Viral CCTV Footage: എന്തൊരു ക്രൂരതയാണിത്, കെട്ടിടത്തിനു മുകളിൽ നിന്ന് പൂച്ചയെ വലിച്ചെറിഞ്ഞു കൊന്നയാളുടെ ദൃശ്യം വൈറലാകുന്നു
Shocking CCTV Footage: വീഡിയോ പുറത്തുവന്നതോടെ ഇയാൾക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യം ശക്തമായി. സ്ഥലം എംഎൽഎ ഉൾപ്പെടെയുള്ള ആളുകൾ ഇയാൾക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.
മുംബൈ: കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്ന് പൂച്ചയെ താഴേക്ക് എറിഞ്ഞ് കൊന്നയാളുടെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കെട്ടിടത്തിലെ ജനാലയ്ക്കരിയിൽ ഒരു ഷൂറാക്കിന് മുകളിൽ വെറുതെ ഇരിക്കുകയായിരുന്നു പൂച്ച. കുറച്ചു സമയത്തിനു ശേഷം ഒരാൾ കയ്യിൽ കുറച്ചു കവറുകളുമായി എത്തുന്നത് കാണാം.
അയാൾ പൂച്ചയെയും കടന്ന് വാതിലിനടുത്തെത്തി, വീടിനു മുന്നിൽ കവറുകൾ വെച്ച ശേഷം തിരികെ വന്നാണ് പൂച്ചയെ എടുത്ത് ജനലിലൂടെ താഴേക്ക് എറിഞ്ഞത്. താഴേക്ക് വീണ പൂച്ച ഒരു ലോഹ ഷീറ്റിന് മുകളിലേക്കാണ് പതിച്ചത്. സംഭവസ്ഥലത്ത് വെച്ചു തന്നെ അത് മരിച്ചു. കസം സയ്യിദ് എന്ന ആളാണ് ഈ ക്രൂരത ചെയ്തത്. കെട്ടിടത്തിലെ സ്വന്തം ഫ്ലാറ്റിലാണ് അയാൾ താമസിക്കുന്നത്.
A man named Kasam Syed threw a cat down from the top floor. pic.twitter.com/n4cwxCNu0o
— Gayatri 🇬🇧🇮🇳(BharatKiBeti) (@changu311) June 11, 2025
വീഡിയോ പുറത്തുവന്നതോടെ ഇയാൾക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യം ശക്തമായി. സ്ഥലം എംഎൽഎ ഉൾപ്പെടെയുള്ള ആളുകൾ ഇയാൾക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഓൺലൈനിൽ പ്രചരിക്കുന്ന മറ്റൊരു വീഡിയോയിൽ, ഒരാൾ ക്ലിപ്പ് റെക്കോർഡ് ചെയ്യുകയും സയ്യിദിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് കാണാം. പക്ഷേ ഇതിനെതിരെ ഇതുവരെ നിയമ നടപടി സ്വീകരിച്ചതായി റിപ്പോർട്ടുകൾ ഇല്ല. സംഭവം എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.