AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Independence Day 2025: പൊതുജനങ്ങൾക്ക് ദേശീയ പതാക ഉയർത്താൻ അനുമതി ലഭിച്ചത് 2002ൽ; വിധിയിൽ ഡൽഹി ക്യാപിറ്റൽസ് ഉടമയ്ക്കും പങ്ക്

Naveen Jindal And Indian National Flag: ഇന്ത്യൻ ദേശീയ പതാക പൊതുജനങ്ങൾക്ക് ഉയർത്താൻ അനുമതി ലഭിച്ചത് 2002ലാണെന്നറിയാമോ? ആ വിധിയിൽ ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസിൻ്റെ ഉടമയ്ക്ക് ഒരു ചെറിയ പങ്കുണ്ട്.

Independence Day 2025: പൊതുജനങ്ങൾക്ക് ദേശീയ പതാക ഉയർത്താൻ അനുമതി ലഭിച്ചത് 2002ൽ; വിധിയിൽ ഡൽഹി ക്യാപിറ്റൽസ് ഉടമയ്ക്കും പങ്ക്
ദേശീയ പതാകImage Credit source: PTI
abdul-basith
Abdul Basith | Published: 14 Aug 2025 19:47 PM

1947 ഓഗസ്റ്റ് 15നാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ത്രിവർണപതാക ഉയർത്തി നമ്മൾ 79ആം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ്. എപ്പോഴും എവിടെയും നമുക്ക് പതാക ഉയർത്താം. കൃത്യമായി ഉയർത്തണമെന്ന് മാത്രം. എന്നാൽ, 2002 വരെ ഇതായിരുന്നില്ല സ്ഥിതി. ഈ സ്ഥിതിയ്ക്ക് മാറ്റം വന്നത് ഒരു വ്യവസായി കാരണമാണ്.

ആദ്യകാലത്ത് പൊതുജനങ്ങൾക്ക് പതാക ഉയർത്താൻ അനുമതിയുണ്ടായിരുന്നത് പ്രത്യേക ദിവസങ്ങളിൽ മാത്രമായിരുന്നു. സ്വാതന്ത്ര്യദിനത്തിലും റിപ്ലബ്ലിക് ദിനത്തിലുമൊഴികെ പൊതുജനങ്ങൾ പതാക ഉയർത്തരുതെന്നായിരുന്നു നിയമം. സർക്കാർ ഉദ്യോഗസ്ഥർക്കും ചില പ്രത്യേക സംഘടനകൾക്കും മാത്രമേ എപ്പോഴും പതാക ഉയർത്താൻ അനുവാദമുണ്ടായിരുന്നുള്ളൂ. ഈ നിയമം പലർക്കും അറിവുണ്ടായിരുന്നില്ല. പതാക എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് പൊതുജനം കരുതി.

Also Read: Independence day 2025: സ്വാതന്ത്ര്യം ലഭിച്ചിട്ടും ത്രിവർണ്ണ പതാക ഉയർത്താതിരുന്ന ഇന്ത്യൻ ഗ്രാമം, കാരണം അറിയാം….

അങ്ങനെയിരിക്കെയാണ് മുൻ എംപിയും ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ചെയർമാനുമായ നവീൻ ജിൻഡാൽ തൻ്റെ ഫാക്ടറിയിൽ ത്രിവർണപതാക ഉയർത്താൻ തീരുമാനിച്ചത്. 90കളുടെ മധ്യത്തിലാണ് സംഭവം. എന്നാൽ, ഫാക്ടറിയിൽ പതാക ഉയർത്തുന്നതിൽ പ്രശ്നമുണ്ടെന്നും നിയമലംഘനമാവുമെന്നും ജിൻഡാൽ അറിഞ്ഞു. ഇതോടെ ജിൻഡാൽ നിയമപോരാട്ടം ആരംഭിച്ചു. സുപ്രീം കോടതി വരെ നീണ്ട പോരാട്ടത്തിൽ തൻ്റെ രാജ്യം സ്വതന്ത്ര്യമായതിൻ്റെ അടയാളം പ്രദർശിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് ജിൻഡാൽ വാദിച്ചു. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ജിൻഡാൽ വിജയിച്ചു. 2002ൽ ദേശീയപതാക നിയമം തിരുത്തി സുപ്രീം കോടതിയുടെ വിധി വന്നു. ഏത് സമയത്തും ഇന്ത്യൻ പൗരന്മാർക്ക് പതാക ഉയർത്താമെന്നായിരുന്നു വിധി. ഈ വിധിയ്ക്ക് ശേഷമാണ് പൊതുജനങ്ങൾക്ക് എപ്പോഴും ദേശീയപതാക ഉയർത്താൻ അനുവാദം ലഭിച്ചത്.

നവീൻ ജിൻഡാലിന് ഡൽഹി ക്യാപിറ്റൽസുമായി എന്ത് ബന്ധമെന്നല്ലേ. നവീൻ ജിൻഡാലിൻ്റെ സഹോദരനായ സജ്ജൻ ജിൻഡാലിൻ്റെ മകൻ പാർത്ഥ് ജിൻഡാലാണ് ബെംഗളൂരു എഫ്സിയുടെയും ഡൽഹി ക്യാപിറ്റൽസിൻ്റെയും ഉടമ.