Iran Oil: ഏഴ് വര്‍ഷത്തിന് ശേഷം ഇറാനിയന്‍ എണ്ണ ഇന്ത്യയിലേക്ക്; കപ്പല്‍ സിക്കയിലെത്തി, റിപ്പോര്‍ട്ട്

First Iranian Oil Shipment in 7 Years Reaches India: ഇറാന്‍ പതാക വഹിച്ച വലിയ ഫെലിസിറ്റി പടിഞ്ഞാറന്‍ ഇന്ത്യയിലെ സിക്ക തുറമുഖത്ത് എത്തിച്ചേര്‍ന്നതായാണ് വിവരം. കുറക്കാവോ പതാക വഹിച്ച ജയ ഒഡീഷയുടെ കിഴക്കന്‍ തുറമുഖത്തും ഉണ്ടെന്ന് ഡാറ്റ വ്യക്തമാക്കുന്നു. ഒരു വിഎല്‍സിസി 2 ദശലക്ഷം ബാരല്‍ എണ്ണയാണ് വഹിക്കുന്നത്.

Iran Oil: ഏഴ് വര്‍ഷത്തിന് ശേഷം ഇറാനിയന്‍ എണ്ണ ഇന്ത്യയിലേക്ക്; കപ്പല്‍ സിക്കയിലെത്തി, റിപ്പോര്‍ട്ട്

പ്രതീകാത്മക ചിത്രം

Published: 

14 Apr 2026 | 06:16 AM

ന്യൂഡല്‍ഹി: ഏഴ് വര്‍ഷത്തിന് ശേഷം ഇതാദ്യമായി ഇറാനിയന്‍ എണ്ണ കപ്പല്‍ ഇന്ത്യന്‍ തുറമുഖത്ത് എത്തിയതായി എല്‍എസ്ഇജിയുടെ കപ്പല്‍ ട്രാക്കിങ് ഡാറ്റ. അമേരിക്ക അനുവദിച്ച താത്കാലിക ഇളവുകള്‍ ഉപയോഗിച്ചാണ് ഏഴ് വര്‍ഷത്തിന് ശേഷം ഇറാനില്‍ നിന്ന് എണ്ണ വാങ്ങാനുള്ള അവസരം ഇന്ത്യ പ്രയോജനപ്പെടുത്തിയത്. നിലവിലുള്ള ഇളവുകള്‍ ഏപ്രില്‍ 19 ഓടെ അവസാനിക്കും.

ഇറാന്‍ പതാക വഹിച്ച വലിയ ഫെലിസിറ്റി പടിഞ്ഞാറന്‍ ഇന്ത്യയിലെ സിക്ക തുറമുഖത്ത് എത്തിച്ചേര്‍ന്നതായാണ് വിവരം. കുറക്കാവോ പതാക വഹിച്ച ജയ ഒഡീഷയുടെ കിഴക്കന്‍ തുറമുഖത്തും ഉണ്ടെന്ന് ഡാറ്റ വ്യക്തമാക്കുന്നു. ഒരു വിഎല്‍സിസി 2 ദശലക്ഷം ബാരല്‍ എണ്ണയാണ് വഹിക്കുന്നത്.

2019ന് ശേഷം ഇതാദ്യം

2019 മെയ് മാസത്തിന് ശേഷം ഇറാനില്‍ നിന്നുള്ള ഒരു ചരക്കും ഇന്ത്യ സ്വീകരിച്ചിട്ടില്ല. ഇറാന്റെ ക്രൂഡ് ഓയില്‍ വാങ്ങരുതെന്നുള്ള യുഎസ് സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു നീക്കം. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യയ്ക്ക് യുഎസിന്റെ ഈ ഉപരോധം ചെറിയോതോതില്‍ അല്ല സമ്മര്‍ദം ചെലുത്തിയത്.

ഹോര്‍മുസില്‍ വീണ്ടും നിയന്ത്രണം

ഇറാനെ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം നടത്താനുള്ള ഒരുക്കത്തിലാണ് അമേരിക്ക. ഇറാന്റെ തുറമുഖങ്ങള്‍ക്കും തീരപ്രദേശങ്ങള്‍ക്കും ചുറ്റും പതിനഞ്ചിലധികം യുദ്ധക്കപ്പലുകളെയാണ് യുഎസ് വിന്യസിച്ചിരിക്കുന്നത്. നാവിക ഉപരോധം ഏര്‍പ്പെടുത്തുകയാണ് അമേരിക്കയുടെ ലക്ഷ്യം. യുഎസ്എസ് ട്രിപ്പോളി ആംഫിയസ് അസോര്‍ട്ട് കപ്പല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

Also Read: Iran War: ഹോര്‍മുസില്‍ യുഎസ് ഉപരോധം ആരംഭിച്ചു; ഇന്ത്യയെ എങ്ങനെ ബാധിക്കും?

പാകിസ്ഥാനില്‍ വെച്ച് നടന്ന ഇറാന്‍-യുഎസ് സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ ഹോര്‍മുസ് കേന്ദ്രീകരിച്ചുള്ള കപ്പല്‍ ഗതാഗതം നിയന്ത്രിക്കുമെന്നും കടലിടുക്കിനെ ഇറാനില്‍ നിന്ന് മോചിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഹോര്‍മുസ് കേന്ദ്രീകരിച്ച് യുഎസ് സൈന്യം പ്രവര്‍ത്തനമാരംഭിച്ചു.

അമേരിക്ക പ്രഖ്യാപിച്ച നാവിക ഉപരോധം ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ്. ഇറാന്റെ തുറമുഖങ്ങളിലേക്ക് പ്രവേശിക്കുന്നതിനും അവിടെ നിന്ന് പുറപ്പെടുന്നതുമായ എല്ലാ കപ്പലുകളെയും തടയാനാണ് നീക്കം. ചൈന ഇറാന് ആയുധങ്ങള്‍ കൈമാറാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെ വന്ന അമേരിക്കയുടെ ഈ നടപടി കടല്‍ക്കൊള്ളയാണെന്ന് ഇറാന്‍ വിമര്‍ശിച്ചു.

Follow Us
Related Stories
Cauvery Calling: മണ്ണുകാക്കാൻ ‘കാവേരി കോളിംഗ്’: 13.4 കോടി മരങ്ങളുമായി കൃഷിഭൂമിയിൽ ഹരിതവിപ്ലവം
RCB vs GT IPL 2026 Final: ഐപിഎല്‍ ഫൈനല്‍ കാണാന്‍ നമ്മ മെട്രോയില്‍ സൗജന്യയാത്ര; ക്രിക്കറ്റ് പ്രേമികള്‍ ചെയ്യേണ്ടത് ഇത്രമാത്രം
Chennai – Bangalore Train Cancelled: ചെന്നൈ-ബെംഗളൂരു യാത്രക്കാർക്ക് തിരിച്ചടി; ഒരു മാസത്തേക്ക് ട്രെയിനില്ല!
Namma Metro: നമ്മ മെട്രോ സര്‍വീസുകള്‍ രണ്ട് മണിക്കൂര്‍ നിര്‍ത്തിവെക്കും; ഈ റൂട്ടിലേക്ക് ഇറങ്ങുന്നവര്‍ ശ്രദ്ധിച്ചോളൂ
Vijayapura Murder: സ്വത്ത് തര്‍ക്കം മൂര്‍ച്ഛിച്ചു; വിജയപുരയില്‍ ആറ് പേരെ വെട്ടിയും വെടിവെച്ചും കൊലപ്പെടുത്തി
LPG storage: പശ്ചിമേഷ്യൻ പ്രതിസന്ധി, 30 ദിവസത്തെ പാചകവാതകം കരുതൽ ശേഖരമായി സൂക്ഷിക്കാൻ കേന്ദ്ര നിർദേശം
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു