AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Medical Student Death: പ്രഫസറുമായി ബന്ധമെന്ന് സഹപാഠികൾ പ്രചരിപ്പിച്ചു; മനംനൊന്ത് മെഡിക്കൽ വിദ്യാർത്ഥിനി ജീവനൊടുക്കി

Karnataka Medical Student Death: കോളജിലെ പ്രഫസറുമായിട്ട് നല്ല സൗഹൃദത്തിലായിരുന്നു പെൺകുട്ടി. എന്നാൽ ഇവരുടെ സൗഹൃദത്തെക്കുറിച്ച് സഹപാഠികൾ മോശമായ രീതിയിൽ പ്രചരിപ്പിച്ചതോടെയാണ് മകൾ ജീവനൊടുക്കിയതെന്ന് പെൺകുട്ടിയുടെ പിതാവ് ഉമാശങ്കർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. പെൺകുട്ടി മരണപ്പെട്ട സ്ഥലത്ത് നിന്ന് പോലീസ് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

Medical Student Death: പ്രഫസറുമായി ബന്ധമെന്ന് സഹപാഠികൾ പ്രചരിപ്പിച്ചു; മനംനൊന്ത് മെഡിക്കൽ വിദ്യാർത്ഥിനി ജീവനൊടുക്കി
Medical Student DeathImage Credit source: Social Media
Neethu Vijayan
Neethu Vijayan | Updated On: 28 Apr 2026 | 03:08 PM

ബെംഗളൂരു:  തന്നെ പഠിപ്പിക്കുന്ന പ്രഫസറുമായി ബന്ധമുണ്ടെന്ന് സഹപാഠികൾ പ്രചരിപ്പിച്ചതിന് പിന്നാലെ മനംനൊന്ത് മെഡിക്കൽ വിദ്യാർത്ഥിനി ജീവനൊടുക്കി (Karnataka Medical Student Death). കർണാടക മല്ലദിഹള്ളിയിലാണ് സംഭവം. ഇവിടുത്തെ രാഘവേന്ദ്ര ആയുർവേദ കോളജിൽ ബിഎഎംഎസ് അവസാന വർഷ വിദ്യാർഥിനിയാണ് മനംനൊന്ത് ജീവനൊടുക്കിയത്. പെൺകുട്ടി മരണപ്പെട്ട സ്ഥലത്ത് നിന്ന് പോലീസ് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

ALSO READ: കുടുംബപ്രശ്നങ്ങൾ മാറാൻ മകളെ ബലി നൽകി, അമ്മയും കാമുകനും മന്ത്രവാദിനിയും പിടിയിൽ

കോളജിലെ പ്രഫസറുമായിട്ട് നല്ല സൗഹൃദത്തിലായിരുന്നു പെൺകുട്ടി. എന്നാൽ ഇവരുടെ സൗഹൃദത്തെക്കുറിച്ച് സഹപാഠികൾ മോശമായ രീതിയിൽ പ്രചരിപ്പിച്ചതോടെയാണ് മകൾ ജീവനൊടുക്കിയതെന്ന് പെൺകുട്ടിയുടെ പിതാവ് ഉമാശങ്കർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. സഹപാഠികളുടെ നിരന്തരമായ പരിഹാസങ്ങൾ കുട്ടിയെ മാനസികമായി തകർത്തിരുന്നതായും ഇതാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

സഹപാഠികളിൽ നിന്ന് നേരിട്ട പരിഹാസങ്ങളെക്കുറിച്ച് പെൺകുട്ടി വീട്ടിൽ അറിയിച്ചിരുന്നെങ്കിലും ഇതെല്ലാം അവഗണിക്കാനും പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് തങ്ങൾ പറഞ്ഞിരുന്നതായി പിതാവ് കൂട്ടിച്ചേർത്തു. എന്നാൽ മാനസിക സംഘർഷം സഹിക്കാനാകാതെ വന്നപ്പോൾ ഇക്കഴിഞ്ഞ ബുധനാഴ്ച പെൺകുട്ടി ജീവനൊടുക്കുകയായിരുന്നു. സഹപാഠികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ഉമാശങ്കർ പരാതിയിൽ ആവശ്യപ്പെട്ടു.

ബെംഗളൂരുവിൽ 25കാരൻ്റെ കൊലപാതകം; കൊലയ്ക്ക് പിന്നിൽ മുൻവൈരാഗ്യം

ബെംഗളൂരു രാമമൂർത്തി നഗറിൽ ഇരുപത്തിയഞ്ചുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. നിരവധി കേസുകളിൽ പ്രതിയായ കിരണാണ് കൊല്ലപ്പെട്ടത്. മുൻവൈരാഗ്യമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തലയ്ക്ക് ക്രൂരമായി അടിയേറ്റാണ് കിരൺ കൊല്ലപ്പെട്ടത്.

കിരണും ഇന്നലെ രാത്രി ചില സുഹൃത്തുകളുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടതായി വിവരമുണ്ട്. ഇതിന് പിന്നാലെ ഒരു സംഘം ഇയാളെ പിന്തുടർന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓട്ടോയിലെത്തിയ ഈ സംഘമാകാം കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. കിരൺ പതിവായി മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടെന്ന് പ്രദേശവാസികൾ പോലീസിന് മൊഴി നൽകിയിരുന്നു.

കിരൺ പതിവായി മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടെന്ന് പ്രദേശവാസികൾ പോലീസിന് മൊഴി നൽകിയിരുന്നു.കൃഷ്ണരാജപുരം പോലീസ് സ്റ്റേഷന്റെ പരിധിയിൽ മാത്രം 10ഓളം കേസുകളിൽ പ്രതിയാണ് കിരൺ. ഈ കേസുകളുമായി ബന്ധമുള്ളവരുടെയെല്ലാം വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. വൈകാതെ പ്രതികളെ പിടികൂടാനാകുമെന്നാണ് പോലീസ് പറയുന്നത്.

Follow Us