AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Husband Found Death: ‘നിങ്ങളുടെ കൂടെ പുറത്ത് പോകാൻ നാണക്കേട്’; കഷണ്ടിയായതിന്റെ പേരില്‍ ഭാര്യയുടെ പരിഹാസം, ഭര്‍ത്താവ് ജീവനൊടുക്കി

Husband Found Death: തലമുടി ഇല്ലാത്തതിന്റെ പേരിലുള്ള ഭാര്യയുടെ കളിയാക്കലിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. ചാമരാജന​ഗർ സ്വദേശി പരശിവമൂർത്തിയാണ് മരിച്ചത്. പരമശിവ മൂർത്തി തനിക്ക് ചേരുന്ന ഭർത്താവല്ലെന്ന് ഭാര്യ പറഞ്ഞിരുന്നു.

Husband Found Death: ‘നിങ്ങളുടെ കൂടെ പുറത്ത് പോകാൻ നാണക്കേട്’; കഷണ്ടിയായതിന്റെ പേരില്‍ ഭാര്യയുടെ പരിഹാസം, ഭര്‍ത്താവ് ജീവനൊടുക്കി
പ്രതീകാത്മക ചിത്രം
Nithya Vinu
Nithya Vinu | Published: 17 Mar 2025 | 10:15 PM

ഭാര്യയുടെ കളിയാക്കലിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. കർണാടക ചാമരാജന​ഗറിലെ ഉഡി​ഗല ​ഗ്രാമത്തിലാണ് സംഭവം. പരശിവമൂർത്തിയാണ്( 32) മരിച്ചത്. തലമുടിയില്ലാത്തതിന്റെ പേരിൽ മമത പരമശിവമൂർത്തിയെ നിരന്തരം കളിയാക്കിയിരുന്നതായി കുടുംബം ആരോപിച്ചു.

രണ്ട് വർഷം മുമ്പായിരുന്നു പരശിവമൂർത്തി മമതയെ വിവാഹം കഴിച്ചത്. ലോറി ഡ്രൈവറായ പരശിവമൂർത്തിയുടെ തലമുടി കൊഴിയുന്നതിന്റെ പേരിൽ മമത നിരന്തരം കുറ്റപ്പെടുത്തുകയും കളിയാക്കുകയും ചെയ്തിരുന്നു. പരമശിവ മൂർത്തി തനിക്ക് ചേരുന്ന ഭർത്താവല്ലെന്നും അയാളോടൊപ്പം പുറത്ത് പോകാൻ നാണക്കേടാണെന്നും യുവതി പറഞ്ഞിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടാതെ, മമത പരശിവമൂർത്തിക്കെതിരെ വ്യാജ സ്ത്രീധന പീഡനക്കേസ് കൊടുത്തിരുന്നു. ഈ കേസിൽ ഒന്നര മാസത്തോളം പരമശിവമൂർത്തി ജയിൽ വാസം അനുഭവിച്ചതായും റിപ്പോർട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന മമത ആഢംബരജീവിതമാണ് ആ​ഗ്രഹിച്ചിരുന്നത്. വിവാഹം ശേഷവും താലി ധരിക്കാതെയുള്ള ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും മമതയുടെ മാനസിക പീഡനം കാരണമാണ് പരമശിവമൂർത്തി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ ചാമരാജനഗർ റൂറൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.

സ്കൂൾ വിദ്യാർഥിനിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച് നഗ്നചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചു; കോഴിക്കോട് യുവാവ് അറസ്റ്റില്‍

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പുല്ലൂക്കര സ്വദേശി കല്ലാരപീടികയിൽ ഉമ്മർ ഫിജിൻഷായെയാണ് (25) ആണ് പന്നിയങ്ക പൊലീസ് പിടി കൂടിയത്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്.

വിദ്യാർഥിയെ സ്കൂളിൽനിന്നു പ്രലോഭിപ്പിച്ചു വിളിച്ചിറക്കിയ ശേഷം ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ നഗ്നചിത്രം എടുക്കുകയും പീഡനം തുടരുകയും ചെയ്തു. പിന്നീട് നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും പെൺകുട്ടിയുടെ പിതാവിനും ബന്ധുക്കൾക്കും ഫോണിലൂടെ അയച്ചു കൊടുക്കുകയും ചെയ്തു. ഇൻസ്റ്റാ​ഗ്രാം വഴി 2022-ലാണ് പത്താംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പ്രതി പരി‌ചയപ്പെടുന്നത്.

പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ബെംഗളൂരുവിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.