ഖമനേയിയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ത്യ; ഇറാന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ സെക്രട്ടറി

Foreign Secretary Vikram Misri meets Iranian envoy: ആയത്തുള്ള അലി ഖമനേയിയുടെ മരണത്തില്‍ ഇന്ത്യ അനുശോചിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇറാന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി.

ഖമനേയിയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ത്യ; ഇറാന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ സെക്രട്ടറി

വിക്രം മിസ്രി ഇറാൻ എംബസി സന്ദര്‍ശിച്ചപ്പോള്‍

Updated On: 

05 Mar 2026 | 05:14 PM

ന്യൂഡല്‍ഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മരണത്തില്‍ ഇന്ത്യ അനുശോചിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇറാന്‍ സ്ഥാനപതിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. യുഎസിന്റെ പിന്തുണയോടെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ശനിയാഴ്ചയാണ് ഖമനേയി കൊല്ലപ്പെട്ടത്.

നേരത്തെ, മധ്യേഷ്യയിലെ സ്ഥിതിഗതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ ഇറാന്റെ പരമോന്നത നേതാവിന്റെ കൊലപാതകത്തില്‍ അനുശോചിച്ചത്. ഇതാദ്യമായാണ് ഇന്ത്യ ഖമനേയിയുടെ മരണത്തില്‍ അനുശോചനം അറിയിക്കുന്നത്.

Also Read: PM Narendra Modi: ഇന്ത്യ എന്നും നിലകൊള്ളുന്നത് ലോകസമാധാനത്തിനായി; പശ്ചിമേഷ്യയിൽ സമാധാനത്തിന് ആഹ്വാനവുമായി പ്രധാനമന്ത്രി

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഖമനേയി കൊല്ലപ്പെട്ടതായി ആദ്യം പ്രഖ്യാപിച്ചത്. ശനിയാഴ്ച രാത്രി ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇറാനിലെ ജനങ്ങൾക്ക് രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഏറ്റവും വലിയ അവസരമാണിതെന്നായിരുന്നു ട്രംപ് ഇതേക്കുറിച്ച് വിശേഷിപ്പിച്ചത്.

വിക്രം മിസ്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ, ഇന്ത്യൻ മഹാസമുദ്രത്തിലെ സമീപകാല സംഭവവികാസങ്ങളെച്ചൊല്ലി ഇറാന്‍ അംബാസഡർ ഫതാലി അമേരിക്കയെ വിമർശിച്ചെന്നാണ് റിപ്പോര്‍ട്ട്. ശ്രീലങ്കയ്ക്ക് സമീപം ഇറാനിയന്‍ കപ്പലിന് നേരെ യുഎസ് ആക്രമണം നടത്തിയതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചിരുന്നു. അമേരിക്ക ഇതില്‍ ഖേദിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ