India Pakistan Conflict: പാക് ഡ്രോൺ ആക്രമണം; രാജ്യത്തെ 32 വിമാനത്താവളങ്ങൾ അടച്ചു, നിയന്ത്രണം 5 ദിവസത്തേക്ക്

Airports Closed In India: യാത്രാ വിമാനത്തിന്റെ മറവിലാണ് പാകിസ്താന് ഡ്രോൺ ആക്രമണം നടത്തുന്നത്. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ 26 സ്ഥലങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്നലെ രാത്രിയിലെ ആക്രമണം.

India Pakistan Conflict: പാക് ഡ്രോൺ ആക്രമണം; രാജ്യത്തെ 32 വിമാനത്താവളങ്ങൾ അടച്ചു, നിയന്ത്രണം 5 ദിവസത്തേക്ക്
Published: 

10 May 2025 05:03 AM

ന്യൂഡൽഹി: ഇന്ത്യയ്ക്ക് നേരെ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ ജാഗ്രത വർധിപ്പിച്ചു. ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് 32 വിമാനത്താവളങ്ങള്‍ അടച്ചതായി എയർപോർട്ട് അതോറിറ്റി അറിയിച്ചു. മെയ് 15 വരെയാണ് നിയന്ത്രണം.

അധംപൂർ, അംബാല, അമൃത്സർ, അവന്തിപൂർ, ബതിൻഡ, ഭുജ്, ബിക്കാനീർ, ചണ്ഡീഗഡ്, ഹൽവാര, ഹിൻഡൻ, ജയ്സാൽമീർ, ജമ്മു, ജാംനഗർ, ജോധ്പൂർ, കാണ്ട്ല, കാൻഗ്ര (ഗഗ്ഗൽ), കേശോദ്, കിഷൻഗഡ്, കുളു മണാലി (ഭുണ്ടാർ), ലേ, ലുധിയാന, മുണ്ട, നലിയ, പത്താൻകോട്ട്, പട്യാല, പോർബന്ദർ, രാജ്കോട്ട് (ഹിരാസർ), സർസാവ, ഷിംല, ശ്രീനഗർ, തോയിസ്, ഉത്തർലൈ
എന്നീ വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങളാണ് നിർത്തി വച്ചിരിക്കുന്നത്.

ALSO READ: ഇന്ത്യ- പാകിസ്താൻ സംഘർഷം; ജമ്മുകാശ്മീരിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്ന് റെയിൽവേ

യാത്രാ വിമാനത്തിന്റെ മറവിലാണ് പാകിസ്താന് ഡ്രോൺ ആക്രമണം നടത്തുന്നത്. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ 26 സ്ഥലങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്നലെ രാത്രിയിലെ ആക്രമണം. എന്നാൽ അതെല്ലാം ഇന്ത്യൻ സേന നിഷ്പ്രഭമാക്കി. ബരാക് -8 മിസൈലുകൾ, എസ് -400 സിസ്റ്റങ്ങൾ, ആകാശ് മിസൈലുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്.

അതേസമയം പഞ്ചാബിലെ ഫിറോസ്പുരില്‍ പാക് ഡ്രോണ്‍ ജനവാസ മേഖലയില്‍ പതിച്ച്  ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേർക്ക് ചെറിയ പൊള്ളലേറ്റ പരിക്കുകൾ മാത്രമേ ഉള്ളൂ. ഒരാളുടെ നില ഗുരുതരമെന്ന് പൊലീസ് അറിയിച്ചു.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും