LNG Train: റെയിൽവേയിൽ ചരിത്രനേട്ടം; ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

India Launches First LNG Powered Train From Sabarmati: പൂര്‍ണമായും എല്‍എന്‍ജിയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ട്രെയിനല്ല ഇത്. എല്‍എന്‍ജിയും ഡീസലും ഉപയോഗിക്കാന്‍ കഴിയുന്ന ഇരട്ട ഇന്ധന സംവിധാനമാണ് ട്രെയിനില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ധനത്തിന്റെ ലഭ്യത അനുസരിച്ച് ഒരേ എന്‍ജിന് എല്‍എന്‍ജിയിലോ ഡീസലിലോ പ്രവര്‍ത്തിക്കാന്‍ കഴിയും. ഇതിലൂടെ എല്‍എന്‍ജി ലഭ്യമല്ലാത്ത സാഹചര്യത്തിലും ട്രെയിന്‍ സര്‍വീസ് തുടരാന്‍ സാധിക്കും.

LNG Train: റെയിൽവേയിൽ ചരിത്രനേട്ടം; ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

ട്രെയിന്‍, അമിത് ഷാ

Updated On: 

27 Sep 2026 | 10:50 AM

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കമായി. ഡീസലിന് പകരം ദ്രവീകൃത പ്രകൃതി വാതകം അഥവാ എല്‍എന്‍ജി ഉപയോഗിക്കാന്‍ കഴിയുന്ന രാജ്യത്തെ ആദ്യ ട്രെയിന്‍ പുറത്തിറക്കി. ഗുജറാത്തിലെ സബര്‍മതി റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. റെയില്‍ ഗതാഗതത്തില്‍ പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനും ഡീസല്‍ ആശ്രിതത്വം കുറയ്ക്കുന്നതിനുമുള്ള പ്രധാന നീക്കമായാണ് പുതിയ ട്രെയിന്‍ അവതരിപ്പിച്ചിരിക്കുന്നത്.

പൂര്‍ണമായും എല്‍എന്‍ജിയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ട്രെയിനല്ല ഇത്. എല്‍എന്‍ജിയും ഡീസലും ഉപയോഗിക്കാന്‍ കഴിയുന്ന ഇരട്ട ഇന്ധന സംവിധാനമാണ് ട്രെയിനില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ധനത്തിന്റെ ലഭ്യത അനുസരിച്ച് ഒരേ എന്‍ജിന് എല്‍എന്‍ജിയിലോ ഡീസലിലോ പ്രവര്‍ത്തിക്കാന്‍ കഴിയും. ഇതിലൂടെ എല്‍എന്‍ജി ലഭ്യമല്ലാത്ത സാഹചര്യത്തിലും ട്രെയിന്‍ സര്‍വീസ് തുടരാന്‍ സാധിക്കും.

ഈ പദ്ധതിയുടെ ഭാഗമായി 1,400 കുതിരശക്തി ശേഷിയുള്ള രണ്ട് ഡ്രൈവിംഗ് പവര്‍ കാറുകളാണ് എല്‍എന്‍ജി-ഡീസല്‍ സംവിധാനത്തിലേക്ക് മാറ്റിയത്. പുതിയ സംവിധാനം ഉപയോഗിച്ച് 2,000 കിലോമീറ്ററിലധികം പരീക്ഷണ ഓട്ടവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനക്ഷമതയും വിശ്വാസ്യതയും പരിശോധിച്ച ശേഷമാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്.

ഡീസല്‍ ഉപയോഗം കുറയും

എല്‍എന്‍ജി ഉപയോഗിക്കുന്നതിലൂടെ ഡീസല്‍ ഉപഭോഗം കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. നിലവിലെ സാങ്കേതിക സംവിധാനത്തിന് ഡീസലിന്റെ ഉപയോഗത്തില്‍ ഏകദേശം 40 ശതമാനം വരെ കുറവ് വരുത്താന്‍ കഴിയുമെന്നാണ് റെയില്‍വേ വ്യക്തമാക്കുന്നത്. ഇതോടൊപ്പം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡുകള്‍, മറ്റ് കണികാ മലിനീകരണം എന്നിവയുടെ പുറന്തള്ളല്‍ കുറയ്ക്കാനും എല്‍എന്‍ജി സഹായിക്കുമെന്നാണ് പ്രതീക്ഷ.

Also Read: Ethanol Car: ലിറ്ററിന് 25 രൂപയ്ക്ക് ഇന്ധനം! എഥനോൾ കാറുകൾ അടുത്ത മാസമെത്തും

ഇന്ധനച്ചെലവിലും ലാഭം ലക്ഷ്യമിടുന്നുണ്ട്. പരീക്ഷണ ഘട്ടത്തിലെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം ഏകദേശം 23.9 ലക്ഷം രൂപയുടെ ഇന്ധനച്ചെലവ് ലാഭിക്കാനാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ യഥാര്‍ഥ ലാഭം എല്‍എന്‍ജിയുടെയും ഡീസലിന്റെയും വില, ട്രെയിനിന്റെ ഉപയോഗം, എല്‍എന്‍ജിയുടെ ഉപയോഗത്തിന്റെ അളവ് തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും.

ഇന്ത്യന്‍ റെയില്‍വേയില്‍ ഡീസല്‍ ആശ്രിതത്വം കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതി. സബര്‍മതി കേന്ദ്രീകരിച്ച് നടക്കുന്ന റെയില്‍വേ വികസന പദ്ധതികളോടൊപ്പമാണ് രാജ്യത്തെ ആദ്യ എല്‍എന്‍ജി ട്രെയിനും അവതരിപ്പിക്കുന്നത്.

English Summary

India has launched its first LNG-powered train from Sabarmati, marking a new step towards reducing diesel dependence in Indian Railways. The dual-fuel train can operate using both LNG and diesel.

Loading...
Unable to load recommendations.
Follow Us
വൈറൽ കാരമൽ ചായ വീട്ടിൽ എങ്ങനെ ഉണ്ടാക്കാം
165 കിലോമീറ്റർ റേഞ്ചുള്ള വിഡ V2 Pro
കത്തിയുടെ മൂർച്ച കൂട്ടാൻ എളുപ്പ വഴികളിതാ
വെണ്ടയ്ക്ക അരിയുമ്പോൾ കയ്യിൽ ഒട്ടിപ്പിടിക്കില്ല! സൂത്രപ്പണി ഇതാ
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ