Islamabad Blast: ഇസ്ലാമാബാദ് കാർ ബോംബ് സ്ഫോടനം: പിന്നില്‍ ഇന്ത്യയെന്ന് ഷഹബാസ് ഷെരീഫ്, ആരോപണം തള്ളി ഇന്ത്യ

Shehbaz Sharif Allegation against India on Islamabad Blast: ജില്ലാ കോടതി വളപ്പിൽ പാര്‍ക്ക് ചെയ്തിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്. കാറിൻറെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുള്ള അപകടമെന്നാണ് ആദ്യ വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാൽ പിന്നീട് ഇതൊരു ചാവേര്‍ ആക്രമണമാണെന്ന് പൊലീസ് തന്നെ സ്ഥിരീകരിക്കുകയായിരുന്നു.

Islamabad Blast: ഇസ്ലാമാബാദ് കാർ ബോംബ് സ്ഫോടനം: പിന്നില്‍ ഇന്ത്യയെന്ന് ഷഹബാസ് ഷെരീഫ്, ആരോപണം തള്ളി ഇന്ത്യ

Shehbaz Sharif

Updated On: 

12 Nov 2025 | 07:27 AM

ന്യൂഡൽഹി: ഇസ്ലാമാബാദ് സ്ഫോടനത്തിന് പിന്നില്‍ ഇന്ത്യയാണെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ആരോപണം തള്ളി ഇന്ത്യ. ഷഹബാസ് ഷരീഫ് നടത്തിയ ആരോപണം അടിസ്ഥാനരഹിതമാണെന്നും വ്യാജമായ കഥകൾ മെനയാൻ ഉപയോ​ഗിക്കുന്ന പതിവ് തന്ത്രമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ശ്രദ്ധ മാറ്റാനുള്ള പാക് തന്ത്രങ്ങളിൽ ലോകരാജ്യങ്ങൾ വീഴില്ലെന്നും അവർക്ക് യാഥാർഥ്യം അറിയാമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വ‍ൾ അറിയിച്ചു. ‘സൈനിക പ്രേരണയാൽ രാജ്യത്ത് നടക്കുന്ന ഭരണഘടനാ അട്ടിമറിയിൽ നിന്നും അധികാര കൈയേറ്റത്തിൽ നിന്നും സ്വന്തം പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി ഇന്ത്യയ്‌ക്കെതിരെ തെറ്റായ കഥകൾ മെനയുന്നത് പാകിസ്ഥാന്റെ പതിവ് തന്ത്രമാണ്’, എന്നും ജയ്‌സ്വാൾ പറഞ്ഞു.

 

ALSO READ: ഇസ്ലാമാബാദിൽ കോടതിക്ക് പുറത്ത് ​സ്ഫോടനം; 12 മരണം, പൊട്ടിത്തെറിച്ചത് കാർ

പാകിസ്ഥാനിൽ നടന്ന ഇരട്ട സ്ഫോടനങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്നായിരുന്നു പാക് പ്രധാനമന്ത്രിയുടെ ആരോപണം. ഇസ്ലാമാബാദ് കോടതിക്ക് സമീപമുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ 12 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് അഫ്ഗാൻ അതിർത്തിക്കടുത്തുള്ള വാനയിലെ കേഡറ്റ് കോളേജിലും ആക്രമണമുണ്ടായി.

ജില്ലാ കോടതി വളപ്പിൽ പാര്‍ക്ക് ചെയ്തിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്. കാറിൻറെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുള്ള അപകടമെന്നാണ് ആദ്യ വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാൽ പിന്നീട് ഇതൊരു ചാവേര്‍ ആക്രമണമാണെന്ന് പൊലീസ് തന്നെ സ്ഥിരീകരിക്കുകയായിരുന്നു.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ