയതോടെയാണ് ആശങ്കക്ക് വിരാമമായത്.

കാകതീയ സർവകലാശാലയിലെ ഹോസ്റ്റൽ നടത്തിപ്പ് താറുമാറായിട്ട് നാളുകളായെന്നാണ് റിപ്പോർട്ട്. പാമ്പുകൾ, തേളുകൾ, എലികൾ എന്നിങ്ങനെ ഹോസ്റ്റൽ മുറികൾ ക്ഷുദ്രജീവികളുടെ വിഹാര കേന്ദ്രമാണ്. ഹോസ്റ്റലിലും പരിസരത്തും മാലിന്യക്കൂമ്പാരയാണ്. ഇതാണ് ജീവികളെ ആകർഷിക്കുന്നതെന്നാണ് വിവരം. ദിവസങ്ങൾക്ക് മുൻപാണ് ഗേൾസ് ഹോസ്റ്റലിൽ മറ്റൊരു പാമ്പ് കയറിയത്. പെൺകുട്ടികളുടെ ഹോസ്റ്റലിൻ്റെ ഇ-ബ്ലോക്കിലായിരുന്നു പാമ്പ്. വാർഡനും ഹോസ്റ്റൽ ജീവനക്കാരും പാമ്പ് പിടുത്തക്കാരെ വിളിക്കുകയും ചെയ്തു. ഇവരെത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു.

ഹോസ്റ്റലിൽ ജീവികളുടെ നിരവധി മാളങ്ങളാണുള്ളത്. സർവകലാശാലാ കാമ്പസിൽ ഇതാദ്യമല്ല. മുൻപ് പലതവണ പാമ്പുകൾ ഹോസ്റ്റലിൽ കയറിയിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഭാഗ്യം കൊണ്ട് ഇതുവരെ ആർക്കും മറ്റ് അത്യാഹിതങ്ങൾ സംഭവിച്ചിട്ടില്ല. വിഷയത്തിൽ അധികൃതർ നടപടി എടുക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.