India Pakistan Ceasefire: ‘ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരും’; എസ് ജയശങ്കർ

India Pakistan Ceasefire: ഇരുരാജ്യങ്ങളും സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനും വെടിനിർത്തലിനും ധാരണയായെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യയുടെ നിലപാട് തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

India Pakistan Ceasefire: ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരും; എസ് ജയശങ്കർ

S Jaishankar

Published: 

10 May 2025 | 07:34 PM

ഇന്ത്യ പാകിസ്താൻ വെടിനിർത്തലിന് പിന്നാലെ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇരുരാജ്യങ്ങളും സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനും വെടിനിർത്തലിനും ധാരണയായെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യയുടെ നിലപാട് തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

‘ഇന്ത്യയും പാകിസ്ഥാനും വെടിവയ്പ്പും സൈനിക നടപടിയും നിർത്തലാക്കുന്നതിനുള്ള ധാരണയിൽ ഇന്ന് ഒപ്പുവച്ചു. എല്ലാ തരം ഭീകരതയ്‌ക്കെതിരെയും അതിന്റെ പ്രകടനങ്ങൾക്കെതിരെയും ഇന്ത്യ ഉറച്ചതും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അത് അങ്ങനെ തന്നെ തുടരും’ അദ്ദേഹം കുറിച്ചു.

 

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നയം വ്യക്തമാക്കി ഇന്ത്യന്‍ സൈന്യവും രംഗത്തെത്തി. ആയുധമെടുത്തുള്ള ആക്രമണങ്ങള്‍ ഇരുരാജ്യങ്ങളും അവസാനിപ്പിച്ചു എങ്കിലും നിരീക്ഷണം തുടരുമെന്നും സൈന്യം സജ്ജമാണെന്നും ഇന്ത്യന്‍ സേന വ്യക്തമാക്കി. വിങ് കമാന്‍ഡര്‍ വ്യോമിക സിങ്, കേണല്‍ സോഫിയ ഖുറേഷി, കമാന്‍ഡോ രഘു ആര്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം.

ALSO READ: ‘സംയമനത്തോടെയാണ് തിരിച്ചടിച്ചത്, വ്യോമത്താവളങ്ങൾ സുരക്ഷിതം’; പ്രതിരോധ മന്ത്രാലയം

അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമായിരിക്കും. പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്നു ഏതൊരു പ്രകോപനത്തിനും ശക്തമായ മറുപടി നല്‍കും. സൈന്യം സജ്ജമാണ്, സംഘര്‍ഷം ആരംഭിച്ച നാള്‍ മുതല്‍ പാകിസ്താൻ വ്യാജ പ്രചരണം നടത്തുകയാണെന്നും ആരാധനാലയങ്ങള്‍ തകര്‍ത്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മേഖലയില്‍ സംഘര്‍ഷം ഒഴിഞ്ഞുപോയിട്ടില്ലെന്നും ഇരുരാജ്യങ്ങളും ആയുധങ്ങളെടുത്ത് സംഘര്‍ഷത്തില്‍ ഏര്‍പ്പെടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏതൊരു നടപടിയേയും യുദ്ധമായി തന്നെ കണക്കിലെടുത്ത് തിരിച്ചടിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
Related Stories
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്