Mysore Pak: നമുക്കൊരു ‘മൈസൂര്‍ ശ്രീ’ ഉണ്ടാക്കിയാലോ? ഞെട്ടണ്ട മൈസൂര്‍ പാക്ക് ഇനി ഇങ്ങനെ അറിയപ്പെടും
Mysore Pak Renamed: മൈസൂര്‍ പാക്കിന് പുറമെ മോട്ടി പാക്ക്, ഗോണ്ട് പാക്ക് എന്നിങ്ങനെയുള്ള പലഹാരങ്ങളുടെ പേര് മോട്ടി ശ്രീ, ഗോണ്ട് ശ്രീ എന്നാക്കി മാറ്റിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ വാങ്ങിയിരുന്ന സ്വര്‍ണ് ഭസ്ം പാക്ക്, ചാണ്ടി ഭസ്ം പാക്ക് എന്നിവുടെ പേരുകള്‍ സ്വര്‍ണ് ശ്രീ, ചാണ്ടി ശ്രീ എന്നാക്കി മാറ്റുകയും ചെയ്തു.
ജയ്പൂര്‍: പാകിസ്ഥാന്‍ പഹല്‍ഗാമില്‍ നടത്തിയ ഭീകരാക്രമണത്തിനെ തുടര്‍ന്ന് മൈസൂര്‍ പാക്കിന്റെ പേര് മാറ്റി ജയ്പൂരിലെ വ്യാപാരികള്‍. ഇനി മൈസൂര്‍ ശ്രീ എന്ന പേരിലാണ് രാജസ്ഥാനിലെ ജയ്പൂരില്‍ അറിയപ്പെടുന്നത്. മധുരപലഹാരങ്ങളുടെ പേരിലുള്ള പാക്ക് മാറ്റി പകരം ശ്രീയെന്ന് ചേര്‍ത്തതായി വ്യാപാരികള്‍ പറഞ്ഞു.
മൈസൂര്‍ പാക്കിന് പുറമെ മോട്ടി പാക്ക്, ഗോണ്ട് പാക്ക് എന്നിങ്ങനെയുള്ള പലഹാരങ്ങളുടെ പേര് മോട്ടി ശ്രീ, ഗോണ്ട് ശ്രീ എന്നാക്കി മാറ്റിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ വാങ്ങിയിരുന്ന സ്വര്‍ണ് ഭസ്ം പാക്ക്, ചാണ്ടി ഭസ്ം പാക്ക് എന്നിവുടെ പേരുകള്‍ സ്വര്‍ണ് ശ്രീ, ചാണ്ടി ശ്രീ എന്നാക്കി മാറ്റുകയും ചെയ്തു.
രാജ്യസ്‌നേഹം അതിര്‍ത്തികളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും ഓരോ പൗരന്റെയും മനസിലാണതെന്നും ത്യോഹാര്‍ സ്വീറ്റ്‌സിന്റെ ഉടമയായ അഞ്ജലി ജെയ്ന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതിനാലാണ് തങ്ങള്‍ വില്‍ക്കുന്ന പലഹാരങ്ങളില്‍ നിന്ന് പാക്ക് എന്ന പദം എടുത്തുമാറ്റിയെന്നും മോടി പാക്ക്, ആം പാക്ക്, ഗോണ്ട് പാക്ക്, മൈസൂര്‍ പാക്ക് എന്നിവയുടെ പേരുകള്‍ മോടി ശ്രീ, ഗോണ്ട് ശ്രീ, ആം ശ്രീ, മൈസൂര്‍ ശ്രീ എന്നിങ്ങനെയാക്കി മാറ്റിയെന്നും അവര്‍ പറഞ്ഞു.




അതേസമയം, പാക്ക് എന്ന വാക്കിന് പാകിസ്ഥാനുമായി ബന്ധമില്ലെന്നാണ് വിവരം. മധുരത്തിന് കന്നഡയില്‍ പാക്ക് എന്നാണ് പറയുന്നത്. കര്‍ണാടകയിലെ മൈസൂരിന്റെ പേരിലാണ് ഈ മധുരപലഹാരം അറിയപ്പെടുന്നത്.