Sheikh Hamad Al Thani: ഖത്തർ മുൻ അമീറിന്റെ വിയോഗം; ഇന്ത്യയിൽ ഇന്ന് ദേശീയ ദുഃഖാചരണം

National Mourning After Demise of Former Qatar Emir: ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ വേർപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഖത്തറിനെ വലിയ വികസനത്തിലേക്കും സമൃദ്ധിയിലേക്കും നയിച്ച ഒരു ദീർഘദർശി ആയ നേതാവായ ശെഖ് ഹമദ് ബിൻ ഖലീഫ അൽതാനി ഇന്ത്യയുടെ യഥാർത്ഥ സുഹൃത്തായിരുന്നുന്നുവെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു.

Sheikh Hamad Al Thani: ഖത്തർ മുൻ അമീറിന്റെ വിയോഗം; ഇന്ത്യയിൽ ഇന്ന് ദേശീയ ദുഃഖാചരണം

ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി

Updated On: 

13 Jul 2026 | 06:40 AM

ന്യൂഡൽഹി: ഖത്തറിന്റെ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ വേർപാടിൽ ദു:ഖാചരണം പ്രഖ്യാപിച്ച് ഇന്ത്യ. അദ്ദേഹത്തോടുള്ള ആദര സൂചകമായി തിങ്കളാഴ്ച (ഇന്ന്) കേന്ദ്ര സർക്കാർ ദേശീയ ദു:ഖാചരണമായി പ്രഖ്യാപിച്ചിതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. ദു:ഖാചരണവുമായി ബന്ധപ്പെട്ട് പതിവായി ദേശീയ പതാക ഉയർത്തുന്ന എല്ലാ കെട്ടിടങ്ങളിലും ദേശീയ പതാക പാതി താഴ്ത്തിക്കെട്ടുമെന്നും അന്നേ ദിവസം ഔദ്യോഗിക വിനോദ പരിപാടികൾ ഉണ്ടായിരിക്കില്ലെന്നും എംഇഎ അറിയിച്ചിട്ടുണ്ട്.

അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ വേർപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഖത്തറിനെ വലിയ വികസനത്തിലേക്കും സമൃദ്ധിയിലേക്കും നയിച്ച ഒരു ദീർഘദർശി ആയ നേതാവായ ശെഖ് ഹമദ് ബിൻ ഖലീഫ അൽതാനി ഇന്ത്യയുടെ യഥാർത്ഥ സുഹൃത്തായിരുന്നുന്നുവെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു. പർലമെന്ററി ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവും അനുശോചനം അറിയിച്ചതായി മന്ത്രാലയം കൂട്ടിച്ചേർത്തു.

എക്സ് പോസ്റ്റ്

 

ALSO READ: ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ ഓഗസ്റ്റ് 15ന് യാത്ര പുറപ്പെടും; ആദ്യയാത്ര എങ്ങോട്ടാണെന്ന് അറിയാമോ?

ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി

1995 മുതൽ 2013 വരെ ഖത്തറിന്റെ ഭരണാധികാരിയായിരുന്നു ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി. 74ാം വയസിൽ അന്തരിച്ച അദ്ദേഹത്തിന്റെ ഖബറടക്കം ലുസൈൽ ഖബർസ്ഥാനിൽ ആണ് നടന്നത്. നിര്യാണത്തെത്തുടർന്ന് രാജ്യത്ത് നാല് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.

ദു:ഖസൂചകമായി ഖത്തർ രാജ്യത്തെ എല്ലാ സർക്കാർ ഓഫിസുകൾ, മന്ത്രാലയങ്ങൾ, പൊതുസ്ഥാപനങ്ങൾ, എംബസികൾ എന്നിവിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ദു:ഖാചരണത്തിന്റെ ഭാഗമായി സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും നിശ്ചിത ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 13 തിങ്കളാഴ്ച മുതൽ 16 വരെയാണ് അവധി നൽകിയത്.

ഇനി ജൂലൈ 19 ഞായറാഴ്ചയാകും സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുക. മഗ്‌രിബ് നമസ്കാരത്തിന് ശേഷം ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിയിൽ നടന്ന പ്രത്യേക പ്രാർത്ഥനകളിലും ജനാസ നമസ്കാരത്തിലും ഖത്തർ അമീർ, ഷെയ്കുമാർ,മന്ത്രിമാർ മറ്റ്‌ പ്രമുഖർ എന്നിവർ പങ്കെടുത്തിരുന്നു.

English Summary:

India has declared a one-day national mourning on Monday as a mark of respect for former Qatari Emir Sheikh Hamad bin Khalifa Al Thani, who passed away at the age of 74. The Ministry of External Affairs announced that the National Flag will be flown at half-mast on all government buildings across the country where it is regularly displayed, and there will be no official entertainment during the mourning period.

Follow Us
Related Stories
Bullet Train: ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ ഓഗസ്റ്റ് 15ന് യാത്ര പുറപ്പെടും; ആദ്യയാത്ര എങ്ങോട്ടാണെന്ന് അറിയാമോ?
Bengaluru Train: മണ്‍സൂണ്‍ യാത്രയ്ക്ക് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വന്ദേ ഭാരത്; മഴ പെയ്യുന്നതേ അറിയില്ല
TVK Vijay: മുഖ്യമന്ത്രി വിജയിയുടെ കരുരിലെ പ്രസംഗത്തിനെതിരെ ഡിഎംകെ സിബിഐയിൽ പരാതി നൽകി
ട്രെയിൻ ടിക്കറ്റ് വാട്സ്ആപ്പിൽ കാണിച്ചാൽ അ‌ംഗീകരിക്കില്ലെന്ന് റെയിൽവേ, സ്ക്രീൻഷോട്ടും പറ്റില്ല; പിഴ വരും!
Mumbai Weather: മുംബൈ ചുട്ടുപൊള്ളും; മഴ പോയി, താപനില 32 കടന്നു, കുടയില്ലാതെ നോ രക്ഷ
CM Vijay: വിജയ് പങ്കെടുത്ത പരിപാടിയിലേക്ക് പ്രവേശനം നിഷേധിച്ചു, ഡി.എസ്.പിയുടെ കൈ കടിച്ച് മുറിച്ച് ടിവികെ പ്രവർത്തകൻ, കരൂരിൽ നാടകീയ രം​ഗങ്ങൾ
മണ്‍സൂണിലൊരു റോഡ് ട്രിപ്പ് ആഹാ! കേരളത്തിലെ മികച്ച റൂട്ടുകള്‍
ഫിഫയുടെ കച്ചവടം! പിച്ചിലെ പുല്ലും വില്‍പനയ്ക്ക്‌
ഫലം ദാരിദ്ര്യം! വീട്ടിലെ പൂജാമുറിയിൽ ഈ തെറ്റുകൾ ചെയ്യരുത്
ഹോട്ടലിലെപ്പോലെ സോഫ്റ്റ് അപ്പം; മാവ് അരയ്ക്കുമ്പോൾ ഇതൊന്ന് ചേർക്കൂ
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ
നാട്ടിൽ ഗ്യാസില്ല, 3000 സിലിണ്ടറും തോട്ടിൽ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ