Human Finger in Ice-cream: ഐസ്‌ക്രീമില്‍ നിന്ന് കിട്ടിയത് മനുഷ്യന്റെ വിരല്‍; പരാതിയുമായി യുവതി

Human Finger in Ice-cream News: വിരലിന്റെ ഭാഗവും ശേഷിച്ച ഐസ്‌ക്രീമും ഇവര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ഐസ്‌ക്രീമില്‍ നിന്ന് ലഭിച്ചത് വിരല്‍ തന്നെയാണെന്ന് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. യമ്മോ എന്ന ഐസ്‌ക്രീം കമ്പനിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Human Finger in Ice-cream: ഐസ്‌ക്രീമില്‍ നിന്ന് കിട്ടിയത് മനുഷ്യന്റെ വിരല്‍; പരാതിയുമായി യുവതി
Updated On: 

13 Jun 2024 | 04:20 PM

മുംബൈ: ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ മനുഷ്യന്റെ വിരല്‍ കണ്ടെത്തി. മുംബൈ സ്വദേശിനിയായ യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒര്‍ലേം ബ്രെന്‍ഡന്‍ സെറാവോ എന്ന 26 കാരിയായ ഡോക്ടര്‍ക്കാണ് ദുരനുഭവം ഉണ്ടായത്.

സെപ്‌റ്റോ ആപ്പ് വഴി തന്റെ സഹോദരിയാണ് ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്തത്. ഐസ്‌ക്രീം കഴിച്ച് പകുതിയോളം എത്തിയപ്പോഴാണ് നാവില്‍ എന്തോ തടയുന്നത് പോലെ തോന്നിയത്. സൂക്ഷിച്ചുനോക്കിയപ്പോള്‍ ഐസ്‌ക്രീം കോണിനുള്ളില്‍ ഒരു കൈവിരല്‍ കണ്ടെന്നും ഉടന്‍ തന്നെ പോലീസിനെ അറിയിക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിരലിന്റെ ഭാഗവും ശേഷിച്ച ഐസ്‌ക്രീമും ഇവര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ഐസ്‌ക്രീമില്‍ നിന്ന് ലഭിച്ചത് വിരല്‍ തന്നെയാണെന്ന് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. യമ്മോ എന്ന ഐസ്‌ക്രീം കമ്പനിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വിരല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. സംഭവം ഗൗരവമായി എടുത്തിട്ടുണ്ടെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

Related Stories
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
Bihar: 10,000 രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയിലേക്ക്; വനിതാ സംരംഭകർക്ക് നൽകുന്ന ധനസഹായത്തിൽ വൻ വർധനവുമായി ബീഹാർ
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ