AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Snakebite Deaths: പ്രതിവർഷം 58,000 പേർ പാമ്പ് കടിയേറ്റ് മരിക്കുന്നു; ലോകത്ത് ഇന്ത്യ മുന്നിൽ

Snakebite Deaths In India: പാമ്പ് കടിയേറ്റ് ചികിത്സയ്ക്ക് എത്തുന്ന ഒരാൾക്ക് ശരിയായ രീതിയിൽ ചികിത്സ നൽകുന്നതിനുള്ള പരിശീലനമോ ഉപകരണങ്ങളോ ആത്മവിശ്വാസമോ ഡോക്ടർമാർക്ക് ഇല്ലെന്ന് റിപ്പോർട്ടിന്റെ രചയിതാക്കളിൽ ഒരാളുമായ ഡോ. യോഗേഷ് ജെയിൻ പറയുന്നു. രാജ്യത്തെ ആരോഗ്യ സംരക്ഷണം മേഖലയിലെ പരിമിതികളെയാണ് ഈ കണക്കുകൾ ചൂണ്ടികാട്ടുന്നത്.

Snakebite Deaths: പ്രതിവർഷം 58,000 പേർ പാമ്പ് കടിയേറ്റ് മരിക്കുന്നു; ലോകത്ത് ഇന്ത്യ മുന്നിൽ
Snake Image Credit source: GettyImages
neethu-vijayan
Neethu Vijayan | Published: 12 Jun 2025 10:21 AM

ന്യൂഡൽഹി: ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പാമ്പുകടിയേറ്റ് ആളുകൾ മരിക്കുന്നത് ഇന്ത്യയിൽ. രാജ്യത്ത് പ്രതിവർഷം ഏകദേശം 58,000 പേർ പാമ്പ് കടിയേറ്റ് മരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്തെ ആരോഗ്യ സംരക്ഷണം മേഖലയിലെ പരിമിതികളെയാണ് ഈ കണക്കുകൾ ചൂണ്ടികാട്ടുന്നത്. പാമ്പുകളുടെ സാന്ദ്രത, ​ഗ്രാമീണ മേഖലയിലെ ദാരിദ്ര്യം, പരമ്പരാഗത വൈദ്യന്മാരെ വ്യാപകമായി ആശ്രയിക്കുന്നത് തുടങ്ങിയവയും മരണനിരക്ക് ഉയരാൻ കാരണമായിട്ടുണ്ട്.

ചില പരമ്പരാഗത വൈദ്യശാസ്ത്രത്തിലുള്ള വിശ്വാസം മൂലം രാജ്യത്ത് പാമ്പ് കടിയേറ്റവർക്ക് ചികിത്സ വൈകുന്നത് പതിവ് കാഴ്ച്ചയായി മാറുന്നുണ്ട്. ഇത് മരണത്തിലേക്ക് നയിക്കുന്ന പ്രധാന കാരണമാണ്. ഗ്ലോബൽ സ്നേക്ക്ബൈറ്റ് ടാസ്‌ക്ഫോഴ്‌സ് അടുത്തിടെ പുറത്തിറക്കിയ ‘ടൈം ടു ബൈറ്റ് ബാക്ക്: കാറ്റലൈസിംഗ് എ ഗ്ലോബൽ റെസ്‌പോൺസ് ടു സ്നേക്ക്ബൈറ്റ് എൻവെനോമിംഗ്’ എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

പാമ്പ് കടിയേറ്റ് ചികിത്സയ്ക്ക് എത്തുന്ന ഒരാൾക്ക് ശരിയായ രീതിയിൽ ചികിത്സ നൽകുന്നതിനുള്ള പരിശീലനമോ ഉപകരണങ്ങളോ ആത്മവിശ്വാസമോ ഡോക്ടർമാർക്ക് ഇല്ലെന്ന് റിപ്പോർട്ടിന്റെ രചയിതാക്കളിൽ ഒരാളുമായ ഡോ. യോഗേഷ് ജെയിൻ പറയുന്നു.

ആഗോളതലത്തിൽ പാമ്പുകടിയേറ്റ മരണങ്ങളിൽ ഏകദേശം 50 ശതമാനവും ഇന്ത്യയിലാണ്. പൊതുജനങ്ങൾ ആവശ്യമായ അവബോധം, ആന്റിവെനം ഗുണനിലവാരം, മോശം ഗതാഗത സൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മരണനിരക്ക് വർദ്ധിപ്പിക്കാൻ കാരണമായിട്ടുണ്ടെന്ന് റിപ്പോർട്ട് എടുത്തുകാണിച്ചു.

ഏറ്റവും കൂടുതൽ പാമ്പ് കടിയേൽക്കുന്നത് കൃഷിക്കാർ, തൊഴിലാളികൾ, വേട്ടക്കാർ, പാമ്പുപിടിത്തക്കാർ, ഗോത്രനിവാസികൾ തുടങ്ങിയവർക്കാണ്. പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ 97 ശതമാനവും സംഭവിക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണെന്നും മുമ്പ് നടത്തിയ ചില പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ പാമ്പുകടി റിപ്പോർട്ട് ചെയ്യുന്ന രാജ്യം ഇന്തൊനേഷ്യയാണ്. മൂന്നാം സ്ഥാനത്ത് ആഫ്രിക്കൻ രാജ്യമായ നൈജീരിയയും.