Hyderabad Techie Death: മധുവിധു തീരും മുൻപേ മടക്കം; സ്ത്രീധന പീഡനം സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി

Hyderabad Software Engineer Death: 2020ൽ സമൂഹ മാധ്യമത്തിലൂടെയാണ് ഇഷിതയും നീരജും തമ്മിൽ പരിചയപ്പെടുന്നത്. മധ്യപ്രദേശിൽ നിന്നുള്ളയാളാണ് നീരജ്. അഞ്ച് വർഷത്തെ പ്രണയത്തിനുശേഷം ഇക്കൊല്ലം ഫെബ്രുവരിയിലാണ് ഇരുവരും പട്നയിൽവച്ച് വിവാഹിതരായത്. വിവാഹത്തിനുശേഷം ഇരുവരും ജോലിയുടെ ഭാ​ഗമായി ഹൈദരാബാദിലേക്ക് മടങ്ങി. ഒന്നിച്ച് ജീവിതം തുടങ്ങിയപ്പോഴേക്കും നീരജ് കൂടുതൽ സ്ത്രീധനം ആവശ്യപ്പെടാൻ തുടങ്ങി.

Hyderabad Techie Death: മധുവിധു തീരും മുൻപേ മടക്കം; സ്ത്രീധന പീഡനം സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി

Ishita Yadav, Neeraj

Updated On: 

03 Apr 2026 | 06:26 AM

ഹൈദരാബാദ്: സ്ത്രീധനം പീഡനത്തെ തുടർന്ന് സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്തു. കൂടുതൽ സ്ത്രീധനം ചോദിച്ച് ഭർത്താവ് പീഡിപ്പിച്ചതിനെ തുടർന്നാണ് ബിഹാർ സ്വദേശിയായ ഇഷിത യാദവ് (26) ജീവനൊടുക്കിയത്. ഹൈദരാബാദിലെ മിയാപൂർ മേഖലയിൽ ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലാണ് ഇഷിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ALSO READ: പ്രഫസറുമായി ബന്ധമെന്ന് സഹപാഠികൾ പ്രചരിപ്പിച്ചു; മനംനൊന്ത് മെഡിക്കൽ വിദ്യാർത്ഥിനി ജീവനൊടുക്കി

സംഭവത്തിന് പിന്നാലെ ഇഷിതയുടെ ഭർത്താവ് നീരജ് ബൻസാലിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2020ൽ സമൂഹ മാധ്യമത്തിലൂടെയാണ് ഇഷിതയും നീരജും തമ്മിൽ പരിചയപ്പെടുന്നത്. മധ്യപ്രദേശിൽ നിന്നുള്ളയാളാണ് നീരജ്. അഞ്ച് വർഷത്തെ പ്രണയത്തിനുശേഷം ഇക്കൊല്ലം ഫെബ്രുവരിയിലാണ് ഇരുവരും പട്നയിൽവച്ച് വിവാഹിതരായത്. വിവാഹത്തിനുശേഷം ഇരുവരും ജോലിയുടെ ഭാ​ഗമായി ഹൈദരാബാദിലേക്ക് മടങ്ങി.

എന്നാൽ ഒന്നിച്ച് ജീവിതം തുടങ്ങിയപ്പോഴേക്കും നീരജ് കൂടുതൽ സ്ത്രീധനം ആവശ്യപ്പെടാൻ തുടങ്ങി. കൂടാതെ താൻ അടുത്തിടെ തുടങ്ങിയ സ്റ്റാർട്ടപ്പിലേക്ക് പണം നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിൻ്റെ പേരിൽ നിഷിതയെ സമ്മർദത്തിലാക്കാനും മാനസികമായി പീഡിപ്പിക്കാനും തുടങ്ങി. ഇതിന് പിന്നാലെ ഇഷിത ജീവനൊടുക്കുകയായിരുന്നു. ഇഷിതയുടെ മാതാപിതാക്കളുടെ പരാതിയിലാണ് മിയാപൂർ പോലീസ് കേസെടുത്തിരിക്കുന്നത്.

 

Loading...
Unable to load recommendations.
Follow Us
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്