സമരച്ചൂടിൽ തിളച്ച് ഡൽഹി: ചലോ ദില്ലി മാർച്ചുമായി ഇന്ത്യാ സഖ്യം; സിഖ് കൂട്ടക്കൊലയിൽ മാപ്പ് തേടി ബിജെപി മാർച്ച്
series of protests in New Delhi: 'ഇന്ത്യാ' മുന്നണിയുടെയും ബിജെപിയുടെയും മാർച്ചുകളിൽ സമരമുഖരിതമായി ഡൽഹി. ചീഫ് ഇലക്ഷൻ കമ്മീഷണറുടെ (CEC) രാജി ആവശ്യപ്പെട്ട് 'ഇന്ത്യാ' മുന്നണി രാംലീല മൈതാനത്തേക്ക് 'ഓട്ട് ബചാവോ, ദേശ് ബചാവോ' എന്ന മുദ്രാവാക്യമുയർത്തി മെഗാ മാർച്ച് സംഘടിപ്പിച്ചു. ഇതിന് ബദലായി 1984-ലെ സിഖ് വിരുദ്ധ കലാപത്തിന് എതിരെ ബി.ജെ.പിയും മാർച്ചുമായി രംഗത്തെത്തി.

India Alliance And Bjp March In Delhi
ന്യൂഡൽഹി: ‘ഇന്ത്യാ’ മുന്നണിയുടെയും ബിജെപിയുടെയും മാർച്ചുകളിൽ സമരമുഖരിതമായി ഡൽഹി. ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC) ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ‘ഇന്ത്യാ’ മുന്നണി രാംലീല മൈതാനത്തേക്ക് ‘വോട്ട് ബചാവോ, ദേശ് ബചാവോ’ എന്ന മുദ്രാവാക്യമുയർത്തി മെഗാ മാർച്ച് സംഘടിപ്പിച്ചു. ഇതിന് ബദലായി 1984-ലെ സിഖ് വിരുദ്ധ കലാപത്തിന് എതിരെ ബി.ജെ.പിയും മാർച്ചുമായി രംഗത്തെത്തി. ഇന്ത്യ സഖ്യ നേതാക്കളെല്ലാവരും തുറന്ന വാഹനത്തിൽ ഒന്നിച്ചാണ് രാംലീല മൈതാനത്തേക്ക് മാർച്ച് ആരംഭിച്ചത്. ഇന്ത്യാ സഖ്യത്തിന്റെ മാർച്ചിന് മുന്നോടിയായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ മുതിർന്ന നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ശശി തരൂർ, സച്ചിൻ പൈലറ്റ്, വി.ഡി. സതീശൻ, സിദ്ധരാമയ്യ എന്നിവർ ഒത്തുകൂടി. മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നിന്ന് കൊണാട്ട് പ്ലേസിലേക്കും അവിടെനിന്ന് രാംലീല മൈതാനത്തേക്കുമാണ് മാർച്ച്.
രാവിലെ മുതൽ തന്നെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് നേതാക്കളും പ്രവർത്തകരും സമരവേദികളിലേക്ക് എത്തി. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലേക്ക് എംപിമാരും സുർജിത് ഭവനിൽ നിന്ന് എം.വി. ഗോവിന്ദൻ, പി. രാജീവ് ഉൾപ്പെടെയുള്ള സിപിഎം കേന്ദ്ര-സംസ്ഥാന നേതാക്കളും മാർച്ചിനായി പുറപ്പെട്ടു. ദേശീയപതാകയേന്തി പ്രവർത്തകർക്ക് പിന്നാലെ രാഹുൽ ഗാന്ധിയും വാഹനത്തിൽ റാലിയെ അഭിസംബോധന ചെയ്യാനായി എത്തി.
Also Read: പാചകവാതക വിലയിൽ മാറ്റം; നവംബർ 1 മുതൽ പുതുക്കിയ നിരക്ക്
രാഹുൽ ഗാന്ധിയാണ് മാർച്ച് നയിക്കുന്നത്. പ്രിയങ്കാ ഗാന്ധി, അഖിലേഷ് യാദവ്, മെഹബൂബ മുഫ്തി, തേജസ്വി യാദവ്, ഡി. രാജ, എം.എ. ബേബി, ഫറൂഖ് അബ്ദുള്ള അടക്കമുള്ള നേതാക്കൾ രാഹുലിനൊപ്പം റാലിയിൽ പങ്കെടുക്കുന്നുണ്ട്. റാലിയെ തുടർന്ന് ഡൽഹിയിൽ കനത്ത ജാഗ്രതയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ബിജെപി ദേശീയ ആസ്ഥാനത്തിന് ചുറ്റും സുരക്ഷ ശക്തമാക്കി.
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കുക, 2023-ലെ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമം റദ്ദാക്കുക, എസ്.ഐ.ആർ (SIR) നടപടികൾ തടയുക, നീക്കം ചെയ്ത വോട്ടർമാരുടെ പേരുകൾ തിരികെ ചേർക്കുക, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് പകരം വീണ്ടും ബാലറ്റ് സമ്പ്രദായം കൊണ്ടുവരിക എന്നിവയാണ് പ്രതിപക്ഷ കക്ഷികൾ പ്രധാനമായും ആവശ്യപ്പെടുന്നത്.
അതേസമയം പ്രതിപക്ഷത്തിന്റെ മാർച്ചിനെ മറ്റൊരു മാർച്ചുകൊണ്ടാണ് ബിജെപി നേരിട്ടത്. 1984 സിഖ് കൂട്ടക്കൊലയിലെ ഇരകളോട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബിജെപി പ്രതിഷേധം. പ്രതിപക്ഷത്തിന്റെ സമരത്തിനെതിരെ കേന്ദ്രമന്ത്രി ജെ.പി. നദ്ദ രംഗത്തെത്തി. അരാജകത്വം സൃഷ്ടിക്കാനാണ് ‘ഇന്ത്യാ’ മുന്നണി ശ്രമിക്കുന്നതെന്നും നദ്ദ കുറ്റപ്പെടുത്തി.
ജനങ്ങളാൽ ആവർത്തിച്ച് തിരസ്കരിക്കപ്പെട്ട നേതാക്കളുടെ രാഷ്ട്രീയ നാടകമാണിണ് പ്രതിപക്ഷത്തിന്റെ മാർച്ച് എന്ന് നദ്ദ കുറ്റപ്പെടുത്തി. ഈ സമരം ഡൽഹിയിലെ ക്രമസമാധാന നില തകർക്കുന്നതായും ഉത്സവ സീസണിൽ വ്യാപാരികളുടെ വ്യാപാരത്തെ ബാധിക്കുമെന്നും അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
English Summary
Delhi witnessed a surge of protests as both the ‘INDIA’ alliance and the BJP held marches. The ‘INDIA’ alliance organized a mega-march to Ramlila Maidan, raising the slogan “Save the Vote, Save the Nation” (*Vote Bachao, Desh Bachao*) and demanding the resignation of the Chief Election Commissioner (CEC). In response, the BJP also staged a march, demanding an apology from Rahul Gandhi regarding the 1984 anti-Sikh riots.