Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ

Pet Dog To Australia: വളർത്തുനായയെ ഓസ്ട്രേലിയയിലെത്തിക്കാൻ ദമ്പതിമാർക്ക് ചിലവായത് 15 ലക്ഷം രൂപ. ഹൈദരാബാദിൽ നിന്നാണ് ഇവർ ഓസ്ട്രേലിയയിലെത്തിയത്.

Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ

പ്രതീകാത്മക ചിത്രം

Published: 

30 Jan 2026 | 04:28 PM

വളർത്തുനായയെ തങ്ങൾക്കൊപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ. ഹൈദരാബാദ് സ്വദേശികളായ ദമ്പതിമാരാണ് തങ്ങളുടെ വളർത്തുനായ സ്കൈയെ ഒപ്പമെത്തിക്കാൻ ലക്ഷക്കണക്കിന് രൂപ പൊടിച്ചത്. ഹൈദരാബാദിൽ നിന്ന് ഓസ്ട്രേലിയയിലേക്കാണ് ഇവർ തങ്ങളുടെ വളർത്തുനായയെ കൊണ്ടുപോയത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഹൈദരാബാദിൽ താമസിച്ചിരുന്ന ദമ്പതികൾക്ക് ഓസ്ട്രേലിയയിലേക്ക് താമസം മാറാൻ അവസരം ലഭിച്ചിരുന്നു. ഈ സമയത്താണ് ഇവർക്ക് വളർത്തുനായയെ കൊണ്ടുപോകുന്ന കാര്യത്തിൽ പ്രതിസന്ധിയുണ്ടായത്. ഇന്ത്യയിൽ നിന്ന് നേരിട്ട് വളർത്തുമൃഗങ്ങളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകാൻ അനുവാദമില്ല. പേവിഷബാധ ഇല്ലാത്ത ഒരു രാജ്യത്ത് ആറ് മാസമെങ്കിലും താമസിപ്പിച്ചെങ്കിലേ ഇന്ത്യയിൽ നിന്നുള്ള നായ്ക്കളെ ഓസ്ട്രേലിയയിൽ പ്രവേശിപ്പിക്കൂ. ഇത് ദമ്പതിമാർക്ക് പ്രതിസന്ധിയുണ്ടാക്കിയെങ്കിലും വളർത്തുനായയെ ഉപേക്ഷിക്കാൻ അവർ തയ്യാറായില്ല.

Also Read: Coimbatore Power Cut: കോയമ്പത്തൂരിൽ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നൽകി ബോർഡ്

സ്കൈയെ ദുബായ് വഴി ഓസ്ട്രേലിയയിലെത്തിക്കാൻ ദമ്പതിമാർ തീരുമാനിച്ചു. ദുബായിലെ ഒരു ബോർഡിംഗ് സെൻ്ററിൽ സ്കൈയെ ആറ് മാസം താമസിപ്പിക്കാൻ ഇവർ തീരുമാനിച്ചു. പുതിയ സാഹചര്യവുമായി സ്കൈ പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആദ്യത്തെ ഒരു മാസം വളർത്തുനായക്കൊപ്പം ദമ്പതികളും ദുബായിൽ ഉണ്ടായിരുന്നു. തുടർന്ന് ദമ്പതിമാർ ഓസ്ട്രേലിയയിലേക്ക് പോയി. വിഡിയോ കോളുകളും നിരന്തരമായ അപ്ഡേറ്റുകളും കൊണ്ട് സ്കൈയുമായി ഇവർ ബന്ധം നിലനിർത്തി. ആറ് മാസത്തിന് ശേഷം വളർത്തുനായയെ ഇവർ തങ്ങൾക്കരികിലെത്തിക്കുകയും ചെയ്തു. ഏതാണ്ട് 16 ലക്ഷം രൂപ വരെയാണ് ഇതിനായി ഇവർക്ക് ചിലവായത്.

സ്കൈ വെറുമൊരു നായയല്ല, അവൻ തങ്ങളുടെ കുഞ്ഞാണ് എന്ന് ദമ്പതിമാർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. അവന് വേണ്ടി ഇത് എത്രതവണ വേണമെങ്കിലും ചെയ്യാൻ തയ്യാറാണ് എന്നും അവർ പറയുന്നു. ഇവരുടെ ഇൻസ്റ്റഗ്രാം വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

 

Related Stories
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ